BREAKING NEWS

ഗവര്‍ണര്‍ പുറപ്പെടുന്നതിനു മുമ്പ് തന്നെ മറ്റ് വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പൊലീസ്, ആശുപത്രിയിലെത്താന്‍ കഴിയാതെ ഗര്‍ഭിണി ട്രാഫിക്കില്‍ കുടുങ്ങിക്കിടന്നത് അരമണിക്കൂര്‍, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് ഭര്‍ത്താവ്

· · 1 min read
Share: Copied!

ബെംഗളൂരു:ഗവര്‍ണര്‍ എര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ബംഗളൂരു പൊലീസ്. ഗര്‍ഭിണി ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിക്കിടന്നത് അരമണിക്കൂര്‍. പിന്നാലെ നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധധിച്ച്  ഭര്‍ത്താവ്. കർണാടക ഗവർണറുടെ വാഹനവ്യൂഹത്തിന് കടന്നുപോകാനായി പൊലീസ് റോഡിൽ ഗതാഗതം പൂർണ്ണമായി തടഞ്ഞതിനെത്തുടർന്നാണ് യുവാവും ഗർഭിണിയായ ഭാര്യയും റോഡിൽ കുടുങ്ങിയത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള പൊതുജനവികാരമാണ് അധികൃതർക്കെതിരെ ഉയരുന്നത്.

ബെംഗളൂരുവിൽ വിഐപി സംസ്കാരത്തിനെതിരെയും ട്രാഫിക് നിയന്ത്രണങ്ങൾ സാധാരണക്കാരെ ദുരിതത്തിലാക്കുന്നതിനെതിരെയും ഒരു പൊതുപ്രവർത്തകന്റെയോ രാഷ്ട്രീയക്കാരന്റെയോ അല്ല, മറിച്ച് ഒരു സാധാരണക്കാരന്റെ ശക്തമായ പ്രതിഷേധം. കർണാടക ഗവർണറുടെ വാഹനവ്യൂഹത്തിന് കടന്നുപോകാനായി പൊലീസ് റോഡിൽ ഗതാഗതം പൂർണ്ണമായി തടഞ്ഞതിനെത്തുടർന്ന്, ഗർഭിണിയായ തന്റെ ഭാര്യ കാറിനുള്ളിൽ കുടുങ്ങിയതിൽ പ്രകോപിതനായ ഒരു യുവാവാണ് റോഡിലിരുന്ന് വേറിട്ട രീതിയിൽ പ്രതിഷേധിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള പൊതുജനവികാരമാണ് അധികൃതർക്കെതിരെ ഉയരുന്നത്. ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ഓൾഡ് എയർപോർട്ട് റോഡിലാണ് സംഭവം നടന്നത്. നിലവിൽ ഈ റോഡിൽ അടിപ്പാത നിർമ്മാണം നടക്കുന്നതിനാൽ സാധാരണ ദിവസങ്ങളിൽ പോലും കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്.

എന്നാൽ ഞായറാഴ്ച ഉച്ചതിരിഞ്ഞ് കർണാടക ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഈ റൂട്ടിലെ ഗതാഗതം പൊലീസ് ഏതാണ്ട് 30 മിനിറ്റോളം പൂർണ്ണമായി തടയുകയായിരുന്നു. ഈ സമയത്താണ് ഗർഭിണിയായ ഭാര്യയുമായി ഒരു യുവാവ് ഇതേ റോഡിലൂടെ വന്നത്. അടിയന്തിരമായി ആശുപത്രിയിലേക്ക് പോകേണ്ട സാഹചര്യമായിരുന്നിട്ടും സിഗ്നലിൽ പൊലീസ് വാഹനങ്ങൾ തടഞ്ഞിട്ടു. ഗവർണർ എച്ച്എഎൽ എയർപോർട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് തന്നെ തങ്ങളുടെ വാഹനം തടഞ്ഞുവെച്ചതാണ് യുവാവിനെ ചൊടിപ്പിച്ചത്. കനത്ത ട്രാഫിക് ബ്ലോക്കിൽ ഭാര്യ കാറിനുള്ളിൽ പെട്ടുപോയതോടെ, സഹികെട്ട യുവാവ് കാറിൽ നിന്നിറങ്ങി ഇസ്രോ ജംഗ്ഷനിലെ സീബ്രാ ക്രോസിംഗിന് നടുവിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

 

BREAKING NEWS
കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി, ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽകയറി വെട്ടി കുട്ടിയുടെ ബന്ധു, കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റ പ്രതി വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026