BREAKING NEWS

ജ്യോതി മല്‍ഹോത്ര അധികം പ്രശസ്തമല്ലാത്ത കണ്ണൂര്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രം സന്ദർശിച്ചതെന്തിന്? കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിൽ

· · 1 min read
Share: Copied!

കണ്ണൂര്‍: ചാരവൃത്തി കേസില്‍ അറസ്റ്റിലായ യൂട്യൂബ് വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര കഴിഞ്ഞ ജനുവരിയില്‍ കണ്ണൂര്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രം സന്ദര്‍ശിച്ചതായി റിപ്പോർട്ട്. ക്ഷേത്രത്തിലെ വേട്ടയ്ക്കൊരുമകന്‍ തെയ്യത്തെ കണ്ട് തൊഴുതു വണങ്ങിയാണ് അന്നു ജ്യോതി മടങ്ങിയത്. ജ്യോതിയുടെ കേരള സന്ദര്‍ശനം സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്.

കണ്ണൂരിലെ അധികം പ്രശസ്തമല്ലാത്ത ക്ഷേത്രമാണിത്. എന്നിട്ടും എന്തിന് ഇവിടെ സന്ദർശനം നടത്തി, വ്ളോ​ഗിലേക്കു കണ്ടെന്റ് കണ്ടെത്താൻ വേണ്ടിമാത്രമാണോ ഈ സന്ദർശനം എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ബഡ്ജറ്റ് ഫ്രണ്ട്‌ലി കേരള യാത്ര എന്ന പേരിലാണ് കേരള സന്ദര്‍ശനത്തിന്റെ വീഡിയോ ജ്യോതി യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. ഇതിലാണ് ആലക്കോട്ടെ തെയ്യക്കാവുമുള്ളത്.

2023ലാണ് ആദ്യം കേരളത്തിലെത്തിയത്. ഏറ്റവുമൊടുവില്‍ ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് ഡല്‍ഹിയില്‍ നിന്നു ബംഗളൂരു വഴിയാണ് കണ്ണൂരിലെത്തിയത്. കേരളത്തില്‍ ജ്യോതിക്ക് ആരുടെയൊക്കെ സഹായം ലഭിച്ചെന്ന് കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. കേരള പോലീസും വിവരങ്ങള്‍ തേടുന്നുണ്ട്. ഒരു ടൂര്‍ പാക്കേജ് ഗ്രൂപ്പ് വഴിയാണ് ജ്യോതിയുടെ യാത്രകളെന്നാണ് സൂചന.

അതേസമയം ചാരവൃത്തി ആരോപിച്ച് ഇന്ത്യ പുറത്താക്കിയ പാക്കിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥന്‍ ഡാനിഷ്, ഐ.എസ്.ഐ ഉദ്യോഗസ്ഥന്‍ അലിഹസന്‍ തുടങ്ങിയവരുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെയാണ് ജ്യോതി അറസ്റ്റിലായത്.

തെരഞ്ഞെടുപ്പ് തോൽവികളിലൂടെ കെ മുരളീധരൻ വഴിയാധാരമായത് ഏഴുതവണയാണ്, എന്റെ തോൽവിയെക്കാൾ എന്നെ വിഷമിപ്പിച്ചത് അങ്ങയുടെ അവസാനത്തെ തോൽവിയാണ്, സിപിഐഎമ്മിനെക്കുറിച്ച് അങ്ങേക്കൊരു ചുക്കുമറിയില്ല, കെ മുരളീധരനെ പരിഹസിച്ച് ഡോ. ജോ ജോസഫ്

BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026
BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026