BREAKING NEWS

എംഡിഎംഎ അടിച്ചു, കാരിയർ ആണ്, ആരോപണങ്ങൾ ഉന്നയിച്ച് സൈബർ ബുള്ളിയിങ് നടത്തുന്നു, റസൂല്‍ പൂക്കുട്ടിയുമായുള്ള ബന്ധം പുറത്തറിയാതിരിക്കാന്‍ തന്നെ കരുവാക്കി, സജ്നക്കെതിരെ ദിയ സന

· · 1 min read
Share: Copied!

കൊച്ചി: നടി സ‍ജ്ന നൂറിനെതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് മുൻ ബി​ഗ് ബോസ് താരം ദിയ സന. തനിക്കെതിരെ സോഷ്യൽ മീ‍ഡിയയിലൂടെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് സൈബർ ബുള്ളിയിങ്ങിന് ഇരയാക്കുന്നുവെന്നാണ് ദിയ സനയുടെ ആരോപണം. താൻ എംഡിഎംഎ ഉപയോഗിക്കുന്നുവെന്ന തരത്തിൽ സജ്‌ന നൂർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് ദിയയുടെ ആരോപണം. കേരളത്തിലെ മാരകമായ ലഹരി ആയിട്ടുള്ള എംഡിഎംഎ അടിച്ചു, എംഡിഎംഎ കാരിയർ ആണ്, എംഡിഎംഎ കുട്ടികൾക്ക് തിന്നാൻ കൊടുത്തു ഇങ്ങനെയൊക്കെയുള്ള പല ആരോപണങ്ങളുടെ പുറത്താണ് താൻ നിൽക്കുന്നതെന്നും ദിയ പറഞ്ഞു.

ഈ പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം തന്റെ വീട്ടിൽ പരിശോധന നടത്തിയെന്നും, എന്നാൽ പരിശോധനയിൽ ലഹരി വസ്തുക്കളോ മറ്റേതെങ്കിലും നിയമവിരുദ്ധ വസ്തുക്കളോ കണ്ടെത്താനായില്ലെന്നും ദിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ കൈവശം എല്ലാ കാര്യങ്ങൾക്കും വ്യക്തമായ തെളിവുകളുണ്ടെന്നും, വ്യാജ ആരോപണങ്ങളിലൂടെ വ്യക്തിഹത്യ നടത്താനാണ് ശ്രമമെന്നും ദിയ ആരോപിച്ചു.

ഇതുസംബന്ധിച്ച് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി. അതേസമയം, ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരെ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും ദിയ വ്യക്തമാക്കി. റസൂൽ പൂക്കുട്ടിയുടെ ഭാര്യ ഈ വിഷയം അറിഞ്ഞു കഴിഞ്ഞാലുണ്ടാകുന്ന പ്രശ്നത്തെക്കുറിച്ചും അവർക്കൊപ്പമേ നിൽക്കാൻ പറ്റുള്ളൂ എന്ന രീതിയിലുള്ള നിലപാട് താനെടുത്തതിന്റെ പേരിലാണ് തനിക്ക് നേരെ ഇത്രയും വലിയ ആരോപണങ്ങളുണ്ടായതെന്നും ദിയ പറയുന്നു.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026