BREAKING NEWS

കമലഹാസൻ മാപ്പ് പറഞ്ഞില്ല, ‘തഗ് ലൈഫി’ന് കർണാടകയിൽ വിലക്ക്

· · 1 min read
Share: Copied!

ബെംഗളൂരു: നടൻ കമൽഹാസന്റെ പ്രസ്താവനയെ തുടർന്നു പുതിയ സിനിമ ‘തഗ് ലൈഫ്’ റിലീസ് ചെയ്യുന്നതിനു കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ നിരോധനം. കന്നഡ ഭാഷയെക്കുറിച്ച് കമൽഹാസന്റെ പ്രസ്താവനയാണ് കർണാടകക്കാരെ ചൊടിപ്പിച്ചത്. സംഭവത്തിൽ ക്ഷാമാപണം നടത്തണമെന്നു ആവശ്യപ്പെട്ടെങ്കിലും അതിനു താൻ തയാറല്ലെന്നു കമൽഹാസൻ വ്യക്തമാക്കിയിരുന്നു.

മണിരത്നം സംവിധാനം ചെയ്ത തന്റെ പുതിയ ചിത്രം ‘തഗ് ലൈഫി’ന്റെ ഓഡിയോ ലോഞ്ചിൽ ചെന്നൈയിൽ പ്രസംഗിക്കുന്നതിനിടെ കന്നഡ ഭാഷ തമിഴിൽ നിന്നാണു ജനിച്ചതെന്ന നടൻ കമൽ ഹാസന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് കർണാടകയിൽ പ്രതിഷേധം വ്യാപകമായത്.

തമിഴുമായുള്ള ആജീവനാന്ത ബന്ധത്തെക്കുറിച്ച് കമൽ വിശദീകരിക്കുന്നതിനിടെയായിരുന്നു സംഭവം. ജീവിതവും കുടുംബവും തമിഴാണെന്നു പറഞ്ഞ അദ്ദേഹം വേദിയിലുണ്ടായിരുന്ന കന്നഡ നടൻ ശിവരാജ്കുമാറിനെ അഭിസംബോധന ചെയ്തു പറഞ്ഞ വാക്കുകളാണു വിവാദമായത്.

നടൻ ശിവരാജ്കുമാർ മറ്റൊരു സംസ്ഥാനത്ത് താമസിക്കുന്ന എന്റെ കുടുംബാംഗമാണ്. നിങ്ങളുടെ ഭാഷ തമിഴിൽ നിന്ന് പിറന്നതാണ്. അതിനാൽ, നിങ്ങളും എന്റെ കുടുംബത്തിൽ ഉൾപ്പെടുന്നതായാണ് കമൽ വ്യക്തമാക്കിയത്.

എന്നാൽ കമലിന് കന്നഡ ഭാഷയുടെ ചരിത്രമറിയാത്തത് ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. നടൻ മാപ്പു പറയണമെന്ന് ബിജെപിയും കന്നഡ അനുകൂല സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

ജ്യോതി മല്‍ഹോത്ര അധികം പ്രശസ്തമല്ലാത്ത കണ്ണൂര്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രം സന്ദർശിച്ചതെന്തിന്? കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിൽ

BREAKING NEWS
ക്ലാസിൽ കയറി വിദ്യാർഥിനികളെ ചെയിൻസോ ഉപ​യോ​ഗിച്ച് ആക്രമിച്ച കേസിലെ പ്രതിയു‌ടെ കാൽ മുറിച്ചുമാറ്റണം?, പോലീസ് വെടിവെപ്പിൽ‍ ശരീരത്തിന്റെ താഴ്ഭാഗത്ത് ​ഗുരുതര പരിക്ക്!! ആക്രമണത്തിന് ഇരയായ 15കാരിക്ക് വലതുകൈ നഷ്ടമായി, മുഖത്തും കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവ്, അസ്ഥികൾക്ക് ഒന്നിലധി...
03 Nov 2026
BREAKING NEWS
വീട്ടിൽ ജോലിയൊന്നും ചെയ്യാതെ സ്ഥിരമായി മൊബൈലിൽ നോക്കിയിരിക്കുന്നു, പിതാവ് ഫോൺ വാങ്ങി തറയിലെറിഞ്ഞ് പൊട്ടിച്ചു!! കലികയറിയ മകൾ പിതാവിന്റെ തലയ്ക്കിട്ട് കുക്കറിന്റെ അടപ്പുകൊണ്ട് പലതവണ അടിച്ചു, കത്തിയെടുത്ത് വയറ്റിൽ കുത്തിയിറക്കി, രക്തമൊലിപ്പിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയോടിയ പിതാവ് പാതിവഴിയിൽ തളർന്നുവീണ...
03 Nov 2026
BREAKING NEWS
വൈസ് ചാൻസലറുടെ ശവമഞ്ചം പ്രതീകാത്മകമായി ചുമന്നു, വി.സിയെ ശാരീരികമായി ആക്രമിച്ചു- അന്വേഷണ സമിതിയുടെ കണ്ടെത്തൽ, വിദ്യാർഥികൾ മാതാപിതാക്കൾക്കൊപ്പമെത്തി മാപ്പെഴുതി നൽകിയാൽ സസ്പെൻഷൻ പിൻവലിക്കും- സിൻഡിക്കേറ്റ്!! ഞങ്ങൾ തെറ്റു ചെയ്തിട്ടില്ലാത്തതിനാൽ മാപ്പു പറയില്ല- എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, നിരാഹാര സമരം ...
03 Nov 2026
BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026