BREAKING NEWS

‘സർജറിക്കൊപ്പം കത്രിക ഫ്രീയായി നൽകുന്ന പരിപാടി ഇപ്പോഴില്ല’; മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണങ്ങൾക്ക് കെ. മുരളീധരന്റെ പരിഹാസം; ‘ കോൺഗ്രസ് പാർട്ടിയാണ് എന്നെ മന്ത്രിയാക്കിയത്; സ്ഥാനം രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ല; മുൻ മന്ത്രിമാരെ ഇറക്കിയത് എന്നെ ഒതുക്കാൻ; പാർട്ടിയിൽ എക്സ്പയറി ഡേറ്റ് കഴിഞ്ഞവരാണ് അവർ‘

· · 1 min read
Share: Copied!

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്തെ ആരോഗ്യമേഖല തകർന്നെന്ന മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണങ്ങൾ തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആരോഗ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് പാർട്ടിയാണ് തന്നെ മന്ത്രിയാക്കിയതെന്നും മുരളീധരൻ പറഞ്ഞു. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ആരോഗ്യരംഗത്തെ വീഴ്ചകളെ പരിഹസിച്ച അദ്ദേഹം, “സർജറിക്കൊപ്പം കത്രിക ഫ്രീയായി ഇട്ടുകൊടുക്കുന്ന പരിപാടി ഇപ്പോഴില്ല” എന്നും പ്രതികരിച്ചു.

മുൻ ആരോഗ്യമന്ത്രിമാരായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, വീണാ ജോർജ് എന്നിവർ ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി സംയുക്ത വാർത്താസമ്മേളനം നടത്തിയതിനെ സംബന്ധിച്ചും കെ. മുരളീധരൻ പ്രതികരിച്ചു “മുൻ മന്ത്രിമാരെ ഇറക്കിയത് എന്നെ ഒതുക്കാൻ; പാർട്ടിക്ക് കാലാവധി കഴിഞ്ഞവരാണ് അവർ” എന്നാണ് മുരളീധൻ പറഞ്ഞത്.

സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികൾക്ക് ‘ക്ലിനിക്കൽ ട്രയൽ ഒൺലി’ എന്ന് രേഖപ്പെടുത്തിയ മരുന്നുകൾ വിതരണം ചെയ്ത സംഭവം വലിയ ആശങ്കയുണ്ടാക്കുന്നതായി വാർത്താസമ്മേളനത്തിൽ മുൻ ആരോഗ്യമന്ത്രിമാർ പറഞ്ഞു. ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് കർശനമായ മാനദണ്ഡങ്ങൾ നിലനിൽക്കെയാണ് ആവശ്യമായ സുരക്ഷാ മുൻകരുതലുകളില്ലാതെ ഇത്തരം മരുന്നുകൾ കുട്ടികൾക്ക് നൽകിയതെന്നായിരുന്നു വിമർശനം.  സംഭവം ഗുരുതരമായ വീഴ്ചയാണെന്നും പി.കെ. ശ്രീമതി ആരോപിച്ചു. ജീവൻരക്ഷാ മരുന്നുകൾ ലഭിക്കാതെ രോഗികൾ ബുദ്ധിമുട്ടുമ്പോഴും സർക്കാർ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് പി.കെ. ശ്രീമതി ആരോപിച്ചു.

എൽഡിഎഫ് സർക്കാർ അധികാരത്തിലിരുന്ന കാലത്ത് രോഗികൾക്ക് സൗജന്യമായി മരുന്നുകൾ നൽകിയിരുന്നുവെന്നും കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളത്തിൽ മരുന്ന് ക്ഷാമത്തെക്കുറിച്ച് പരാതികൾ ഉയർന്നിട്ടില്ലെന്നും ശ്രീമതി അവകാശപ്പെട്ടു. എൽഡിഎഫ് സർക്കാരിന്റെ ആരോഗ്യനയം ജനകീയമായിരുന്നുവെന്നും അവർ പറഞ്ഞു.

2007 ഡിസംബറിലാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നിലവിൽ വന്നത്. കോർപ്പറേഷന്റെ ചട്ടങ്ങൾ പ്രകാരം മരുന്ന് വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മന്ത്രിക്ക് നേരിട്ട് ഇടപെടാനാകില്ലെന്നും മരുന്ന് കമ്പനികളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകൾക്ക് നിയന്ത്രണങ്ങളുണ്ടെന്നും പി.കെ. ശ്രീമതി വിശദീകരിച്ചു.

മരുന്നുകൾ ടെൻഡർ വഴി വാങ്ങുന്നതിനുള്ള ഉത്തരവാദിത്വം ഹെൽത്ത് പ്രിൻസിപ്പൽ സെക്രട്ടറിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണെന്നും അവർ പറഞ്ഞു. എന്നാൽ യുഡിഎഫ് ഭരണകാലത്ത് നിലവിലുള്ള മാനദണ്ഡങ്ങൾ ലംഘിച്ച് അഴിമതിയും മരുന്നുവിതരണത്തിലെ വീഴ്ചകളും ഉണ്ടായെന്നാണ് മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണം.

BREAKING NEWS
‘ജയമാധവനെ കൊന്നത് ഞാനല്ല, പരാതി തന്ന അനിൽ തന്നെയായിരിക്കും’; കൂടത്തിൽ കൊലപാതകക്കേസിൽ കുറ്റം നിഷേധിച്ച് രവീന്ദ്രൻ നായർ; ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ല
23 Oct 2026
BREAKING NEWS
ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത ഒരു രാജ്യമാണ് മറ്റുള്ളവരെ ഉപദേശിക്കാൻ ഇറങ്ങുന്നത്, സ്വന്തം സൈനികരുടെ മൃതദേഹങ്ങളെപ്പോലും തള്ളിക്കളഞ്ഞവരാണ് മതത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും വാചാലരാകുന്നത്, ജമ്മു കശ്മീരിലേക്ക് കണ്ണോടിക്കുന്നതിന് പകരം സ്വന്തം രാജ്യത്തെ അതിക്രമം അവസാനിപ്പിക്കാന്‍ നോക്ക...
23 Oct 2026
BREAKING NEWS
​ഗർഭിണിയായ 16കാരിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ആശുപത്രിയിലെത്തിയത് നവജാതശിശുവുമായി, കുഞ്ഞ് മരിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടി എങ്ങനെ ഗർഭിണിയായെന്നതടക്കം വിശദ അന്വേഷണം
23 Oct 2026
BREAKING NEWS
പൊലീസുകാരനെ കയ്യേറ്റം ചെയ്തു, നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
23 Oct 2026