BREAKING NEWS

മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തുന്ന തരത്തിലുള്ള വാക്കുകൾ പറയരുത്, മതം പറയാൻ അനുവദിക്കുന്ന രാജ്യമാണ് ഇന്ത്യ, മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

· · 1 min read
Share: Copied!

കൊച്ചി: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശത്തെച്ചൊല്ലിയ രാഷ്‌ട്രീയ-മത ചർച്ചകൾക്കിടെ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ സമസ്ത ഇ.കെ. വിഭാഗം അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തുന്ന തരത്തിലുള്ള വാക്കുകൾ ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് ഉണ്ടാകാൻ പാടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മതത്തിന്റെ ആളുകൾ പറയുമെന്നും അത് സ്വീകരിക്കണമോ വേണ്ടയോ എന്നത് വ്യക്തികളുടെ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മതം പറയാൻ അനുവദിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ഇവിടെ എല്ലാ മതവിഭാഗങ്ങൾക്കും അവരവരുടെ മതമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ജിഫ്രി തങ്ങൾ ചൂണ്ടിക്കാട്ടി. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീകളുമായി ബന്ധപ്പെട്ട പരാമർശത്തെ തുടർന്നാണ് വിവാദം ശക്തമായത്. കാന്തപുരത്തിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.

മതത്തെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങൾ 21-ാം നൂറ്റാണ്ടിലിരുന്ന് പറയുകയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പ്രവാചകന്റെ ഭാര്യ ഖദീജ വ്യാപാരിയായിരുന്നുവെന്നും ആയിഷ യുദ്ധത്തിൽ സൈന്യത്തെ നയിച്ചിരുന്നുവെന്നും ഉൾപ്പെടെയുള്ള ചരിത്രപരമായ ഉദാഹരണങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

BREAKING NEWS
എന്റെ മുന്നിൽ വന്നത് രണ്ട് ഫയലുകൾ, ഒന്ന്, ഹിമാചൽ പ്രദേശിൽ നിന്ന് യൂണിറ്റിന് 14.50 രൂപയ്ക്ക് വൈദ്യുതി വാങ്ങാനുള്ളത്, രണ്ടാമത്തേത് ജിഎൻഎ.എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് 8.63 രൂപയ്ക്കും!! കഴിഞ്ഞ സർക്കാരും സ്വകാര്യകമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ട്, കെഎസ്ഇബി ചെയർമാനെ മാറ്റിയത് സ്വാഭാവികമായ നട...
04 Nov 2026
BREAKING NEWS
വഴിയിൽ കണ്ട വാഹനങ്ങളെയെല്ലാം ഇടിച്ചിട്ട് അന്തവും കുന്തവുമില്ലാതെ 18 കാരന്റെ കാർ ഡ്രൈവിങ്, ആദ്യം സ്കൂട്ടർ യാത്രികയെ ഇടിച്ചിട്ട ശേഷം കാർ പാഞ്ഞത് വാഹനത്തിന് മുകളിലൂടെ, യുവതി തെറിച്ചുവീണതിനാൽ ജീവൻ രക്ഷപ്പെട്ടു, ടയർ പൊട്ടി റോഡിലൂടെ തീ പറത്തി പാഞ്ഞ കാർ തടഞ്ഞിട്ട് നാ‌‌ട്ടുകാർ, 18 കാരൻ ലഹരി ഉപയോ​ഗിച്ചോയെ...
04 Nov 2026
BREAKING NEWS
കുവൈറ്റിൽ മലയാളി വനിതാ നഴ്‌സുമാർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു, 11 പേർക്ക് പരുക്ക്, ഒരാളുടെ കൈ നഷ്ടമായി
04 Nov 2026
BREAKING NEWS
ട്രംപിന് ഇസ്രയേലിലേക്ക് വിമാനം കേറേണ്ടി വരുമോ? അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റിന് കനത്ത തിരിച്ചടി, ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റുകൾ, സെനറ്റിലും വൻ മുന്നേറ്റം
04 Nov 2026