BREAKING NEWS

എനിക്ക് വേറെ ജോലിയുണ്ട്…, പാവപ്പെട്ടവനെ ഉപദ്രവിക്കല്ലേ..!! സിപിഎം സമ്മേളനത്തിൽ നിന്ന് മുകേഷ് എംഎൽഎ മാറി നിന്നതോ? അതോ മാറ്റി നിർത്തിയതോ? തറവാട്ടിൽ അടിയന്തര കുടുംബയോ​ഗം നടക്കുമ്പോൾ പ്രധാന വ്യക്തി തറവാടിനു വെളിയിൽ, കാരണമന്വേഷിച്ചപ്പോൾ പണി കഴിഞ്ഞുവരാം, ഇപ്പോൾ ജോലി നോക്കട്ടെന്നു മറുപടി

· · 1 min read
Share: Copied!

ഇത്തവണത്തെ കൊല്ലം സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുൻപന്തിയിൽ നിൽക്കേണ്ടയാളെ കാണാതെ അന്വേഷിക്കുകയാണ് ഏവരും. തറവാട്ടിലെ മുഖ്യ അം​ഗം തന്നെ തറവാട്ടിൽ നിന്നു വിട്ടു നിൽക്കുന്നു. അത്യാവശ്യത്തിന് മാറി നിൽക്കുന്നതോ അതോ കുടുംബാം​ഗങ്ങൾ മാറ്റി നിർത്തിയതോ എന്തെന്നറിയില്ല. സംഭവം വേറൊന്നുമല്ല കൊല്ലം സിപിഎം സമ്മേളനത്തിന്റെ എഴ് അയൽവക്കത്തുപോലും സ്ഥലം എംഎൽഎയെ കാണാനില്ല. അന്വേഷിച്ചപ്പോൾ കിട്ടിയ വിവരം മുകേഷ് എറണാകുളത്ത് ഷൂട്ടിങ്ങിലാണ് എന്നാണ്.

എന്തോ അത്യാവശ്യകാര്യം പറയാനുണ്ടെന്നു പറഞ്ഞ് വിളിച്ചു, കളിച്ചു ചിരിച്ച് ആ സംവിധായകന്റെ മുറിയിലേക്ക് പോയ എന്നെ ലൈംഗികമായി പീഡിപ്പിച്ചു!! എന്താണെന്നു തിരിച്ചറിയാനുള്ള പ്രായമായില്ലായിരുന്നു, ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു, മലയാള സിനിമാ സംവിധായകനെതിരെ നടി അശ്വിനി നമ്പ്യാർ

കൊല്ലത്ത് നടക്കുന്ന സമ്മേളനത്തിൽ പാർട്ടി എംഎൽഎയായ മുകേഷ് ഇല്ലാത്തതിനെ കുറിച്ചുള്ള ചർച്ചകളുയർന്നിരുന്നു. കൊല്ലം എംഎൽഎ എന്ന നിലയിൽ മുഖ്യ സംഘാടകരിൽ ഒരാൾ ആവേണ്ടയാളായിരുന്നു മുകേഷ്. സംസ്ഥാന സമ്മേളന പ്രതിനിധിയല്ലെങ്കിലും ഉദ്ഘാടന സെഷനിൽ മുകേഷിനു പങ്കെടുക്കാമായിരുന്നു. എന്നാൽ ലൈംഗിക ആരോപണം ഉയർന്ന സാഹചര്യത്തിൽ മുകേഷിനെ പാർട്ടി മാറ്റിനിർത്തിയെന്ന ആരോപണ് ഇപ്പോൾ ഉയരുന്നത്. അതേസമയം ഷൂട്ടിങ് തിരക്കിലായതിനാൽ മുകേഷ് സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് പാർട്ടിയെ നേരത്തെ അറിയിച്ചിരുന്നതായാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ ഇക്കാര്യം കൊല്ലത്തെ സിപിഎം നേതാക്കൾ ആരും സ്ഥിരീകരിച്ചിട്ടില്ല.

താനൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിനികൾ എടവണ്ണ സ്വദേശിയായ യുവാവിനൊപ്പം മുംബൈയിൽ, യാത്ര സ്കൂൾ യൂണിഫോം മാറിയ ശേഷം, ബ്യൂട്ടിപാർലറിൽ പെൺകുട്ടികൾ മുടി ട്രിം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

പാർട്ടി സെക്രട്ടറിയോട് അന്വേഷിച്ചപ്പോൾ മുകേഷ് എവിടെയെന്ന് നിങ്ങൾ തിരക്കിയാൽ മതിയെന്നായിരുന്നു സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. ആരൊക്കെ എവിടെയെന്ന് എനിക്ക് എങ്ങനെ അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ മാധ്യമപ്രവർത്തകർ ഫോണിൽ വിളിച്ചന്വേഷിച്ചപ്പോൾ കോട്ടയം ഷൂട്ടിങ്ങിലാണെന്നും സെറ്റിൽ സംസാരിക്കാൻ പാടില്ലെന്നാണ് നിർദേശമെന്നുമായിരുന്നു നടനും എംഎൽഎയുമായ മുകേഷിന്റെ മറുപടി.

ഷൂട്ടിങ് കഴിയുമ്പോൾ, എല്ലാത്തിനും മറുപടി പറയും. ഷൂട്ടിങ് കഴിഞ്ഞ് കൊല്ലത്ത് വരും. ഞാനൊരു ചെറിയ മനുഷ്യനാണ്. നിങ്ങൾക്ക് എത്രയോ ബിരിയാണി ഞാൻ തന്നു. ഒരു ബിരിയാണി കൂടി കഴിക്കണമെന്ന് പറയുന്നത് ശരിയല്ല. ഒരു പാവപ്പെട്ടവനെ ഉപദ്രവിക്കല്ലേയെന്നും തമാശ രൂപേണ മറുപടിയുമെത്തി.

 

BREAKING NEWS
മരിച്ച സഹോദരൻ വായ്പയെടുത്ത അഞ്ചുലക്ഷം രൂപ, പ്രായമായ സഹോദരിമാർക്ക് നഷ്ടമായത് കിടപ്പാടം; ജപ്തി നടപടിയിൽ തെരുവിലായി; കടബാധ്യതയുടെ കാര്യം അറിയുന്നത് ജപ്തിക്കെത്തിയപ്പോൾ നീതിതേടി സുപ്രീം കോടതിയിലേക്ക്
17 Nov 2026
BREAKING NEWS
'നിങ്ങൾക്കും പ്രണയിക്കണമെങ്കിൽ ആ റെസ്റ്ററന്റിൽ പോകാം, പക്ഷേ അവിടുത്തെ ചിക്കൻ ചോസർ കഴിക്കരുത്'; രാജീവും സോണിയയും കണ്ടുമുട്ടിയ റെസ്റ്ററന്റിൽ പെൺസുഹൃത്തിനൊപ്പം പോയ രസകരമായ അനുഭവം പങ്കുവച്ച് രാഹുൽ​ഗാന്ധി
17 Nov 2026
BREAKING NEWS
മാതാപിതാക്കൾ തമ്മിലുള്ള വഴക്ക് തടയാൻ ശ്രമിച്ചു, ഭാര്യയെ വീട്ടിൽ നിന്ന് ഇറക്കിവിട്ട ശേഷം മകനെ റൂമിനുള്ളിൽ പൂട്ടിയിട്ടു, പിന്നാലെ 16കാരൻ മകനെ കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്ന് പിതാവ്
17 Nov 2026
BREAKING NEWS
‘വർഷങ്ങളായി വേട്ടയാടപ്പെടുന്നു, ഒടുവിൽ ഞാൻ പറയാൻ തീരുമാനിച്ചു’; . 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' എഴുതാനുള്ള കാരണം വെളിപ്പെടുത്തി സോണിയ ഗാന്ധി; ‘രാജീവിന്റെ മരണം തകർത്തുകളഞ്ഞു, പിന്നെ രാഹുലും പ്രിയങ്കയും എന്റെ രക്ഷിതാക്കളായി‘
17 Nov 2026