BREAKING NEWS

‘കേരളത്തിലെ മെഡിക്കൽ കോളേജുകൾ വിദ്യാർത്ഥികളെ ഇല്ലാതാക്കുന്നു, ഇക്കാര്യത്തിൽ ഒരു സംശയവുമില്ല!! ഞങ്ങൾ വിദ്യാർത്ഥികൾ ആയിരുന്നപ്പോൾ അധ്യാപകർ പീഡിപ്പിച്ചു, ഞങ്ങൾ അധ്യാപകർ ആകുമ്പോൾ വിദ്യാർത്ഥികളെ പീഡിപ്പിക്കും’ ഇതാണ് അധ്യാപകരുടെ മാനസികാവസ്ഥ… മെഡിക്കൽ കോളേജുകളിൽ അമ്മായിയമ്മ സിൻഡ്രം’, കമ്മിഷനെ വച്ച് അന്വേഷിക്കണം- ഹൈക്കോടതി

· · 1 min read
Share: Copied!

കൊച്ചി: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ കേരളത്തിലെ മെഡിക്കൽ കോളേജുകൾക്കു നേരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ അമ്മായിയമ്മ സിൻഡ്രം ആണെന്നു പറഞ്ഞ ഹൈക്കോടതി ഞങ്ങൾ വിദ്യാർത്ഥികൾ ആയിരുന്നപ്പോൾ അധ്യാപകർ പീഡിപ്പിച്ചു. ഞങ്ങൾ അധ്യാപകർ ആകുമ്പോൾ വിദ്യാർത്ഥികളെ പീഡിപ്പിക്കും, ഇതാണ് അധ്യാപകരുടെ മാനസികാവസ്ഥ എന്നും ഹൈക്കോടതി വിമർശിച്ചു.

ഹൈക്കോടതിയുടെ വിമർശനങ്ങൾ ഇങ്ങനെ- കേരളത്തിലെ മെഡിക്കൽ കോളേജുകൾ വിദ്യാർത്ഥികളെ ക്രൂരമായി കൈകാര്യം ചെയ്യുന്നു. മെഡിക്കൽ പിജി വിദ്യാർത്ഥികളോട് ഉൾപ്പെടെ മനുഷ്യത്വ രഹിതമായ സമീപനമാണ് കോളേജുകൾക്ക്. കോളേജുകൾ വിദ്യാർത്ഥികളെ ഇല്ലാതാക്കുന്നു. ഇക്കാര്യത്തിൽ ഒരു സംശയവുമില്ല. ഇത്തരത്തിൽ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഇത് അതീവ ഗൗരവതരമായ കാര്യമെന്നും ഇത് ഒരു കമ്മിഷനെ നിയോഗിച്ച് അന്വേഷിക്കേണ്ടതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

നിതിൻരാജ് മരണത്തിൽ ഡോ. എം കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ വാക്കാൽ പരാമർശം. ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് നിരീക്ഷണം. മെഡിക്കൽ കോളേജുകളിൽ എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ച കോടതി മെഡിക്കൽ കോളേജുകളിൽ സംഭവിക്കുന്നത് എന്താണെന്ന് പുറത്തുവരുന്നില്ല. ഇക്കാര്യം ഒരു കമ്മിഷനെ നിയോഗിച്ച് അന്വേഷിക്കണമെന്നും നിർദേശിച്ചു.

മെഡിക്കൽ കോളേജുകളിൽ ഇന്റേണൽ മാർക്കിന്റെ പേരിൽ ഉൾപ്പടെ ക്രൂരപീഡനം നടത്തുന്നു. ഇതേക്കുറിച്ച് രഹസ്യ സ്വഭാവത്തിൽ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി പറഞ്ഞു. മെഡിക്കൽ കോളേജുകളിൽ എന്താണ് സംഭവിക്കുന്നത് എന്ന് പരിശോധിക്കണം. വിദ്യാർത്ഥികളിൽ നിന്ന് രഹസ്യമായി വിവരങ്ങൾ തേടണം. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവരണമെന്നും ഹൈക്കോടതി പറഞ്ഞു. അതേസമയം ഡോ. എംകെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അടുത്ത തിങ്കളാഴ്ച വാദം കേൾക്കും.

ഗവര്‍ണര്‍ പുറപ്പെടുന്നതിനു മുമ്പ് തന്നെ മറ്റ് വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പൊലീസ്, ആശുപത്രിയിലെത്താന്‍ കഴിയാതെ ഗര്‍ഭിണി ട്രാഫിക്കില്‍ കുടുങ്ങിക്കിടന്നത് അരമണിക്കൂര്‍, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് ഭര്‍ത്താവ്

BREAKING NEWS
കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി, ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽകയറി വെട്ടി കുട്ടിയുടെ ബന്ധു, കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റ പ്രതി വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026