BREAKING NEWS

വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല, കന്നുകാലി കടത്തിനിടെ മലയാളിയെ വെടിവച്ച് വീഴ്ത്തി കർണാടക പൊലീസ്

· · 1 min read
Share: Copied!

കർണാടക പുത്തൂരിന് സമീപം പൂത്തൂർ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈശ്വരമംഗലത്ത് അനധികൃതമായി കന്നുകാലികളെ കടത്തിയ ആളെ വെടിവച്ച് കർണാടക പൊലീസ്. കാസർകോട് സ്വദേശിയായ അബ്ദുള്ള (40)യെയാണ് കർണാടക പൊലീസ് വെടിവച്ചത്. ഇയാളുടെ കാലിനാണ് വെടിയേറ്റതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കന്നുകാലികളെ വഹിച്ചുകൊണ്ടുള്ള മിനി ട്രക്ക് ഓടിക്കുകയായിരുന്നു അബ്ദുള്ള. പരിശോധനയുടെ ഭാഗമായി പൊലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാൾ വാഹനം ഓടിച്ചുപോകുകയായിരുന്നു. തുടർന്ന് പത്ത് കിലോമീറ്റർ ദൂരം പിന്തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. പിന്തുടരുന്നതിനിടെ വാഹനം പൊലീസ് ജീപ്പിൽ ഇടിച്ചിരുന്നു. തുടർന്ന് പൊലീസ് രണ്ട് റൗണ്ട് വെടിവച്ചു. ഇതിനിടെയാണ് അബ്ദുള്ളയുടെ കാലിൽ വെടിയേറ്റത്.

മിനി ട്രക്കിൽ അബ്ദുള്ളയ്ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതി സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പരുക്കേറ്റ അബ്ദുള്ളയെ ചികിത്സയ്ക്കായി മംഗളൂരു വെൻലോക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബെല്ലാരെ പൊലീസ് സ്റ്റേഷനിൽ ഗോവധ നിയമപ്രകാരം അബ്ദുള്ളയ്ക്കെതിരെ മുമ്പ് ഒരു കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026