BREAKING NEWS

പൈലറ്റുമാർ തമ്മിൽ കശപിശ; വിമാനം 16,000 അടി താഴ്ചയിലേക്ക്; 180 യാത്രക്കാരുമായി ദുബായ്-ടെൽ അവീവ് വിമാനം സൗദിയിൽ അടിയന്തര ലാൻഡിങ്; ‘7500’ അടിയന്തര കോഡ് ലഭിച്ചതോടെ ഹൈജാക്കിങെന്നു കരുതി പാഞ്ഞടുത്ത് ഇസ്രയേൽ യുദ്ധവിമാനങ്ങൾ

· · 1 min read
Share: Copied!

ടെൽ അവീവ്: ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്‌ളൈ ദുബായ് വിമാനം അടിയന്തര സാഹചര്യത്തെ തുടർന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ ഇറക്കി. എഫ്‌സെഡ് 1073 വിമാനമാണ് യാത്രാമധ്യേ ഗതി മാറ്റി സൗദിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. വിമാനത്തിൽ ഏകദേശം 180 യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.

വിമാനം സൗദിക്ക് മുകളിലൂടെ പറക്കുന്നതിനിടെ ആദ്യം പൊതുവായ അടിയന്തരാവസ്ഥ സൂചിപ്പിക്കുന്ന ‘7700’ കോഡ് നൽകിയതായി ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ വ്യക്തമാക്കുന്നു. പിന്നാലെ ഹൈജാക്കിങ് അല്ലെങ്കിൽ അനധികൃത ഇടപെടൽ സൂചിപ്പിക്കുന്ന ‘7500’ കോഡും രേഖപ്പെടുത്തിയതോടെ ഇസ്രയേൽ അധികൃതർ അതീവ ജാഗ്രതയിലായി.

ഇതിനിടെ വിമാനം പെട്ടെന്ന് ഉയരം കുറച്ചതും ആശങ്ക വർധിപ്പിച്ചു. ഏകദേശം 34,000 അടി ഉയരത്തിൽ പറന്നിരുന്ന വിമാനം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ആയിരക്കണക്കിന് അടി താഴേക്ക് ഇറങ്ങിയതായി ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങളിൽ കാണപ്പെട്ടു. തുടർന്ന് വിമാനം തബൂക്കിലേക്ക് തിരിച്ചുവിടുകയായിരുന്നു.

‘7500’ കോഡ് ലഭിച്ചതിനെ തുടർന്ന് ഇസ്രയേൽ വ്യോമസേന യുദ്ധവിമാനങ്ങൾ വിമാനത്തെ നിരീക്ഷിക്കാൻ പുറപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും ഉൾപ്പെടെയുള്ളവർ അടിയന്തര സുരക്ഷാ ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ വിമാനം സുരക്ഷിതമായി തബൂക്കിൽ ഇറങ്ങിയതിന് പിന്നാലെ ഹൈജാക്കിങ് നടന്നതായി കരുതുന്നില്ലെന്നാണ് ഇസ്രയേലി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. കോക്ക്പിറ്റിൽ പൈലറ്റുമാർ തമ്മിലുണ്ടായ ശാരീരിക സംഘർഷമാണ് അടിയന്തര സന്ദേശങ്ങൾക്ക് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ അന്വേഷണം തുടരുകയാണ്.

ഫ്ലൈ ദുബായ് സംഭവത്തിൽ ‘ഇൻ-ഫ്ലൈറ്റ് ഇൻസിഡന്റ്’ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സംഭവത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.

 

BREAKING NEWS
’ഇന്ത്യ ജനാധിപത്യ രാജ്യം; അത്തരമൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാനില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ; ’വെള്ളക്കാരന്റെ വാക്കുകൾക്ക് ആരാണ് വിലകൽപ്പിക്കുന്നത്’: പരിഹസിച്ച് കോൺഗ്രസ്
21 Oct 2026
BREAKING NEWS
പുതിയ വീട് പെയിന്റടിക്കാൻ വന്നയാളോട് അടുപ്പം; ഭർത്താവ് തടസ്സം; കൊന്നു, അപകടമരണമാക്കി ചിത്രീകരിക്കാൻ ശ്രമം, പ്രഭാതനടത്തത്തിന് പോയപ്പോൾഏതോ ഒരു വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നെന്ന് മൊഴി; അന്വേഷണത്തിൽ കഥ പൊളിഞ്ഞു; ഭാര്യയും കാമുകനും അറസ്റ്റിൽ
21 Oct 2026
BREAKING NEWS
നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി തുലാസിൽ? അറബ് വോട്ടുകൾ നിർണ്ണായകം; അധികാരപ്പോരിൽ മറുവശത്ത് മൻസൂർ അബ്ബാസ്; റാം പാർട്ടിയുടെ വേരോട്ടം ശക്തം
21 Oct 2026
BREAKING NEWS
‘വീണയെ ആക്രമിക്കുന്നത് കണ്ടില്ല’; മൊഴിമാറ്റം ​ഗൗരവ വിഷയം; വീണ ജോർജിന്റെ മുൻ ഗൺമാനെതിരെ നടപടിക്ക് നീക്കം; റിപ്പോർട്ട് ഡിജിപിക്ക് കൈമാറാൻ എസ്ഐടി
21 Oct 2026