BREAKING NEWS

മകൾ വീട്ടിൽ കിടന്നുറങ്ങുന്നു, പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ താക്കോൽ പുറത്തുനിന്ന് പൂട്ടി മീറ്റർ ബോക്സിൽ വച്ചു, 5 പവൻ സ്വർണവും 3,000 രൂപയും മോഷണം പോയി, മണംപിടിച്ച് പൊലീസ്നായ ഓടിയെത്തിയ വീടിനു 200 മീറ്റർ മാറിയുടെ അയൽവാസിയുടെ സ്ഥലത്ത്!! പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച മധ്യവയസ്കൻ ജീവനൊടുക്കിയ നിലയിൽ

· · 1 min read
Share: Copied!

കാസർകോട്: മോഷണംനടന്ന വീട്ടിൽനിന്ന് മണംപിടിച്ച പൊലീസ്നായ ഓടിയെത്തിയ സ്ഥലത്തിനു സമീപത്തെ വീട്ടിലെ ആൾ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ ജീവനൊടുക്കി. പെരിയാട്ടടുക്കം നീരാറ്റി തൊട്ടിയിലെ ബാലകൃഷ്ണനെയാണ് (58) വീടിനു സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൈസൂരു വിരാജ്പേട്ട സ്വദേശിയാണ്.

പനയാൽ പെരിയാട്ടടുക്കം നീരാറ്റിയിൽ ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. മോഷണംനടന്ന വീട്ടിൽനിന്ന് 200 മീറ്റർ മാറിയാണ് ഇയാളുടെ വീട്. പ്രഭാതസവാരിക്കു പോയസമയത്ത് വീട്ടിൽനിന്ന് 2 പവന്റെ വളയും 3 പവന്റെ ബ്രേസ്‍ലറ്റും 3,000 രൂപയും കവർന്നെന്ന് കാണിച്ചേ ധന്യയെന്ന ഗൃഹനാഥയാണ് പരാതി നൽകിയത്. മകൾ മുകൾനിലയിൽ ഉറങ്ങുന്നതിനാൽ വീടുപൂട്ടി താക്കോൽ വൈദ്യുതിമീറ്റർ ബോക്സിൽ വച്ചു. ഇതിനിടെ താക്കോലെടുത്ത് വീടുതുറന്ന് കവർച്ച നടത്തിയശേഷം താക്കോൽ തിരികെ മീറ്റർ ബോക്സിൽത്തന്നെ വച്ചതാണെന്നു കരുതുന്നു. തിരികെയെത്തിയ ധന്യ മോഷണം നടന്നതായി മനസിലാക്കി ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് പൊലീസ് നായ ബാലകൃഷ്ണന്റെ വീടിനടുത്തുവരെ മണംപിടിച്ചെത്തി. തുടർന്ന് ഇയാളോടും പരിസരത്തുള്ള മറ്റ് വീട്ടുകാരോടും ചോദ്യം ചെയ്യലിന് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടതായി പൊലീസ് പറയുന്നു. പൊലീസ് സംഘം മോഷണം നടന്ന വീട്ടിൽ തിരികെ എത്തിയതിനു പിന്നാലെ ബാലകൃഷ്ണനെ തൂങ്ങിയനിലയിൽ കണ്ടതായി മകൻ വിളിച്ചറിയിക്കുകയായിരുന്നു.

പൊലീസെത്തി ബാലകൃഷ്ണനെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കാസർകോട്ടെ ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാമൻ നായരുടെയും കല്യാണിയുടെയും മകനാണ്. ഭാര്യ എ.രാധ. മകൻ അൻഷിത്.

‘തെറ്റുപറ്റി, കുടുംബത്തിലേക്ക് മടങ്ങുന്നു; കോൺഗ്രസിലേക്ക് തിരിച്ചു പോകുന്നത് സ്ഥാനമാനങ്ങളോ മറ്റ് ആനുകൂല്യങ്ങളോ പ്രതീക്ഷിച്ചല്ല’; പത്മജയ്ക്ക് പിന്നാലെ പത്മിനിയും ബിജെപി വിടുന്നു; കെപിസിസി അധ്യക്ഷനുമായി സംസാരിച്ചു

BREAKING NEWS
തകർച്ചയിൽ നിന്ന് കുതിച്ചുയർന്ന് സ്വർണം; രാജ്യാന്തര വില വീണ്ടും 3,650 ഡോളറിലേക്ക്; ഡോളറിന്റെ ദൗർബല്യവും ആഗോള അനിശ്ചിതത്വവും വിലയ്ക്ക് കരുത്തേകുന്നു
27 Nov 2026
BREAKING NEWS
കൊലവിളിയുടെ മഹത്വം പറയുന്നതല്ല രാഷ്ട്രീയം, എന്തിനുവേണ്ടിയാണെങ്കിലും കൊലവിളി പാടില്ല, ടി ഐ മധുസൂദനന്റെ പ്രസംഗത്തെ തള്ളി സിപിഐ
27 Nov 2026
BREAKING NEWS
'കൊലയ്ക്ക് കൊലയല്ല പാർട്ടി നയം'; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തെ തള്ളി എം.വി. ഗോവിന്ദൻ; 'ആക്രമണങ്ങൾക്ക് തിരിച്ചടിയായി കൊലപാതകവും വീടാക്രമണവും പാടില്ല'; സമവായമാണ് പാർട്ടി നിലപാടെന്നും വിശദീകരണം
27 Nov 2026
BREAKING NEWS
‘കാണട്ടെടീ ആ ക്യാമറ’; കിഴക്കമ്പലത്ത് വയോധികയെ കെട്ടിയിട്ട് ക്രൂരമർദനം; മരിച്ചെന്ന് കരുതി കടന്നുകളഞ്ഞ പ്രതികൾ പിടിയിൽ; 69കാരിയുടെ സ്വർണവും പണവും കവർന്നു; അസം സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ, 5.40 ലക്ഷം രൂപയുടെ മോഷണം
27 Nov 2026