BREAKING NEWS

40 മുതൽ 50 ലക്ഷം വരെ അതിഥി തൊഴിലാളികൾ കേരളത്തിലുണ്ട്, മദ്യപാനത്തിലൂടെ സർക്കാരിലേക്ക് എത്തുന്ന നികുതി മാത്രമാണ് ഇവരിൽ നിന്നുള്ള പ്രധാന വരുമാന മാർ​ഗം- മുഖ്യമന്ത്രി!! കേരള മുഖ്യമന്ത്രിയുടെ പ്രസ്താവന അപമാനകരം, പിൻവലിക്കണം… അവർ ചെയ്യുന്ന സേവനത്തിന്റെ പ്രതിഫലമാണ് അവർക്ക് നാം നൽകുന്നത്- കെ സച്ചിദാനന്ദൻ

· · 1 min read
Share: Copied!

കൊച്ചി: പുറത്തു നിന്നു വരുന്ന അതിഥി തൊഴിലാളികളെ അധിക്ഷേപിക്കുന്ന കേരളമുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപമാനകരമാണെന്ന് സാഹിത്യകാരൻ കെ സച്ചിദാനന്ദൻ. അവർ ചെയ്യുന്ന സേവനത്തിന്റെ പ്രതിഫലം ആണ് അവർക്ക് നാം നൽകുന്നതെന്നും അത് ഇവിടെ നിലവിലുളള നിരക്കിൽ മാത്രമാണെന്നും കെ സച്ചിദാനന്ദൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ചിലപ്പോൾ പ്രതിഫലം അതിലും കുറയുമെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി. കുടുംബം പുലർത്താൻ ആണ് അവർ നാടുവിട്ട് ഇവിടെ വന്നു പണി എടുക്കുന്നത്. മലയാളികൾ മറ്റു ദേശങ്ങളിൽ പോയി പണി എടുത്ത പണം കൊണ്ടു കൂടിയാണ് കേരളീയർ കഴിഞ്ഞു പോരുന്നത് എന്ന് മുഖ്യമന്ത്രി മറക്കുന്നുവെന്നും സച്ചിദാനന്ദൻ കുറിച്ചു.

കെ സച്ചിദാനന്ദൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

പുറത്തു നിന്നു വരുന്ന ജോലിക്കാരെ അധിക്ഷേപിച്ചുള്ള കേരളമുഖ്യമന്ത്രിയുടെ പ്രസ്താവം അപമാനകരമാണ് . അവർ ചെയ്യുന്ന സേവനത്തി ന്റെ പ്രതിഫലം ആണ് അവർക്ക് നാം നൽകുന്നത്- അതും ഇവിടെ നിലവിലുളള നിരക്കിൽ മാത്രം, ചിലപ്പോൾ അതിലും കുറവും. കുടുംബം പുലർത്താൻ ആണ് അവർ നാടു വിട്ട് ഇവിടെ വന്നു പണി എടുക്കുന്നത്. മലയാളികൾ മറ്റു ദേശങ്ങളിൽ പോയി പണി എടുത്ത പണം കൊണ്ടു കൂടിയാണ് കേരളീയർ കഴിഞ്ഞു പോരുന്നത് എന്ന് മുഖ്യമന്ത്രി മറക്കുന്നു. ഇവിടെ വരുന്നവർ വിദേശികൾ അല്ലെന്നും. തികച്ചും ലജ്ജാകരമായ പ്രസ്താവന. പിൻവലിക്കേണ്ടത്.

അതേസമയം കേരളത്തിലെ നിർമ്മാണ മേഖലയിലാകെ ജോലിയെടുക്കുന്നത് ഇതരസംസ്ഥാന തൊഴിലാളികളാണെന്നും കേരളത്തിൽ വിനിമയം ചെയ്യപ്പെടേണ്ട വലിയൊരു തുക ഇവരിലൂടെ ‘റിവേഴ്സ് റെമിറ്റൻസ്’ ആയി മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകി പോകുകയാണെന്നുമായിരുന്നു വി ഡി സതീശൻ്റെ പ്രതികരണം. ഇത് കേരളത്തിൻ്റെ സാമ്പത്തിക അടിത്തറയെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് സർക്കാർ വിശദമായി പഠിക്കണമെന്നും വിഡി സതീശൻ പറഞ്ഞിരുന്നു. 40 മുതൽ 50 ലക്ഷം വരെ അതിഥി തൊഴിലാളികൾ നിലവിൽ കേരളത്തിലുണ്ടെന്നും, അവർ ഇവിടെ വളരെ കുറഞ്ഞ തുക മാത്രമാണ് ചെലവഴിക്കുന്നതെന്നും വി ഡി സതീശൻ ചൂണ്ടിക്കാണിച്ചിരുന്നു. മദ്യപാനത്തിലൂടെ സർക്കാരിലേക്ക് എത്തുന്ന നികുതി മാത്രമാണ് ഇവരിൽ നിന്നുള്ള പ്രധാന വരുമാനമെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.

നിയമസഭയിൽ സംസാരിക്കുമ്പോഴായിരുന്നു വ്യാപക വിമർശനത്തിന് ഇടയാക്കിയ നിലപാടുകൾ വിഡി സതീശൻ പറഞ്ഞത്. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ വംശീയതയുടെയും അപരവിദ്വേഷത്തിന്റെയും ഭാഷയാണെന്ന വ്യാപക വിമർശനങ്ങളും ഇതിന് പിന്നാലെ ഉയർന്നിരുന്നു.

എംഡിഎംഎ അടിച്ചു, കാരിയർ ആണ്, ആരോപണങ്ങൾ ഉന്നയിച്ച് സൈബർ ബുള്ളിയിങ് നടത്തുന്നു, റസൂല്‍ പൂക്കുട്ടിയുമായുള്ള ബന്ധം പുറത്തറിയാതിരിക്കാന്‍ തന്നെ കരുവാക്കി, സജ്നക്കെതിരെ ദിയ സന

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026