BREAKING NEWS

ഇസ്രയേൽ സൈന്യത്തെ പിൻവലിക്കാൻ കരാറിൽ വ്യവസ്ഥ, 20 ഇസ്രയേലി ബന്ദികൾക്ക് പകരം 2000 പലസ്തീൻ തടവുകാർ, കൈമാറ്റം ഉടൻ!! താൽകാലിക പിന്മാറ്റം മാത്രം, പലസ്തീൻ ജനതയുടെ സ്വാതന്ത്ര്യത്തിനായി എന്നും ഒപ്പമുണ്ടാകും- ഹമാസ്

· · 1 min read
Share: Copied!

വാഷിങ്ടൻ: രണ്ടുവർഷം നീണ്ടുനിന്ന രക്തച്ചൊരിച്ചിലുകൾക്കൊടുവിൽ ​ഗാസയിൽ ഇനി സമാധാനത്തിന്റെ നാളുകൾ. ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിൽ നടന്ന തീവ്രമായ ചർച്ചകൾക്ക് ശേഷം ബന്ദികളെ കൈമാറാനുള്ള കരാറിൽ ഇസ്രയേലും ഹമാസും ധാരണയിലെത്തി. ഗാസയിൽ ജീവനോടെയുള്ള 20 ഇസ്രയേലി ബന്ദികൾക്ക് പകരം ഇസ്രയേലിലെ ജയിലിൽ കഴിയുന്ന 2,000 പലസ്തീൻ തടവുകാരെയാണ് കൈമാറുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും ഇസ്രയേൽ സൈന്യത്തെ പിൻവലിക്കാനും കരാറിൽ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ഹമാസ് നേതാക്കൾ അറിയിച്ചു.

അതേസമയം ഇസ്രയേലുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചതിന് ഹമാസ് മധ്യസ്ഥർക്കും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നന്ദി പറഞ്ഞു. ഇതിനിടെ പലസ്തീൻ ജനതയുടെ സ്വാതന്ത്ര്യവും സ്വയം നിർണയാവകാശവും നേടിയെടുക്കുന്നതിൽ ഹമാസ് എന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും നേതാക്കൾ അറിയിച്ചു.

‘‘ഗാസ മുനമ്പിലും, ജറുസലേമിലും, വെസ്റ്റ് ബാങ്കിലും, മാതൃരാജ്യത്തിനകത്തും പുറത്തും, പലസ്തീനികളുടെ അവകാശങ്ങളെ ലക്ഷ്യം വച്ച് നടക്കുന്ന അധിനിവേശ ഫാസിസ്റ്റ് പദ്ധതികളെ നേരിടുന്നതിന് മുന്നോട്ടുവന്ന നമ്മുടെ പൂർവീകരെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. ഗാസയിലെ ജനങ്ങളുടെ ത്യാഗങ്ങളെ ബഹുമാനിക്കുന്നു. പലസ്തീൻ ജനതയുടെ സ്വാതന്ത്ര്യം, സ്വയം നിർണയാവകാശം എന്നിവ നേടിയെടുക്കുന്നതിൽ എന്നും ഞങ്ങൾ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും പ്രതിജ്ഞയെടുക്കുന്നു’’ – ഹമാസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ട്രംപിന്റെ ബന്ദികൈമാറ്റ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഹമാസിന്റെ പ്രസ്താവനയെത്തിയത്.

ഹമാസിൽ സമാധാനം പുലരുന്നു… സമാധാനചർച്ചയുടെ ആദ്യഘട്ടം വിജയകരമെന്ന് ട്രംപ്, സൈന്യത്തെ പിൻവലിക്കാനൊരുങ്ങി ഇസ്രയേൽ, ബന്ദികളെ വിട്ടയയ്ക്കും

BREAKING NEWS
രണ്ട് മദ്രസ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു, ഉസ്താദിനെതിരെ പോക്സോ കേസ്
11 Nov 2026
BREAKING NEWS
പാര്‍ട്ടി തിരിഞ്ഞു നോക്കുന്നില്ലെന്ന പ്രചരണം കല്ലുവച്ച നുണ, സിപിഐ(എം) രാധയെ കണ്ണിലെ കൃഷ്ണമണി പോലെയാണ് നോക്കുന്നത്, ആശുപത്രി ബില്ലുകള്‍ അടയ്ക്കുന്നത് എകെജി സെന്ററില്‍ നിന്ന്
11 Nov 2026
BREAKING NEWS
ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം; രാഷ്ട്രപതി ഭവൻ സുരക്ഷാ ഉദ്യോഗസ്ഥന്റെ തലയ്ക്ക് വെടിയേറ്റു, ആക്രമണം നടത്തിയത് അയൽവാസികളായ സഹോദരൻമാർ
11 Nov 2026
BREAKING NEWS
ആഘോഷം ദുരന്തത്തിനു വഴിമാറിയത് ഞൊടിയിടയിൽ!! ദീപാവലി ആഘോഷിക്കാനായി സഹപ്രവർത്തകർക്കൊപ്പം മലേഷ്യയിലെ റവാങ്ങിലെ തടാകത്തിലെത്തി... പൊടുന്നനെയുണ്ടായ മലവെള്ളപ്പാച്ചിലിൽ എട്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ എറണാകുളം, പേരാമ്പ്ര, കണ്ണൂർ സ്വദേശികളായ മൂന്നു മലയാളികളും
11 Nov 2026