BREAKING NEWS

‘ഈ ദയ ഒരിക്കലും മറക്കില്ല. നന്ദി, ഇന്ത്യ’…കശ്മീരിലെ ഒരു വിധവ നൽകിയത് തന്റെ ഭർത്താവിന്റെ ഓർമ്മയ്ക്കായി 28 വർഷമായി സൂക്ഷിച്ച സ്വർണം, ചിലർ പണം, ചിലർ ഓട്ടുപാത്രങ്ങൾ, കന്നുകാലികൾ… ബഡ്ഗാം എം‌എൽ‌എ മുന്ദാസിർ മെഹ്ദി നൽകിയത് ഒരു മാസത്തെ ശമ്പളം!! ഈദുൽ ഫിത്തർ ആഘോഷങ്ങൾക്കിടെ ഇറാന്റെ പുനർനിർമാണത്തിനായി പണവും ആഭരണങ്ങളും സംഭാവന ചെയ്ത് കശ്മീർ ജനത

· · 1 min read
Share: Copied!

ന്യൂഡൽഹി: യുദ്ധത്തിൽ തകർന്ന ഇറാന്റെ പുനർനിർമാണത്തിനായി പണവും ആഭരണങ്ങളും സംഭാവന ചെയ്ത കശ്മീർ ജനതയുടെ സ്നേഹത്തിനും മനുഷ്യത്വത്തിനും നന്ദിയറിയിച്ച് ഇന്ത്യയിലെ ഇറാനിയൻ എംബസി. ഔദ്യോഗിക എസ്ക് പ്ലാറ്റ്ഫോമിലൂടെയാണ് എംബസി നന്ദി അറിയിച്ചത്

കശ്മീരിലെ ജനങ്ങൾ, പ്രത്യേകിച്ച് ബുഡ്‌ഗാം, ബാരാമുള്ള ജില്ലകളിലുള്ളവർ പശ്ചിമേഷ്യയിലെ തുടർച്ചയായുള്ള സംഘർഷത്താൽ ദുരിതമനുഭവിക്കുന്ന ഇറാനിലെ ജനങ്ങളെ സഹായിക്കാൻ ധനസമാഹരണം നടത്തി. സമീപകാല സൈനിക ആക്രമണങ്ങളിൽ നിന്ന് നാശനഷ്ടം സംഭവിച്ചവർക്കായി ഈദുൽ ഫിത്തർ ആഘോഷങ്ങൾക്ക് ശേഷമാണ് വീടുതോറും ധനസമാഹരണം നടത്തിയത്. പണത്തോടൊപ്പം സ്വർണ്ണവും വെള്ളിയും കന്നുകാലികളും പരമ്പരാഗത ചെമ്പുപാത്രങ്ങളും വരെ ആളുകൾ സംഭാവന നൽകി.

ഇതിനു നന്ദി പറഞ്ഞ് എംബസി പോസ്റ്റ് ചെയ്തതിങ്ങനെ “ഹൃദയം നിറയെ നന്ദിയോടെ… കശ്മീരിലെ ദയയുള്ള ജനങ്ങൾ അവരുടെ മാനുഷിക പിന്തുണയിലൂടെയും ഹൃദയംഗമമായ ഐക്യദാർഢ്യത്തിലൂടെയും ഇറാനിയൻ ജനതയോടൊപ്പം നിന്നതിന് ഞങ്ങൾ ഹൃദ്യമായി നന്ദി പറയുന്നു; ഈ ദയ ഒരിക്കലും മറക്കില്ല. നന്ദി, ഇന്ത്യ.” അതേസമയം സമൂഹത്തിലെ എല്ലാ വിഭാഗക്കാരും ഈ ദുരിതാശ്വാസസമാഹരണത്തിൽ പങ്കെടുത്തു. പല സ്ത്രീകളും അവരുടെ സ്വർണ്ണാഭരണങ്ങളും വിലപ്പെട്ട ഗാർഹിക വസ്തുക്കളും സംഭാവന ചെയ്തു. കശ്മീരിലെ ഒരു വിധവ തന്റെ ഭർത്താവിന്റെ ഓർമ്മയ്ക്കായി 28 വർഷമായി സൂക്ഷിച്ച സ്വർണത്തിലുള്ള സമ്മാനം സംഭാവന ചെയ്തു.”28 വർഷം മുമ്പ് മരിച്ച തന്റെ ഭർത്താവിന്റെ ഓർമ്മയ്ക്കായി സൂക്ഷിച്ച സ്വർണ്ണം, ഇറാനിയൻ ജനതയോടുള്ള സ്നേഹവും ഐക്യദാർഢ്യവും ഹൃദയം നിറയെ കശ്മീരിലെ ഒരു ബഹുമാനപ്പെട്ട സഹോദരി സംഭാവന ചെയ്തു. നിങ്ങളുടെ കണ്ണുനീരും നിഷ്കളങ്കമായ സനേഹവും ഇറാനിയൻ ജനതയ്ക്ക് ഏറ്റവും വലിയ ആശ്വാസമാണ്, അവ ഒരിക്കലും മറക്കില്ല,” പോസ്റ്റിൽ പറയുന്നു.

അതുപോലെ ചിലർ കന്നുകാലികളെ പോലും നൽകി. കുട്ടികളും അവരുടെ സമ്പാദ്യവും ഈദുൽ ഫിത്തറിന് ലഭിച്ച പണവും സംഭാവന ചെയ്തു. ബഡ്ഗാം എം‌എൽ‌എ മുന്ദാസിർ മെഹ്ദി ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വാഗ്ദാനം ചെയ്തു. ഇന്ത്യൻ എംബസി സാമൂഹിക മാധ്യമങ്ങളിൽ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പങ്കുവെച്ച് ഏകദേശം ഒരു ആഴ്ചയ്ക്ക് ശേഷമാണ് സംഭാവനകൾ പ്രവഹിക്കാൻ തുടങ്ങിയത്. സംഭാവനകൾ ഇറാനിയൻ എംബസി ഉൾപ്പെടെയുള്ള ഔദ്യോഗിക ദുരിതാശ്വാസ സംഘടനകൾ വഴി ആവശ്യമുള്ളവരിലേക്ക് എത്തുമെന്ന് അധികൃതർ അറിയിച്ചു.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026