BREAKING NEWS

ട്രംപിനേയും മസ്കിനേയും കൊല്ലണം, ഗാസയിലെ ഞങ്ങളുടെ ജനങ്ങൾക്ക് സംഭവിച്ചതിലും സംഭവിക്കുന്നതിലും ഇനിയൊരു ഒത്തുതീർപ്പില്ല!! പ്രതികാര ആക്രമണങ്ങൾ നടത്തണം- വീഡിയോ സന്ദേശവുമായി അൽ ഖ്വായിദ നേതാവ്

· · 1 min read
Share: Copied!

വാഷിങ്ടൺ: ​ഗാസയിലെ ജനങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുമ്പോൾ ജൂതരെ സുഖമായി കഴിയാനനുവദിക്കുകയാണ്, ഗാസയിലെ ഞങ്ങളുടെ ജനങ്ങൾക്ക് സംഭവിച്ചതിലും സംഭവിക്കുന്നതിലും ഇനിയൊരു ഒത്തുതീർപ്പില്ലെന്ന് അൽ ഖ്വായിദ നേതാവ് സയീദ് ബിൻ ആതിഫ് അൽ അവ്‌ലാകിയുടെ ഭീഷണി. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെയും ശതകോടീശ്വരൻ ഇലോൺ മസ്‌കിനെയും വധിക്കണമെന്നും അൽ ഖ്വയ്ദ നേതാവ് വീഡിയോയിലൂടെ ആഹ്വാനം ചെയ്തു. ഗാസയിലെ ജനങ്ങൾക്ക് വേണ്ടി പോരാടുമെന്നും വീഡിയോയിൽ പറയുന്നു. ശനിയാഴ്ച പുറത്തുവിട്ട വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

അതേസമയം 2024ൽ അൽ ഖ്വയ്ദയുടെ നേതൃത്വം ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് ഇയാൾ പൊതു ഇടത്തിൽ പ്രത്യക്ഷപ്പെടുന്നത്. പ്രതികാര ആക്രമണങ്ങൾ നടത്തണമെന്നും ഗാസയിലെ ആക്രമണത്തിന്റെ പേരിൽ ഈജിപ്ത്, ജോർദാൻ, ഗൾഫ്- അറബ് രാജ്യങ്ങളിലെ നേതാക്കളെ വധിക്കാനും വീഡിയോയിൽ ആഹ്വാനം ചെയ്യുന്നുണ്ട്.

ട്രംപ്, മസ്‌ക്, എന്നിവരെ കൂടാതെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, സ്‌റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് എന്നിവരുടെ ചിത്രങ്ങളും ടെസ്‌ലയടക്കമുള്ളവയുടെ ലോഗോകളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ആറ് മില്യൺ ഡോളറാണ് അമേരിക്ക ഇയാളുടെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

‘ഞാനയാളെ എന്താണ് ചെയ്യാൻ പോകുന്നതെന്നു നിങ്ങൾ കണ്ടോളൂ, അതെല്ലാം നിങ്ങൾ അനുഭവിക്കേണ്ടി വരും’, പ്രണയ ബന്ധം എതിർത്ത വീട്ടുകാർക്ക് സോനത്തിന്റെ മുന്നറിയപ്പ്, ഹണിമൂണിന് പോകാൻ വാശി പിടിച്ചത് സോനമെന്ന് രഘുവംശിയുടെ മാതാവ്

BREAKING NEWS
‘സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണം; സ്നേഹം മാത്രമേ ഉള്ളൂ‘; കൊല്ലത്ത് ഭർതൃവീട്ടിൽ ജീവനൊടുക്കിയ 26 കാരിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
02 Nov 2026
BREAKING NEWS
ക്ഷേത്രത്തിലെത്തുന്ന പെൺകുട്ടികളെ പ്രസാദം നൽകാമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തി വിദേശികൾക്ക് വിറ്റു, പൂജാരിക്ക് ജീവപര്യന്തം തടവും പിഴയും
02 Nov 2026
BREAKING NEWS
പിഎസ്‌സി പാർട്ടി സർവീസ് കമ്മിഷൻ ആക്കി, യുവ സമൂഹത്തെ വഞ്ചിച്ചവരാണ് പിണറായിയുടെ ഭരണകൂടം, അതിനെ താങ്ങി നിർത്തുന്ന സമീപനം ആണ് വി ഡി സതീശൻ സർക്കാർ ചെയ്യുന്നത്, എസ്ഐആറില്‍ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു, പദയാത്ര നടത്താന്‍ ബിജെപി
02 Nov 2026
BREAKING NEWS
സ്കൂളിലെ ഓട്ടമത്സരത്തിനിടെ നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍
02 Nov 2026