BREAKING NEWS

‘ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല, എത്രയും വേ​ഗം അവിടെ നിന്ന് ഒഴിഞ്ഞുപോകു… ഉടൻ ഞങ്ങൾ ടെഹ്‌റാൻ ആക്രമിക്കും’- ബെഞ്ചമിൻ നെതന്യാഹു

· · 1 min read
Share: Copied!

ടെഹ്‌റാൻ: ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്‌റാനിലെ ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ടെഹ്‌റാന്റെ വ്യോമപരിധി പൂർണമായും നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രയേൽ പ്രതിരോധന സേന അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നെതന്യാഹു അവിടുത്തെ ജനങ്ങളോട് അവിടം വിട്ട് പലായനം ചെയ്യാൻ നിർദ്ദേശിച്ചത് നീക്കം.

‘‘ടെഹ്‌റാനു മുകളിലുള്ള ആകാശം ഇപ്പോൾ പൂർണമായും ഇസ്രയേൽ വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. നഗരത്തിലെ പ്രധാനപ്പെട്ട ഭരണകേന്ദ്രങ്ങളെല്ലാം ഞങ്ങൾ ഉടൻ ആക്രമിക്കും. ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ടെഹ്‌റാനിലെ ജനങ്ങളോട് ഞങ്ങൾ ആവശ്യപ്പെടുകയാണ്, അവിടെനിന്നും ഒഴിഞ്ഞുപോകൂ, പിന്നാലെ ഞങ്ങൾ ആക്രമിക്കും’’ – നെതന്യാഹു പറഞ്ഞു.

അതേസമയം ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം നാലാം ദിവസവും തുടരുകയാണ്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി നടന്ന ആക്രമണത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകളിൽ മൂന്നിലൊന്നും പ്രതിരോധസേന തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് ടെഹ്റാനു മേൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി ബെഞ്ചമിൻ നെതന്യാഹുവെത്തിയത്.

വെല്ലുവിളിച്ചു പക്ഷെ കൂട്ടാളി കാലുമാറി!! ഇസ്രയേൽ ആണവായുധം പ്രയോഗിച്ചാൽ മറുപടി നൽകാൻ പാക്കിസ്ഥാൻ ഞങ്ങളുടെ പക്ഷത്തു നിൽക്കും- ഇറാൻ, ‌ഞങ്ങൾ ഒരുറപ്പും നൽകിയിട്ടില്ല, ആണവശക്തി ഞങ്ങളുടെ ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിക്കാനെന്ന് പാക്കിസ്ഥാൻ

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026