BREAKING NEWS

‘സന്ദേശം കണ്ടശേഷമാണ് എന്റെ മടി മാറിയത്; വക്കീലാകാനുള്ള പ്രചോദനം ആ സിനിമയാണ്;ആ സിനിമ കണ്ട അന്ന് ഉറക്കം വരുന്നുണ്ടായിരുന്നില്ല; പിറ്റേന്നുമുതൽ ഞാൻ മര്യാദക്കാരനായി;ശങ്കരാടിയുടെ കഥാപാത്രത്തെ കാണുമ്പോൾ ഇഎംഎസാണെന്ന് തോന്നിയിട്ടുണ്ട്’- വി.ഡി സതീശൻ

· · 1 min read
Share: Copied!

അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാൻ കാരണമായത് സന്ദേശം എന്ന ചിത്രമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അന്തരിച്ച നിർമാതാവ് പി.വി. ഗംഗാധരന്റെ വസതിയിൽ സന്ദർശനം നടത്തവേ സംവിധായകൻ സത്യൻ അന്തിക്കാടിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“സന്ദേശം സിനിമ സെക്കൻഡ് ഷോയ്ക്കാണ് കാണുന്നത്. വക്കീലോഫീസൊക്കെ ഉണ്ടെങ്കിലും പോവില്ല. പിറ്റേന്ന് വൈകീട്ട് ഓഫിസിലെത്തി ജോയിൻ ചെയ്തു. ആ സിനിമ കണ്ടിട്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല. വക്കീലാകാനുള്ള പ്രചോദനം സന്ദേശമാണ്. ആ സിനിമ കണ്ടതിന്റെ പിറ്റേന്നുമുതൽ ഞാൻ മര്യാദക്കാരനായി. പിന്നെ ഒൻപതുവർഷം അഡ്വക്കറ്റായി പ്രാക്ടീസ് ചെയ്തു. ആ പ്രാക്ടീസാണ് ഒരു നല്ല പാർലമെന്റേറിയനാകാനുള്ള അനുഭവം തന്നത്. വർഷങ്ങൾക്കുശേഷം സത്യൻ അന്തിക്കാടിന് സ്വീകരണം കൊടുക്കുന്ന ചടങ്ങിൽ ഞാനിക്കാര്യം പറഞ്ഞിട്ടുണ്ട്.

സന്ദേശത്തിലെ ഓരോ സംഭാഷണവും കാലാതിവർത്തിയാണ്. എന്തൊരു അവതരണമാണ്. ശങ്കരാടിയുടെ കഥാപാത്രത്തെ കാണുമ്പോൾ ഇഎംഎസാണെന്ന് തോന്നിയിട്ടുണ്ട്. ആ രീതിയിലാണ് അദ്ദേഹം ഡയലോഗ് അവതരിപ്പിക്കുന്നത്. നിലമ്പൂർ തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടപ്പോൾ സിപിഎം ഒരു വിശദീകരണം നടത്തിയിരുന്നു. അതേക്കുറിച്ച് ഈ സിനിമയെ അടിസ്ഥാനമാക്കി ഞാനൊരു കാര്യം പറഞ്ഞിരുന്നു. സിപിഎമ്മിനെ തോൽപിക്കാൻ പറ്റും. പക്ഷേ തോറ്റു എന്ന് അവരെക്കൊണ്ട് സമ്മതിപ്പിക്കാനാണ് പ്രയാസമെന്ന്.” വി.ഡി. സതീശന്റെ വാക്കുകൾ.

ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനംചെയ്ത് 1991-ൽ പുറത്തിറങ്ങിയ ചിത്രമാണ് സന്ദേശം. ജയറാം, ശ്രീനിവാസൻ, തിലകൻ, സിദ്ദിഖ്, ശങ്കരാടി, കവിയൂർ പൊന്നമ്മ, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. മലയാളസിനിമയിലെ ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രങ്ങളിൽ മുൻപന്തിയിലാണ് ഇന്നും സന്ദേശത്തിന്റെ സ്ഥാനം.

വന്ദേമാതരം മുഴുവനായി ആലപിക്കേണ്ട കാര്യമില്ല, പാടുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ട കാര്യവുമില്ല, നയപ്രഖ്യാപനം കേരളത്തിന്റെ വികസനത്തെ പുറകോട്ടടിപ്പിക്കും, കേരളത്തിന്റെ സാമ്പത്തിക അവസ്ഥ എന്തോ വല്ലാത്ത അവസ്ഥയിലാണെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നത്- പിണറായി വിജയന്‍

BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026
BREAKING NEWS
ഒരാൾ ടോർച്ച് തെളിച്ചുകൊടുത്തു; മറ്റേയാൾ അടിച്ചുമാറ്റി; ശേഷം ഇരുവരും മുങ്ങി; ഭിത്തിയിലെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പി മോഷ്ടിച്ചു; പൊൻകുന്നത്തെ ഷാപ്പിലെ ദൃശ്യങ്ങൾ പുറത്ത്
29 Oct 2026
BREAKING NEWS
തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി മമ്മൂട്ടിയെ വേട്ടയാടുന്നു, അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല, ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല- പി ജയരാജന്‍
29 Oct 2026