BREAKING NEWS

കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റി ജി എം പോക്സോ കേസിൽ അറസ്റ്റിൽ

· · 1 min read
Share: Copied!

ബംഗളൂരു : സൗത്ത് ഇന്ത്യയിലെ നമ്പര്‍ വന്‍ ക്രെഡിറ്റ് സൊസൈറ്റി മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച റാക്കറ്റിലെ മുഖ്യസൂത്രധാരന്‍ പോക്സോ കേസില്‍ ബെംഗളുരു പൊലീസിന്റെ പിടിയില്‍. തൃശൂര്‍ സ്വദേശിയും നിലവില്‍ കൈരളി അഗ്രികള്‍ച്ചര്‍ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ജനറല്‍ മാനേജരുമായ പി ജെ ബിനോജ് ആണ് അറസ്റ്റിലായത്. ബെംഗളൂരു പൊലീസ് തൃശൂരില്‍ നിന്നാണ് ഇദേഹത്തെ അറസ്റ്റ് ചെയതത്.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിന്റെ മുന്‍ ലോണ്‍ മാനേജരായിരുന്നു പി ജെ ബിനോജ്. പിന്നീട് ബിനോജ് കൈരളി അഗ്രികള്‍ച്ചര്‍ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയില്‍ ജനറല്‍ മനേജരായി ജോലിക്ക് കയറി. ഇതിനുശേഷം ഐസിസിഎസ്എല്ലിനെതിരെ വ്യാജ വാര്‍ത്തകള്‍ പടച്ചുവിട്ട് മനേജ്മെന്റിനെ ഭീഷണിപ്പെടുത്തുന്ന റാക്കറ്റിനെ നിയന്ത്രിച്ചിരുന്ന മുഖ്യസൂത്രധാരകരില്‍ ഒരാളായിരുന്നു ഇയാള്‍.

ഇതിനെതിരെ ഇന്ത്യന്‍ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി മനേജ്മെന്റ് ബെംഗളൂരു പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കൈരളി മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റിയുടെ ചീഫ് ജനറല്‍ മാനേജര്‍ ശക്തിധരന്‍ പാനോളിയെയും പി ജെ ബിനോജിനെയും അറസ്റ്റ് ചെയ്തിരുന്നു. തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ഇവരുടെ കൈയില്‍ നിന്നും മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനക്കിടയിലാണ് പിഞ്ചുകുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ബിനോജിന്റെ മൊബൈലില്‍ നിന്നും കണ്ടെടുക്കുന്നത്. ബെംഗളൂരു പൊലീസ് സ്വയമേധയ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടായത്. പിജെ ബിനേജിനെ വിശദമായ ചോദ്യം ചെയ്യലിന് ബെംഗളൂരുവിലേക്ക് പൊലീസ് കൊണ്ടു പോയി.

കേരള പൊലീസിന്റെ സഹായത്തോടെയാണ് ഇദേഹത്തെ ബെംഗൂരു പൊലീസ് അറസ്റ്റ് ചെയതത്. ഇദേഹത്തിനെതിരെ നേരത്തെ ഇത്തരം പരാതികള്‍ ഉയര്‍ന്നിരുന്നു. ബിനോജിന്റെ പിതാവ് ജോസും മുന്‍പ് പോക്‌സോ കേസില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണ്.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026