BREAKING NEWS

ആദ്യം എട്ട് ഉറക്ക ​ഗുളികൾ കഴിച്ചു…!! പിന്നീട് 10 ​ഗുളികകൾ കൂടികഴിച്ചു..!! ഞാനൊന്നു ഉറങ്ങാൻ ​ഗുളിക കഴിച്ചതാണ്, ഉറങ്ങാനായില്ല, അതോടെ ബോധര​ഹിതയായി വീണു!! പിന്നെ ഒന്നുമറിഞ്ഞില്ല- ഗായിക കല്പന രാഘവേന്ദർ… വ്യാജ പ്രചാരണങ്ങൾ നടത്തരുത്,

· · 1 min read
Share: Copied!

ഹൈദരാബാദ്: അമിതമായി ഉറക്ക​ഗുളികകൾ കഴിച്ചതിനെത്തുടർന്ന് ​ഗുരുതരാവസ്ഥയിലായ ​ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ കല്പന രാഘവേന്ദ്രയുടെ ആരോ​ഗ്യസ്ഥിതി മെച്ചപ്പെടുന്നതായി റിപ്പോർട്ട്. അതേസമയം കല്പന പോലീസിനോട് പറഞ്ഞ മൊഴി പുറത്തുവന്നു. താൻ ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന പ്രചാരണങ്ങൾ അവർ നിഷേധിച്ചു.

ആദ്യം എട്ട് ​ഗുളികകൾ കഴിച്ചിട്ടും ഉറങ്ങാനാവുന്നുണ്ടായിരുന്നില്ലെന്ന് കല്പന രാഘവേന്ദർ വാർത്താ ഏജൻസിയായ IANS-നോട് പ്രതികരിച്ചു. ഒട്ടും ഉറങ്ങാൻപറ്റാതെയായപ്പോൾ വീണ്ടും പത്ത് ​ഗുളികകൾകൂടി കഴിച്ചു. അതോടെ ബോധര​ഹിതയായി വീണു. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.

ഓക്സിജന്‍ ലഭ്യത കുറയുമ്പോള്‍ ഉണ്ടാകുന്ന ഹൃദയസ്തംഭനം തടയും ഈ നിര്‍ണായകമായ പ്രോട്ടീന്‍

അതേസമയം ഉറക്ക​ഗുളികകൾ കഴിക്കുന്നതിനുമുൻപ് മകൾ ദയാ പ്രസാദുമായി കല്പന വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നെന്ന് കെ.പി.എച്ച്.ബി പോലീസ് പറഞ്ഞു. നിസാംപേട്ടിലാണ് കല്പനയും ഭർത്താവും താമസിക്കുന്നത്. കൂടുതൽ പഠിക്കുന്നതിന്റെ ഭാ​ഗമായി ഹൈദരാബാദിലേക്ക് താമസംമാറാൻ കല്പന മകൾ ദയാപ്രസാദിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്നും പോലീസ് പറഞ്ഞു.

പ്ലസ് ടുക്കാരൻെറ പ്രണയം പൊട്ടിയത് കൂട്ടുകാരോട് പറഞ്ഞു, 10-ാം ക്ലാസുകാരന് ക്രൂരമായ മർദ്ദനം, കുട്ടിയുടെ മൂക്കിന്റെ എല്ലിനു പൊട്ടൽ, മുൻവശത്തെ പല്ല് അടർന്നുപോയി, ചെവിക്കും പരുക്ക്, വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചത് മാതാപിതാക്കളെത്തിയ ശേഷം

ഇതിനിടെ കല്പനയെ ഫോൺവിളിച്ചിട്ടും കിട്ടുന്നില്ലെന്ന് അവരുടെ ഭർത്താവ് പ്രസാദ് തന്നെയാണ് താമസസ്ഥലത്തെ അയൽക്കാരെ വിവരമറിയിച്ചതെന്നും പോലീസ് വ്യക്തമാക്കി. തുടർന്നാണ് അയൽവാസികൾ പോലീസിനെ ബന്ധപ്പെടുന്നത്. പോലീസെത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് അബോധാവസ്ഥയിൽക്കിടക്കുന്ന കല്പനയെ കണ്ടതും പിന്നീട് ആശുപത്രിയിലെത്തിക്കുന്നതും.

അതേസമയം കല്പനയുടേത് ആത്മഹത്യാ ശ്രമമല്ലെന്ന് മകൾ ദയാപ്രസാദ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ​ഗായികകൂടിയായ അമ്മ പിഎച്ച്ഡിയും എൽഎൽബിയും ചെയ്യുന്നുണ്ട്. ഇത് ഉറക്കമില്ലായ്മയ്ക്ക് കാരണമായി. ഇതിന്റെ ചികിത്സയുടെ ഭാ​ഗമായി ഡോക്ടർ നിർദ്ദേശിച്ച ഗുളികകൾ അവർ കഴിച്ചു. സമ്മർദ്ദം കാരണം, കഴിച്ച മരുന്നിന്റെ അളവ് അല്പം കൂടിപ്പോയി. വ്യാജപ്രചരണങ്ങൾ നടത്തരുതെന്നും ദയ ആവശ്യപ്പെട്ടിരുന്നു.

സ്വന്തം തറവാട്ടിൽ അടിയന്തര കുടുംബയോ​ഗം നടക്കുമ്പോൾ പ്രധാന വ്യക്തി തറവാടിനു വെളിയിൽ, കാരണമന്വേഷിച്ചപ്പോൾ പണി കഴിഞ്ഞുവരാം, ഇപ്പോൾ ജോലി നോക്കട്ടെന്നു മറുപടി- സിപിഎം സമ്മേളനത്തിൽ നിന്ന് മുകേഷ് എംഎൽഎ മാറി നിന്നതോ? അതോ മാറ്റി നിർത്തിയതോ?

BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026