BREAKING NEWS

‘ഊർജ്ജ നിലയങ്ങൾ തകർക്കപ്പെട്ടാൽ അവ പുനർനിർമ്മിക്കും വരെ ഹൊർമൂസ് കടലിടുക്ക് പൂർണ്ണമായും അടച്ചിടും’ ട്രംപിന്റെ ഭീഷണിയ്ക്കുള്ള ഇറാന്റെ മറുപടി

· · 1 min read
Share: Copied!

ടെഹ്റാൻ: ഇറാൻ്റെ ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾ തകർക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയ്ക്ക് മറുപടിയുമായ് ഇറാന്റെ വിപ്ളവ സേനയായ ഐആർജിസി. അമേരിക്ക തങ്ങളുടെ ഊർജ്ജ നിലയങ്ങൾ ആക്രമിച്ചാൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചുപൂട്ടുമെന്നാണ് ഐആർജിസിയുടെ മുന്നറിയിപ്പ് തകർക്കപ്പെടുന്ന ഊർജ്ജ നിലയങ്ങൾ പുനർനിർമ്മിക്കുന്നത് വരെ കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ്റെ സൈനിക കമാൻഡർ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇറാൻ 48 മണിക്കൂറിനകം നിർണ്ണായക കപ്പൽ പാത തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ സംവിധാനങ്ങളെ തുടച്ചുനീക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ പുതിയ താക്കീത് വരുന്നത്. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് ആരംഭിച്ച യുദ്ധത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് ഫലത്തിൽ അടച്ചിട്ടിരിക്കുകയാണ്.

ഇസ്രയേലിനും മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾക്കും നേരെ ഇതിനകം തന്നെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിക്കഴിഞ്ഞു. ഇസ്രയേലിന്റെ ഊർജ്ജ, വാർത്താവിനിമയ മേഖലകളെയും അമേരിക്കൻ സൈനിക താവളങ്ങളുള്ള മറ്റ് പ്രാദേശിക രാജ്യങ്ങളിലെ സംവിധാനങ്ങളെയും ലക്ഷ്യം വെക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

‘ഇസ്രയേലിന്റെ എല്ലാ ഊർജ്ജ, ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങളും യുഎസ് ഓഹരി ഉടമകളുള്ള മേഖലയിലെ സമാന കമ്പനികളും ലക്ഷ്യമിടും. യുഎസ് താവളങ്ങൾ നിലവിലുള്ള പ്രാദേശിക രാജ്യങ്ങളുടെ വൈദ്യുത നിലയങ്ങൾ ഞങ്ങൾക്ക് ലക്ഷ്യങ്ങളായിരിക്കും’ ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന പാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ലോകത്തെ ആകെ എണ്ണയുടെയും എൽഎൻജിയുടെ ഏകദേശം 20 ശതമാനവും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ യുദ്ധം ആരംഭിച്ചതോടെ ഇവിടത്തെ കപ്പൽ ഗതാഗതം കുത്തനെ ഇടിഞ്ഞു. കപ്പൽ ഗതാഗത ഡാറ്റാ സ്ഥാപനമായ കെപ്ലറുടെ കണക്കുകൾ പ്രകാരം, സാധാരണ നിലയിലുള്ള ഗതാഗതത്തിന്റെ വെറും അഞ്ച് ശതമാനം മാത്രമാണ് ഇപ്പോൾ കടലിടുക്കിലൂടെ നടക്കുന്നത്.

തങ്ങളുടെ മുന്നറിയിപ്പുകൾ അവഗണിച്ച പല കപ്പലുകളെയും ഇറാനിയൻ സൈന്യം ലക്ഷ്യം വെച്ചിട്ടുണ്ട്. തങ്ങളുമായി സൗഹൃദത്തിലുള്ള രാജ്യങ്ങളിലെ ചില കപ്പലുകളെ കടന്നുപോകാൻ അനുവദിക്കുന്നുണ്ടെങ്കിലും അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകളെ തടയുമെന്നാണ് ഇറാന്റെ നിലപാട്. കൂടാതെ, കപ്പലുകൾക്ക് മേൽ ടോൾ ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള പുതിയ നിയന്ത്രണ നടപടികളും ഇറാനിയൻ അധികൃതർ പരിഗണിക്കുന്നുണ്ടെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

BREAKING NEWS
അനാവശ്യമായ അസ്വസ്ഥകള്‍ സൃഷ്ടിക്കുന്നു, പാര്‍ട്ടിക്ക് വിധേയമാകണം, രമ്യ ഹരിദാസിനെതിരെ പ്രമേയവുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍
16 Oct 2026
BREAKING NEWS
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, കാത്തിരുന്നു കാണാം, സര്‍ക്കാര്‍ നിയമപരമായി മാത്രമേ പ്രവർത്തിക്കൂ, പിണറായിക്കെതിരായ ഇഡി സമന്‍സില്‍ രമേശ് ചെന്നിത്തല
16 Oct 2026
BREAKING NEWS
പ്രായപൂർത്തി ആയാൽ അല്ലേ കെട്ടിച്ചു കൊടുക്കാൻ പറ്റൂ......... 18 വയസ് കഴിഞ്ഞ് കെട്ടിച്ചു തരാം. സന്തോഷമായി ജീവിച്ചാ മതി എന്ന് പറഞ്ഞ് തിരികെ കൊണ്ടുപോയി, അവനാണ് എല്ലാം ചെയ്തത്, പ്രതിക്കെതിരെ ഇടുക്കിയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
16 Oct 2026
BREAKING NEWS
‘തിരംഗ മാർച്ചിൽ നിന്നും പിന്മാറണം, നടത്തരുത്’; അഭിജീത് ദിപ്‌കെയുടെ വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ്; നിയമവിരുദ്ധമായി ആളുകൾ കൂട്ടംചേരരുത്, നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അറിയിപ്പ്
16 Oct 2026