BREAKING NEWS

ഹമാസിൽ സമാധാനം പുലരുന്നു… സമാധാനചർച്ചയുടെ ആദ്യഘട്ടം വിജയകരമെന്ന് ട്രംപ്, സൈന്യത്തെ പിൻവലിക്കാനൊരുങ്ങി ഇസ്രയേൽ, ബന്ദികളെ വിട്ടയയ്ക്കും

· · 1 min read
Share: Copied!

കയ്റോ: ഗാസയിൽ വെടിനിർത്തൽ ഉടമ്പടിയുടെ ആദ്യഘട്ട ചർച്ച വിജയകരമെന്ന് യു.എസ്‌ ഡോണാൾഡ് ട്രംപ്. ഇസ്രയേലും ഹമാസും ആദ്യഘട്ട സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഇക്കാര്യം തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെക്കുകയും ചെയ്തു. എല്ലാ ബന്ദികളേയും ഉടൻ തന്നെ വിട്ടയക്കുമെന്നും ഇസ്രയേൽ തങ്ങളുടെ സൈന്യത്തെ എത്രയും പെട്ടെന്ന് ഒരു നിശ്ചിത രേഖയിലേക്ക് പിൻവലിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.

ചരിത്രപരമായ നടപടിയാണിത്. സമാധാന ചർച്ചയ്ക്ക് ഇടനില വഹിച്ച ഖത്തർ, ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്ക് നന്ദി അറിയിക്കുന്നു- ട്രംപ് പറഞ്ഞു. ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ ഈജിപ്തിലെ കയ്‌റോയില്‍ ആരംഭിച്ച സമാധാനചർച്ചയുടെ മൂന്നാംദിനത്തിലാണ് സമാധാന ചർച്ചയുടെ ആദ്യഘട്ടം വിജയകരമെന്ന് ട്രംപ് അവകാശപ്പെട്ടത്. യുഎസ്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും സന്ധിസംഭാഷണങ്ങളുടെ ഭാഗമായി.

ഖത്തർ പ്രധാനമന്ത്രി ശൈഖ് മൊഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ അൽ താനി, തുർക്കിയുടെ രഹസ്യാന്വേഷണ വിഭാഗം തലവൻ ഇബ്രാഹിം കാലിൻ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജരേദ് കഷ്‌നർ, യുഎസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരാണ് ബുധനാഴ്ച ഈജിപ്തിലെത്തിയത്. ബുധനാഴ്ച രാവിലെ ഹമാസും ഖത്തർ, ഈജിപ്ത്, യുഎസ് പ്രതിനിധികളുമായി നടന്ന പ്രാഥമിക ചർച്ചയിൽ ഇസ്രയേലി ബന്ദികൾക്കു പകരം വിട്ടയക്കേണ്ട പലസ്തീൻ പൗരന്മാരുടെ പേരുകൾ കൈമാറിയെന്ന് ഹമാസിന്റെ മുതിർന്ന നേതാവ് താഹെർ നൂനൗ പറഞ്ഞു.

BREAKING NEWS
രണ്ട് മദ്രസ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു, ഉസ്താദിനെതിരെ പോക്സോ കേസ്
11 Nov 2026
BREAKING NEWS
പാര്‍ട്ടി തിരിഞ്ഞു നോക്കുന്നില്ലെന്ന പ്രചരണം കല്ലുവച്ച നുണ, സിപിഐ(എം) രാധയെ കണ്ണിലെ കൃഷ്ണമണി പോലെയാണ് നോക്കുന്നത്, ആശുപത്രി ബില്ലുകള്‍ അടയ്ക്കുന്നത് എകെജി സെന്ററില്‍ നിന്ന്
11 Nov 2026
BREAKING NEWS
ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം; രാഷ്ട്രപതി ഭവൻ സുരക്ഷാ ഉദ്യോഗസ്ഥന്റെ തലയ്ക്ക് വെടിയേറ്റു, ആക്രമണം നടത്തിയത് അയൽവാസികളായ സഹോദരൻമാർ
11 Nov 2026
BREAKING NEWS
ആഘോഷം ദുരന്തത്തിനു വഴിമാറിയത് ഞൊടിയിടയിൽ!! ദീപാവലി ആഘോഷിക്കാനായി സഹപ്രവർത്തകർക്കൊപ്പം മലേഷ്യയിലെ റവാങ്ങിലെ തടാകത്തിലെത്തി... പൊടുന്നനെയുണ്ടായ മലവെള്ളപ്പാച്ചിലിൽ എട്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ എറണാകുളം, പേരാമ്പ്ര, കണ്ണൂർ സ്വദേശികളായ മൂന്നു മലയാളികളും
11 Nov 2026