BREAKING NEWS

ഈ രക്തം വെറുതെയാകില്ല, അമേരിക്കൻ-സയണിസ്റ്റ് ശക്തികളെ വേരോടെ പിഴുതെറിയുന്ന ഒരു പോരാട്ടമായി ഇത് മാറും, ഖമനേയിയുടെ വധത്തിൽ ഉത്തരവാദികളായവർ വലിയ വില നൽകേണ്ടി വരും, ഇത് കൊലപാതകമല്ല കുറ്റകൃത്യമാണ്, പ്രതികരണവുമായി ഇറാൻ പ്രസിഡന്റ്

· · 1 min read
Share: Copied!

തെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ കൊലപാതകം ഒരു കുറ്റകൃത്യമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‍കിയാൻ. കടുത്ത കുറ്റകൃത്യത്തിന് മറുപടി നൽകാതെ പോവില്ല. ഇതിന് പിന്നിൽ പ്രവർത്തിച്ച അമേരിക്കൻ-സയണിസ്റ്റ് ശക്തികളെ ഇല്ലാതാക്കും.

“ഈ രക്തം വെറുതെയാകില്ല, ഇത് ഇസ്ലാമിക ലോകത്തിന്റെയും ഷിയാ ചരിത്രത്തിന്റെയും പുതിയൊരു അധ്യായം കുറിക്കും. അധിനിവേശ ശക്തികളെ വേരോടെ പിഴുതെറിയുന്ന ഒരു പോരാട്ടമായി ഇത് മാറും” – ഖമനേയിയുടെ ശുദ്ധരക്തം അമേരിക്കൻ-സയണിസ്റ്റ് അടിച്ചമർത്തലുകളും കുറ്റകൃത്യങ്ങളും തുടച്ചുനീക്കുക തന്നെ ചെയ്യും. പെസഷ്കിയാൻ പറഞ്ഞു.

ഖമനേയിടെ വധത്തിൽ ഉത്തരവാദികളായവർ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.നമ്മുടെ എല്ലാ ശക്തിയും ദൃഢനിശ്ചയവും ഉപയോഗിച്ച് ഇസ്‍ലാമിക രാഷ്ട്രത്തിന്റേയും ലോകത്തി​ലെ സ്വതന്ത്രരായ ജനങ്ങളുടേയും പിന്തുണയോടെ ഈ മഹാകുറ്റകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഖേദിപ്പിക്കുമെന്നും മസൂദ് പെസഷ്‍കിയാൻ പറഞ്ഞു. ശനിയാഴ്ച പുലർച്ചെയാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ട വിവരം വിവിധ ഇറാനിയൻ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.

ഖമനേയിയുടെ മരണത്തിൽ ഏഴ് ദിവസത്തെ അവധി ഇറാൻ സർക്കാർ രാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും നടത്തും. ഖാംനഈയുടെ മരണം സ്ഥിരീകരിച്ചു​വെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഇറാൻ മാധ്യമങ്ങൾ തയാറായിട്ടില്ല.

BREAKING NEWS
'കൊള്ളാമല്ലോ ഷാഫീ...നീ ഉമ്മൻചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ?'; പാലക്കാട് വീണ്ടും ഫ്ലക്സ്, ഷാഫിയെ പിന്തുണച്ച ഫ്ലക്സിന് മുന്നിൽ ചാരിവച്ച നിലയിൽ പരിഹാസ ബോർഡ്! കോൺഗ്രസ് പോര് തെരുവിലേക്ക്
28 Nov 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി 2 വർഷമായി അടുപ്പം; പല തവണ ലൈെം​ഗീക പീഡനത്തിനിരയാക്കി; പെൺകുട്ടി ഗർഭിണി, 18കാരൻ പോക്സോ കേസിൽ അറസ്റ്റിൽ; മുമ്പും പോക്സോ കേസിലും മോഷണക്കേസിലും പ്രതി
28 Nov 2026
BREAKING NEWS
'ഞങ്ങളുടെ കുട്ടികളെ കൊന്നവരെ വെറുതെ വിടില്ല; അമേരിക്കൻ ജനതയെയല്ല, കമ്പനികളെയാണ് ഇറാൻ ലക്ഷ്യമിടുന്നത്; പശ്ചാത്താപമോ നാശമോ? തിരഞ്ഞെടുപ്പ് അമേരിക്കയുടേതാണ് ': യുഎസ് ടെക് കമ്പനികളെ ആക്രമിക്കുമെന്ന മുന്നറിയിപ്പെന്നോണം എഐ വീഡിയോയുമായി ഇറാൻ
28 Nov 2026
BREAKING NEWS
മകളുടെ വിവാഹാഘോഷത്തിനിടെ എസ്‌യുവിയുടെ സൺറൂഫിലൂടെ പുറത്തേക്ക് എഴുന്നേറ്റുനിന്ന് ചിരിച്ചുകൊണ്ട് അനുയായികളെ അഭിവാദ്യം ചെയ്തു, കാലുകൊണ്ട് ആരും കാണാത്ത രീതിയിൽ ക്രൂരമായി ഡ്രൈവറെ ചവിട്ടിക്കൂട്ടി എംഎൽഎ അനന്ത് സിങ്, വീഡിയോ വൈറൽ
28 Nov 2026