തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലെ വിഡി സതീശന്‍ സര്‍ക്കാറിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ പ്രതികരണവുമായി പിണറായി വിജയന്‍. കേരളത്തിന്റെ വികസനത്തെ പുറകോട്ടടിക്കുന്നതാവും നയപ്രഖ്യാപനം. സംസ്ഥാനത്തെ പുതുയുഗത്തിലേക്ക് നയിക്കുമെന്ന് നയപ്രഖ്യാപനം പറയുന്നു.
എന്നാല്‍, ഇതിനുള്ള സാമ്പത്തിക റൂട്ട് മാപ്പ് കാണാനില്ല. നാടിന്റെ മുഖഛായ മാറ്റുന്നതിന് ഇടയാക്കിയ കിഫ്ബികുടുംബശ്രീ എന്നിവയില്‍ മൗനം പാലിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മറികടക്കാനുള്ള കാര്യങ്ങള്‍ മുന്‍ഗണനയായി കാണുന്നില്ല. കേരളത്തിന്റെ സാമ്പത്തിക അവസ്ഥ എന്തോ വല്ലാത്ത അവസ്ഥയിലാണ് എന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഠിനമായ എതിര്‍പ്പ് രേഖപ്പെടുത്തിയ ആദ്യം തന്നെ മുന്നോട്ടു പോകുന്നല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. നാടിന്റെ താല്പര്യത്തിനെതിരെ മുന്നോട്ടുപോയാല്‍ അതിനെ എതിര്‍ക്കും. കേന്ദ്രത്തോടുള്ള സമീപനം വ്യക്തമാക്കിയിട്ടില്ല. ഡിജിപി സഭയില്‍ കയറിയത് അറിയാതെ സംഭവിച്ചതായിരിക്കാം ഇതുവരെ അങ്ങനെ സംഭവിച്ചിട്ടില്ല. വന്ദേമാതരം മുഴുവനായി ആലപിക്കേണ്ട കാര്യമില്ല. വന്ദേമാതരം പാടുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ട കാര്യമില്ലഎല്ലാരും എഴുന്നേറ്റ് നിന്നപ്പോള്‍ ഞങ്ങളും എഴുന്നേറ്റ് നിന്നു. മുഴുവന്‍ ചൊല്ലുന്നത് ആര്‍എസ്എസ് അജണ്ടയാണ്. അത് നടപ്പാക്കേണ്ട ബാധ്യത കേരളത്തില്‍ ഇല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.






