BREAKING NEWS

ജയിലിൽ നിന്നിറങ്ങിയത് അടുത്തിടെ, കാപ്പ കേസ് പ്രതിയുടെ മൃതദേഹം ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹത്തിനു നാലു ദിവസത്തെ പഴക്കം, കൊലപാതക സാധ്യത തള്ളിക്കളയാനാകില്ല- അന്വേഷണം ആരംഭിച്ച് പോലീസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: ചിറയിൻകീഴിൽ നാല് ദിവസം പഴക്കമുള്ള കാപ്പാ കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി. കാപ്പ കേസ് പ്രതി മിന്നൽ ഫൈസലിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇയാൾ അടുത്തിടെയാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വീടുനുള്ളിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം.

പ്രദേശത്ത് നിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ അസ്വഭാവികത ഉണ്ടോയെന്ന് പോലീസ് പരിശോധിക്കും. കാപ്പ കേസ് പ്രതി ആയതിനാൽ അന്വേഷണം നടത്തുമെന്നും കൊലപാതക സാധ്യതകൾ തള്ളികളയാൻ ആവില്ലെന്നും പോലീസ് വ്യക്തമാക്കി. നിലവിൽ ആത്മഹത്യയാണോയെന്ന കാര്യത്തിലും വ്യക്തതയില്ല. ഫോറൻസിക് നടപടികൾക്ക് ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നും പോലീസ് പറഞ്ഞു.

‘കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ളവരെ ഒപ്പം നിർത്തണം; മുൻപ് ഗുണ്ടകളായിരുന്നുവെന്ന പേരിൽ ആരെയും മാറ്റിനിർത്തരുത്; ഓപ്പറേഷൻ തൂഫാൻ വിജയിപ്പിക്കാൻ പൊലീസിനെ കൊണ്ടുമാത്രമാകില്ല‘; ​വിവാദ യോ​ഗത്തിൽ വിശദീകരണവുമായി സംഘാടകർ

BREAKING NEWS
ബാങ്കിൽനിന്ന് പണം പിൻവലിച്ചിറങ്ങിയ യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം കവർന്നു; പണം തട്ടിയെടുത്ത് കാറിൽ രക്ഷപ്പെട്ടു; ഒളിവിലായിരുന്ന അഞ്ചുപേർ പിടിയിൽ
22 Nov 2026
BREAKING NEWS
വാര്‍ത്ത കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി... 15 ദിവസം ഞാനും ആ ക്രീം ഉപയോഗിച്ചിരുന്നു, റിസല്‍ട്ട് കിട്ടിയപ്പോഴാണ് പ്രമോട്ട് ചെയ്തത്, എന്തും പൈസയ്ക്ക് വേണ്ടി ചെയ്യുന്ന ഒരു ടൈപ്പ് ആളല്ല ഞാൻ- നടി റെനീഷ
22 Nov 2026
BREAKING NEWS
ഭാര്യയെ സംശയം, പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനെന്ന പേരിൽ ലോഡ്ജിൽ മുറിയെടുത്തു, പിന്നാലെ ഷാൾ മുറുക്കിയും കഴുത്തു ഞെരിച്ചും കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം, മൂന്നാർ കൊലപാതകത്തിൽ ഭർത്താവ് അറസ്റ്റിൽ
22 Nov 2026
BREAKING NEWS
ഇനി മിണ്ടാതിരിക്കാനാകില്ല, പാർട്ടിയിലും സർക്കാരിലും കടുത്ത അവഗണന നേരിടുന്നു, ഈ പോക്ക് ശരിയല്ല, ഹൈക്കമാൻ‍ഡിനോട് പരാതി പറഞ്ഞ് എ ഗ്രൂപ്പ്
22 Nov 2026