BREAKING NEWS

കണ്ടക്ടർക്കും ഡ്രൈവർക്കും ഫ്രീ, പിന്നെ കയറിയത് ആകെ മൂന്നുപേർ!! കണ്ണൂരിൽ നിന്ന് മൂന്നാർ വരെ 379 കി.മീ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് സർവീസ് നടത്തിയിട്ട് കിലോമീറ്ററിന്റെ പൈസ പോലും ഒത്തില്ല, ആകെ കിട്ടിയത് 355 ക…അന്വേഷണം

· · 1 min read
Share: Copied!

മൂന്നാർ: കണ്ണൂരിൽനിന്നു മൂന്നാർ വരെ 379 കിലോമീറ്റർ സർവീസ് നടത്തിയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിനു ലഭിച്ച വരുമാനം 355 രൂപ. സർവീസിനിടയിൽ ബസിൽ കയറിയത് 3 യാത്രക്കാർ മാത്രം. സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണമാരംഭിച്ചു. ഓണത്തോടനുബന്ധിച്ചു കണ്ണൂർ ജില്ലയിൽ ഓടുന്നതിനായി അധികൃതരുടെ നിർദേശപ്രകാരം മൂന്നാർ ഡിപ്പോയിൽനിന്ന് ഒരു ബസ് വിട്ടുനൽകിയിരുന്നു.

എന്നാൽ ഈ സീസൺ അവസാനിച്ചതോടെ ബസ് മടക്കിക്കൊണ്ടുവരാനായി കഴിഞ്ഞ ദിവസം ഡിപ്പോയിൽനിന്നു കണ്ടക്ടറെയും ഡ്രൈവറെയും ടിക്കറ്റ് മെഷീൻ ഉൾപ്പെടെ നൽകി പറഞ്ഞയച്ചിരുന്നു. കൂടെ വെറുതെ ഓടാതെ മൂന്നാർ ബോർഡ് വച്ച് യാത്രക്കാരെ കയറ്റി വരാനായിരുന്നു നിർദേശം. എന്നാൽ ഡിപ്പോയിലെത്തി പണവും മെഷീനും നൽകിയപ്പോഴാണു വരുമാനം 355 രൂപ മാത്രമാണെന്നു കണ്ടെത്തിയത്. ഇതോടെ അന്വേഷണമാരംഭിക്കുകയായിരുന്നു.

ഭരണം മാറിയാൽ എസ്എഫ്ഐക്കാരെ തല്ലാമെന്ന് ഒരു കെഎസ്‌യുകാരനും കരുതേണ്ട, തുടങ്ങി വയ്ക്കാനാണ് ഭാവമെങ്കിൽ അത് അവസാനിപ്പിക്കാന്‍ തങ്ങൾക്ക് അറിയാം, കൂത്തുപറമ്പിലായാലും തിരുവനന്തപുരത്തായാലും നിലപാട് ഇത് തന്നെ, ഭീഷണി പ്രസംഗവുമായി പി എസ് സഞ്ജീവ്

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026