BREAKING NEWS

ഭീഷണികളെ ഭയക്കുന്നവരോടു വേണം ഭീഷണി മുഴക്കാൻ, എന്തിനോടാണ് ഇറാൻ കീഴടങ്ങേണ്ടത്, യുഎസിന്റെ ഇടപെടൽ അവരുടെ നാശത്തിന്, വലിയ വില നൽകേണ്ടി വരും- ഖമനയി

· · 1 min read
Share: Copied!

ടെഹ്റാൻ: ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. എന്തിനോടാണ് ഇറാൻ കീഴടങ്ങേണ്ടത്, ഇറാൻ യുഎസിന്റെ പോലുള്ള ഭീഷണികളെ ഭയക്കുന്നവരല്ലായെന്നും ഖമനയി. ഇറാൻ ഒരിക്കലും കീഴടങ്ങില്ലെന്നും അമേരിക്കയുടെ സൈനിക ഇടപെടലുണ്ടായാൽ അതിനു വലിയ തിരിച്ചടി നൽകുമെന്നും ഖമനയി എക്സിൽ പറഞ്ഞു.

‘‘ഇറാനെയും ഇറാൻ ജനതയെയും അതിന്റെ ചരിത്രത്തെയും അറിയുന്ന ബുദ്ധിയുള്ള മനുഷ്യരാരും ഈ രാജ്യത്തിനുനേരെ ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കില്ല. കാരണം ഇറാനെന്ന രാജ്യം ഒരിക്കലും കീഴടങ്ങില്ല. മാത്രമല്ല, ഏതെങ്കിലും തരത്തിൽ യുഎസിന്റെ സൈനിക ഇടപെടലുണ്ടായാൽ അതിന്റെ തിരിച്ചടി പരിഹരിക്കാനാവാത്തതായിരിക്കുമെന്ന് അമേരിക്ക മനസ്സിലാക്കണം’–ഖമനയി പറഞ്ഞു.

യുഎസ് പ്രസിഡന്റ് അദ്ദേഹത്തിന്റെ യുക്തി രഹിതമായ വാക്കുകൾ കൊണ്ട് ഞങ്ങളെ ഭീഷണിപ്പെടുത്തിയിരിക്കുന്നു. ഇറാൻ ജനത അദ്ദേഹത്തിനു മുന്നിൽ കീഴടങ്ങണമെന്നാണ് ആവശ്യം. ഭീഷണികളെ ഭയക്കുന്നവരോടു വേണം അവർ ഭീഷണി മുഴക്കാൻ. ഇറാൻ ഇത്തരം ഭീഷണികളെ ഭയക്കുന്നവരല്ല. ഇറാൻ കീഴടങ്ങണമെന്നാവശ്യപ്പെട്ടത് ബുദ്ധിഹീനമായിപ്പോയി. എന്തിനോടാണ് ഇറാൻ കീഴടങ്ങേണ്ടത്. ആരുടെയും ആക്രമണത്തിന് മറുപടിയായി ഇറാൻ ഒരിക്കലും കീഴടങ്ങില്ല. അതാണ് ഇറാന്റെ യുക്തിയും ആത്മാവുമെല്ലാം. ഈ വിഷയത്തിൽ യുഎസ് ഇടപെടുന്നത് നൂറു ശതമാനവും അവരുടെ നാശത്തിനാണ്. ഇറാന് നൽകാൻ കഴിയുന്നതിൽ ഏറ്റവും വലിയ പ്രഹരമായിരിക്കും യുഎസിനുണ്ടാകാൻ പോകുന്നത്.’–ഖമനയി എക്സിൽ പറഞ്ഞു.

ഇസ്രയേലിനെ ആക്രമിക്കാൻ ഇറാന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ഹൂതികൾ

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026