BREAKING NEWS

ഹോർമൂസിന്റെ വാതിലുകൾ ഇന്ത്യൻ കപ്പലുകൾക്ക് മുന്നിൽ തുറന്നിടും, ഇറാനോട് സൗഹൃദമുള്ള രാജ്യങ്ങൾക്ക് മാത്രം ഇതുവഴി കടന്നുപോകാം…ഇറാൻ, എല്ലാ രാജ്യങ്ങൾക്കുമായി തുറന്നുനൽകണമെന്ന യുഎൻ സെക്രട്ടറിയുടെ ആവശ്യം തള്ളി

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇന്ത്യ അടക്കമുള്ള സുഹൃദ്‌രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്കിന്റെ വാതിലുകൾ തുറന്നതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഇന്ത്യ, റഷ്യ, ചൈന, പാക്കിസ്ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് ഹോർമൂസ് കടലിടുക്കുവഴി ചരക്കുനീക്കം നടത്താമെന്ന് ഇറാൻ വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് മുംബൈയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇറാൻ എക്സിൽ കുറിച്ചു.

അതേസമയം ഹോർമൂസ് കടലിടുക്ക് അടച്ചിടരുതെന്നും എല്ലാ രാജ്യങ്ങൾക്കും ചരക്കുനീക്കത്തിനുള്ള അവസരം ഒരുക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു.ഇതു ഇറാൻ തള്ളി. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇറാന്റെ സുഹൃദ്‌രാജ്യങ്ങൾക്ക് ഹോർമൂസിൽകൂടി കടന്നുപോകാമെന്ന് അറിയിച്ചിരിക്കുന്നത്. മാത്രമല്ല ഇസ്രായേൽ അടക്കമുള്ള രാജ്യങ്ങളുടെ കപ്പലുകൾക്ക് നേരത്തെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ യു.എസ്. മുന്നോട്ടുവെച്ച 15-ഇന പദ്ധതിയും ഇറാൻ ബുധനാഴ്ച തള്ളിക്കളഞ്ഞു. പകരം, ഹോർമുസ് കടലിടുക്കിനുമേൽ ഇറാന്റെ പരമാധികാരം അംഗീകരിക്കുക എന്നതുൾപ്പെടെ അഞ്ചു നിബന്ധനകൾ മുന്നോട്ടുവെച്ചുവെന്ന് ഇറാന്റെ ഔദ്യോഗികമാധ്യമമായ ‘പ്രസ് ടി.വി.’ റിപ്പോർട്ടുചെയ്തു. യു.എസ്. ഇത് അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം എന്നും അറിയിച്ചു.

അതേസമയം, യു.എസിന്റെ പദ്ധതി ഇറാൻ ഒറ്റയടിക്കു തള്ളിക്കളഞ്ഞിട്ടില്ലെന്നും അവലോകനം ചെയ്യുകയാണെന്നും ‘റോയിറ്റേഴ്സ്’ വാർത്താ ഏജൻസി പറഞ്ഞു. ഇറാന്റെ ഔദ്യോഗിക മറുപടി കാക്കുകയാണെന്ന് യു.എസ്. പദ്ധതിനിർദേശം അവർക്കു കൈമാറിയ പാക്കിസ്ഥാനും അറിയിച്ചു.

നെതന്യാഹുവിന്റെ വ്യാമോഹങ്ങൾക്ക് അമേരിക്കൻ സൈനികർ ഇരയാകുന്നു- ഇറാൻ!! ഇറാനിലേക്ക് ഇതുവരെ 15,000ത്തിലധികം ബോംബുകൾ തൊടുത്തുവിട്ടു- ഇസ്രയേൽ, ജിസിസി രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്നത് ക്രൂരമായ ആക്രമണങ്ങള്- യുഎൻ മനുഷ്യാവകാശ കൗൺസിൽ, ലെബനോൺ അടുത്ത ഗാസ ആകാൻ പാടില്ല- അന്റോണിയോ ഗുട്ടെറസ്

BREAKING NEWS
സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഭാര്യയെ ബൈക്കിൽ പിന്തുടർന്ന് വെട്ടിവീഴ്ത്തി ഭർത്താവ്; തലയ്ക്കും കൈകൾക്കും ഗുരുതര പരിക്കേറ്റ് റോഡിൽ വീണ ശേഷവും ആക്രമണം തുടർന്നു; നാട്ടുകാർ ഓടിക്കൂടിയതോടെ ഓടിരക്ഷപ്പെട്ട പ്രതി പിടിയിൽ
31 Oct 2026
BREAKING NEWS
’ഓരോ പ്രതിഷേധത്തിനും ജനാധിപത്യപരമായ മര്യാദ ഉണ്ടായിരിക്കണം; “സഖാവേ ഒരു ചോദ്യം” എന്ന് ഒരു പാർട്ടിക്കാരൻ പറഞ്ഞപ്പോൾ അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അഹങ്കാരം ഞാൻ കാണിച്ചില്ല; പിണറായിക്കാലമല്ല കേരളത്തിൽ’: എസ്എഫ്ഐ പ്രതിഷേധത്തിൽ പ്രതികരിച്ച് റോജി എം ജോൺ
31 Oct 2026
BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026
BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026