BREAKING NEWS

വെറും 428 വോട്ടുകൾക്ക് കടകംപള്ളി ചതിച്ചാശാനേ… കഴക്കൂട്ടത്തെ കനത്ത തോൽവിയിൽ കോൺ​ഗ്രസ് പ്രവർത്തകന്റെ പാതി മീശ പോയി… ഇനി അൻവറിന്റെ ഊഴം!! തല വടിച്ച് കാതിൽ കടുത്തനിട്ട് നടക്കാൻ തയാറാണോ, അൻവറിക്കാ…

· · 1 min read
Share: Copied!

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പിൽ കഴക്കൂട്ടത്തെ ബിജെപിയുടെ അട്ടിമറി വിജയത്തിൽ കോൺഗ്രസ് പ്രവർത്തകൻ പകുതി മീശ വടിച്ചു. കോൺഗ്രസ് പ്രവർത്തകനായ നൗഷാദ് ആണ് പകുതി മീശ വടിച്ചാണ് പന്തയത്തിൽ വാക്ക് പാലിച്ചത്. ഇലക്ഷൻ കഴിഞ്ഞ ശേഷം കഴക്കൂട്ടത്തെ ചായക്കടയുടെ മുന്നിൽ വച്ചാണ് നൗഷാദ് സുഹൃത്തുക്കളോടു പന്തയം വച്ചത്. പന്തയത്തിൽ തോറ്റതോടെ ബ്യൂട്ടിപാർലറിൽ എത്തി നൗഷാദ് പകുതി മീശ വടിച്ചു.

ഇനി പിവി അൻവറിന്റെ ഊഴമാണ്, ബേപ്പൂരിൽ മുഹമ്മദ് റിയാസ് ജയിച്ചാൽ തല വടിച്ച് കാതിൽ കടുക്കനിട്ട് മാനാഞ്ചിറ വഴി റെയിൽവേ സ്റ്റേഷൻ റോഡുവരെ ന‌ടക്കുമെന്നായിരുന്നു അൻവർ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്കു മുന്നിൽ വെല്ലുവിളിച്ചത്. ബേപ്പൂരിൽ കടുത്ത മത്സരം നടന്നുവെങ്കിലും മുഹമ്മദ് റിയാസ് 7487 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുകയായിരുന്നു

അതേസമയം കഴക്കൂട്ടത്ത് ഇത്തവണ എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരനാണ് വിജയിച്ചത്. 428 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് മുരളീധരൻ ഇവിടെ വിജയിച്ചത്. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം. എൽഡിഎഫും എൻഡിഎയും യുഡിഎഫും തമ്മിൽ വാശിയേറിയ മത്സരമാണ് പ്രചാരണവേളയിൽ കാണാൻ കഴിഞ്ഞത്. എൽഡിഎഫ് സ്ഥാനാർത്ഥി കടകം പള്ളി സുരേന്ദ്രൻ 46,136 വോട്ടുകളാണ് നേടിയത്. കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അഡ്വ. ടി. ശരത് ചന്ദ്ര പ്രസാദിന് 37,183 വോട്ടും ലഭിച്ചു.

നാളേക്കു വെക്കുന്നില്ല, ഇന്നുതന്നെ തീരുമാനം! രാജ്യത്തെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും രാജി വച്ചൊഴിഞ്ഞു, പിണറായിയുടെ രാജി പ്രത്യേക ദൂതൻ മുഖേന… ഗവർണർ രാജി സ്വീകരിച്ചു… പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാനുള്ള ആവശ്യവുമായി ഗവർണർ

 

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026