BREAKING NEWS

ഞായറാഴ്ച മുതൽ ഇസ്രയേൽ ആക്രമണത്തിന്റെ സ്വഭാവം മാറും? ‘ഇറാന്റെ കമാൻഡർമാരുടെ തലയറുക്കും, ഇസ്രയേൽ സേനയയും സമൂഹവും കരുത്തരാണ്, ലക്ഷ്യമിട്ട കാര്യങ്ങളെല്ലാം നേടിയെടുത്ത ശേഷമേ ഇസ്രയേൽ ഈ യുദ്ധം അവസാനിപ്പിക്കൂ’!! വരുന്ന ആഴ്ച ആക്രമണങ്ങൾ കൂടുതൽ ശക്തമാക്കും…

· · 1 min read
Share: Copied!

ടെൽഅവീവ്: ഇറാനെതിരെയുള്ള ആക്രമണങ്ങൾ വരുന്ന ആഴ്ച കൂടുതൽ ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് രം​ഗത്ത്. പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ പതിയെ കുറയ്ക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രസ്താവന വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഒന്നും അവസാനിക്കാൻ പോകുന്നില്ലെന്ന ഇസ്രയേലിന്റെ മുന്നറിയിപ്പെത്തിയത്.

ടെൽഅവീവിലെ ഇസ്രയേൽ മിലിട്ടറി അണ്ടർഗ്രൗണ്ട് കമാൻഡ് സെന്ററിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ഇസ്രയേൽ പ്രതിരോധമന്ത്രിയുടെ പ്രസ്താവന. ‘ഇറാന്റെ ഭീകരവാദ ഭരണകൂടത്തിനെതിരെയുള്ള ആക്രമണം തുടരാൻ ഇസ്രയേൽ ബാധ്യസ്ഥമാണ്. അവരുടെ കമാൻഡർമാരുടെ തലയറുത്ത് തന്ത്രപരമായ നീക്കങ്ങളെ ചെറുത്ത് ഇസ്രയേലിന് നേരെയുള്ള സുരക്ഷാ ഭീഷണിയും യുഎസ് താത്പര്യങ്ങൾക്ക് വിരുദ്ധമായ എല്ലാ ഭീഷണിയെയും തുരത്തുന്നത് വരെ ഇത് തുടരുമെന്നും ഇസ്രയേൽ കാറ്റ്‌സ് വിശദീകരിച്ചു. ഇസ്രയേൽ സേനയയും ഇസ്രയേൽ സമൂഹവും കരുത്തരാണ്. ലക്ഷ്യമിട്ടകാര്യങ്ങളെല്ലാം നേടിയെടുത്ത ശേഷമേ യുദ്ധം അവസാനിപ്പിക്കൂ എന്നും കാറ്റ്‌സ് വ്യക്തമാക്കി.

അതേസമയം ഇറാനെതിരെ ആക്രമണത്തിൻ്റെ പുതിയ ഘട്ടത്തിന് ഇസ്രയേൽ തുടക്കം കുറിക്കുന്നുവെന്ന സൂചനയാണ് പ്രതിരോധമന്ത്രി നൽകിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഞായറാഴ്ച മുതൽ ആക്രമണത്തിൻ്റെ സ്വഭാവം മാറിയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026