BREAKING NEWS

ആരായിരിക്കും ഇനി പ്രതിപക്ഷ നേതാവിന്റെ കസേരയിൽ? പിണറായിയോ, കെ.എൻ. ബാലഗോപാലനോ… അതേ മരുമകന് കസേര നീക്കിയിട്ടുകൊടുക്കുമോ?

· · 1 min read
Share: Copied!

തിരുവനന്തപുരം: 10 വർഷം ഭരണപക്ഷത്തിരുന്ന് ഇനി പ്രതിപക്ഷത്തേക്കു പോകുമ്പോൾ എൽഡിഎഫിനെ സഭയിൽ ആരു നയിക്കുമെന്ന ചർച്ചകൾ മുറുകുന്നു. നൂറിലേറെ സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലേക്ക് എത്തുമ്പോൾ വമ്പൻ പരാജയം നേരിട്ട എൽഡിഎഫിനെ പ്രതിപക്ഷ നേതാവെന്ന നിലയിൽ നിയമസഭയിൽ ആരു നയിക്കും എന്നതു സംബന്ധിച്ച ചർച്ചകൾ സമൂഹമാധ്യമങ്ങളിലടക്കം നിറഞ്ഞുകഴിഞ്ഞു.

സിപിഎമ്മിനു നേരിടേണ്ടിവന്ന തോൽവിയുടെ പ്രധാന ഉത്തരവാദിത്തം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനിലേക്കു നീളുമ്പോൾ പ്രതിപക്ഷ നേതാവ് സ്ഥാനം അദ്ദേഹം ഏറ്റെടുക്കാനുള്ള സാധ്യത കുറവാണെന്നാണു വിലയിരുത്തപ്പെടുന്നത്. എന്നാൽ തന്നെ, ആദ്യ വർഷങ്ങളിൽ പിണറായി തന്നെ തുടർന്നേക്കുമെന്നും സൂചനയും പുറത്തുവരുന്നുണ്ട്.

പിണറായി അല്ലെങ്കിൽ പിന്നീട് ആ സ്ഥാനത്തേക്ക് എത്താൻ ഏറ്റവും കൂടുതൽ സാധ്യത കേന്ദ്ര കമ്മിറ്റി അംഗമായി കെ.എൻ. ബാലഗോപാലിന് ആയിരിക്കും. മുഖ്യമന്ത്രിക്കു പുറമേ ഇക്കുറി വിജയിച്ച ഏക കേന്ദ്ര കമ്മിറ്റി അംഗമാണ് ബാലഗോപാൽ. കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണൻ, പി.രാജീവ്, എം.ബി.രാജേഷ് തുടങ്ങി പ്രമുഖ നേതാക്കൾ എല്ലാം യുഡിഎഫ് തരംഗത്തിൽ അടിപതറിയ സാഹചര്യത്തിലാണ് ബാലഗോപാലിലേക്കു ചർച്ചകൾ നീളുന്നത്. ബാലഗോപാൽ അസൗകര്യം പ്രകടിപ്പിച്ചാൽ പിന്നെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സജി ചെറിയാനും പി.എ.മുഹമ്മദ് റിയാസ് എന്നിവരാവും പരിഗണിക്കപ്പെടുക. ഇതിൽ സജി ചെറിയാനാണ് പാർട്ടിയിൽ സീനിയർ. അതേസമയം പ്രതിപക്ഷ നേതാവിന്റെ കസേര മരുമകൻ മുഹമ്മദ് റിയാസിനു കൊടുക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026