BREAKING NEWS

​ഗവ. പോളിടെക്നിക് മെൻസ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയവരിൽ എസ്എഫ്ഐ നേതാവും, തന്റെ മുറിയിൽ നിന്നല്ല കഞ്ചാവ് പിടിച്ചതെന്ന് സ്റ്റേഷനിൽ നിന്ന് മടങ്ങവേ അഭിരാജ് മാധ്യമങ്ങളോട്

· · 1 min read
Share: Copied!

കൊച്ചി: കളമശേരി ​ഗവ. പോളിടെക്നിക്കിലെ മെൻസ് ഹോസ്റ്റലിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടികൂടിയ കേസിൽ അറസ്റ്റിലായവരിൽ എസ് എഫ് ഐ നേതാവും. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായ കരുനാഗപള്ളി സ്വദേശി അഭിരാജ് എസ്എഫ്ഐ നേതാവുകൂടിയാണ്. കേസിൽ പിടിച്ചെടുത്ത കഞ്ചാവ് അളവിൽ കുറവായതിനാൽ ആദിത്യനെയും അഭിരാജിനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അതേസമയം തന്റെ മുറിയിൽ നിന്നല്ല കഞ്ചാവ് പിടിച്ചതെന്ന് സ്റ്റേഷനിൽ നിന്നും മടങ്ങവേ അഭിരാജ് മാധ്യമങ്ങളോട് പറഞ്ഞു.

റെയ്ഡിന് ​ഗവ. പോളിടെക്നിക്ക് മെൻസ് ഹോസ്റ്റലിലെത്തിയ പോലീസ് ഞെട്ടി, പിടികൂടിയത് രണ്ടുകിലോ കഞ്ചാവ്, ആവശ്യക്കാർക്ക് തൂക്കി നൽകാനുള്ള ത്രാസ്, മദ്യം, ​ഗർഭനിരോധന ഉറകൾ, കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങൾ!!, മൂന്ന് വിദ്യാർഥികൾ അറസ്റ്റിൽ

ഇന്നലെ രാത്രി നടത്തിയ പോലീസ് റെയ്ഡിൽ കോളേജ് ഹോസ്റ്റലിൽ നിന്നും 2 കിലോയിലേറെ കഞ്ചാവ് ശേഖരമാണ് പിടിച്ചെടുത്തത്. 2 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്.

തൊട്ടാൽ പൊള്ളുന്ന സ്വർണം… പൊന്നിന്റെ വില വീണ്ടും സർവ്വകാല റെക്കോർഡിലേക്ക് കുതിക്കുന്നു, ഒറ്റയടിക്കു കൂടിയത് പവന് 880 രൂപ, ഇനി ഒരു പവൻ വാങ്ങണമെങ്കിൽ പണിക്കൂലിയടക്കം നൽകേണ്ടത് 71,500 രൂപ

ഹരിപ്പാട് സ്വദേശി ആദിത്യൻ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. കവർ ഉൾപ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത്. വിദ്യാർഥികളിൽ നിന്ന് രണ്ട് മൊബൈൽഫോണും തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തിരുന്നു. അതേ സമയം മൂന്നുകുട്ടികൾ ഓടി രക്ഷപ്പെട്ടു, കഞ്ചാവ് കൂടാതെ തൂക്കാനുപയോ​ഗിക്കുന്ന ത്രാസ്, മദ്യം, ​ഗർഭനിരോധന ഉറകൾ എന്നിവയും ഹോസ്റ്റലിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026
BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026
BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026