BREAKING NEWS

ഒന്നെങ്കിൽ അവരറിയാതെ ഫോട്ടോയെടുക്കും, അതല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തവയെടുക്കും!! അയൽവാസികളുടെ ഉൾപ്പെടെ മുപ്പതോളം പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെല​ഗ്രാമിൽ പ്രചരിപ്പിച്ചു, പ്രചരിപ്പിച്ചവയിൽ പുരുഷന്മാരുടെ ചിത്രങ്ങളും, യുവാവ് അറസ്റ്റിൽ, സാമ്പത്തിക ഇടപാട്, മറ്റാരുടെയേലും പങ്ക് എന്നിവ അന്വേഷണ പരിധിയിൽ

· · 1 min read
Share: Copied!

കാസർഗോഡ്: ഇരിയണ്ണിയിൽ പ്രദേശത്തെ നിരവധി പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് ടെലഗ്രാമിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇരിയണ്ണി സ്വദേശി അനൂപിനെയാണ് കാസർഗോഡ് സൈബർ പോലീസ് അറസ്റ്റ് ചെയ്തത് . പ്രതിയുടെ പ്രദേശത്തെ മുപ്പതോളം പെൺകുട്ടികളുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്തിട്ടുള്ളത്. പുരുഷന്മാരുടെ ചിത്രങ്ങളും ഇയാൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി കണ്ടെത്തി.

സൈബർ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ടെലഗ്രാം ഗ്രൂപ്പുകളിൽ നടത്തിയ പരിശോധനയാണ് യുവാവിലേക്ക് എത്തുന്നത്. പെൺകുട്ടികൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ കൂടാതെ യുവാവ് തന്റെ ഫോണിൽ നിന്നും അവർ അറിയാതെ തന്നെ പകർത്തിയ ചിത്രങ്ങളും ഇത്തരത്തിൽ മോർഫ് ചെയ്‌ത്‌ പ്രചരിപ്പിച്ചതായി സൈബർ പോലീസ് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിക്കും. പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026