BREAKING NEWS

കോൺഗ്രസിനെയും രാഹുലിനേയും കുറ്റം പറയാൻ നാവ് വാടകയ്ക്ക് എടുക്കരുത്, രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് മോദിക്ക് ഇഷ്ടമാണ്… ആ ഉത്തരവാദിത്തമാണ് കേരളത്തിലെ മുഖ്യമന്ത്രി ചെയ്യുന്നത്, വിമർശനം നിർത്തുന്നതാണ് മുഖ്യമന്ത്രിക്ക് നല്ലത്- കെസി വേണു​ഗോപാൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെസി വേണുഗോപാൽ രം​ഗ്തത് . കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കുറ്റം പറയാൻ നാവ് വാടകയ്ക്ക് എടുക്കരുതെന്ന് കെസി വേണുഗോപാൽ മുഖ്യമന്ത്രിയോട് പറഞ്ഞു. രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് മോദിക്ക് ഇഷ്ടമാണ്. ആ ഉത്തരവാദിത്തമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. വിമർശനം നിർത്തുന്നതാണ് മുഖ്യമന്ത്രിക്ക് നല്ലതെന്നും കെസി വേണുഗോപാൽ മുന്നറിയിപ്പ് നൽകി.

മുഖ്യമന്ത്രി എൻഡിടിവിയിൽ ഇന്റർവ്യൂ നൽകിയിരുന്നു. അതിൽ രാഹുൽ ഗാന്ധിയെ മുഖ്യമന്ത്രി ബിജെപി ഏജന്റ് എന്നാണ് പറഞ്ഞത്. ബിജെപിക്ക് വേണ്ടി നാക്ക് വാടകയ്ക്ക് എടുത്ത് സംസാരിക്കുന്നവർ ആയിട്ട് കേരളത്തിന്റെ മുഖ്യമന്ത്രി മാറരുതെന്നും കെസി വേണുഗോപാൽ പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലും കെ സി വേണുഗോപാൽ പ്രതികരിച്ചു. മെല്ലെ മെല്ലെ തുടങ്ങിയിട്ടുള്ള യുഡിഎഫ് അനുകൂല കാറ്റ് യുഡിഎഫ് തരംഗമാകും. സമയം കുറച്ച് തന്നാൽ യുഡിഎഫിനെ തോൽപ്പിക്കാം എന്ന് കരുതേണ്ട. എല്ലാ തെരഞ്ഞെടുപ്പ് കൺവെൻഷനിലും വലിയ ജനപങ്കാളിത്തം ഉണ്ട്. നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും കെ സി വേണുഗോപാൽ പ്രത്യാശ പ്രകടിപ്പിച്ചു.

വൻ ഭൂരിപക്ഷമുള്ള യുഡിഎഫ് ബെഞ്ചിൽ കെ മുരളീധരൻ ഉണ്ടാകും. കേവലം ഒരു എംഎൽഎയെ ആയിരിക്കില്ല വട്ടിയൂർക്കാവിന് ലഭിക്കാൻ പോകുന്നതെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ ബിജെപി- സിപിഐഎം ഡീലുണ്ടെന്നും കെസി വേണുഗോപാൽ ആരോപിച്ചു. ബിജെപിക്ക് ഏറ്റവും ശക്തിയുള്ള മണ്ഡലങ്ങളിൽ സിപിഐഎമ്മിന് വിജയിക്കാൻ സ്ഥാനാർത്ഥികളെ അഡ്ജസ്റ്റ് ചെയ്തവെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026