BREAKING NEWS

‘പണാധിപത്യം തുലയട്ടെ, ജനാധിപത്യം വളരട്ടെ; പ്രസ്ഥാനത്തെ തിരിച്ചുതരൂ‘- കടകംപള്ളിയ്ക്കെതിരെ ഫ്ലക്സ് ബോർഡ്; കഴക്കൂട്ടം കുളത്തൂർ ജംഗ്ഷനിലാണ് സ്ഥാപിച്ചിരിക്കുന്നത്

· · 1 min read
Share: Copied!

കഴക്കൂട്ടം: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുൻ മന്ത്രിയും എൽഡിഎഫ് സ്ഥാനാർഥിയുമായ കടകംപള്ളി സുരേന്ദ്രനെതിരേ ഫ്ലക്സ് ബോർഡ്. കഴക്കൂട്ടം കുളത്തൂർ ജംഗ്ഷനിലാണ് കടകംപള്ളിയുടെ ചിത്രമുള്ള ഫ്ലക്സ് ബോർഡ് ഉയർന്നത്. കുളത്തൂർ സഖാക്കൾ എന്ന പേരിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.പാർട്ടിയാണ് വേണ്ടതെന്നും വ്യക്തികളല്ലെന്നും എഴുതിയിട്ടുണ്ട്.

കഴക്കൂട്ടം ഏരിയാ കമ്മിറ്റി അംഗം ശ്യാം മോഹൻ്റെ ചിത്രവും ഫ്ലക്സിലുണ്ട്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കൂടിയാണ് ശ്യാം. പണാധിപത്യം തുലയട്ടെ ജനാധിപത്യം വളരട്ടെ, നമ്മുടെ പ്രസ്ഥാനത്തെ നമുക്ക് തിരിച്ചുതരൂ എന്ന് ഫ്ളക്സിൽ എഴുതിയിട്ടുണ്ട്. മുൻപ് പാർട്ടി വിട്ടുപോയ ചിലരെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് കഴക്കൂട്ടം ഏരിയാ കമ്മിറ്റിയിലും കുളത്തൂരിലും വിഭാഗീയത ഉണ്ടായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ കുളത്തൂർ, ആറ്റിപ്ര മേഖലകളിൽ കനത്ത തോൽവിയാണ് സിപിഎം നേരിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതീക്ഷിച്ച വോട്ട് സിപിഎമ്മിന് നേടാനായിരുന്നില്ല.

‘ജനവിധി ലഭിച്ചിട്ടും കോൺ​ഗ്രസിന് മുഖ്യമന്ത്രിയെ തീരുമാനിക്കാനായിട്ടില്ല; ഒരിക്കൽ ഒരു എം.എൽ.എ മാത്രമുണ്ടായിരുന്ന എൻ.ഡി.എയ്ക്ക് ഇന്ന് മൂന്ന് എം.എൽ.എമാരുണ്ട്; ഇത് കേരള രാഷ്ട്രീയത്തിലെ വലിയ മാറ്റത്തിന്റെ സൂചനയാണ്‘ – നരേന്ദ്രമോദി

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026