BREAKING NEWS

ട്രംപ് ആകാശത്ത് കൊട്ടാരങ്ങൾ പണിയുന്നു…‘ഫ്രീ ഓയിൽ, ഫ്രീ ഹോർമുസ്’ പ്രസ്താവനയ്ക്ക് പഴയ പേർഷ്യൻ പഴഞ്ചൊല്ല് ഉദ്ധരിച്ച് ഇറാന്റെ പരിഹാസം

· · 1 min read
Share: Copied!

ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ “ഫ്രീ ഓയിൽ, ഫ്രീ ഹോർമുസ്” പ്രസ്താവനയെ പരിഹസിച്ച് ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ. ചർച്ചകൾ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് ട്രംപ് പറഞ്ഞ സാഹചര്യത്തിലാണ് പരിഹാസവുമായി. ഇറാന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ Islamic Republic of Iran Broadcasting (IRIB) ട്രംപിന്റെ വീഡിയോ പങ്കുവെച്ച് “ആകാശത്ത് കൊട്ടാരങ്ങൾ പണിയുന്നു” എന്ന് പരി​ഹസിച്ചത്.

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ വളരെ വിജയകരമായി മുന്നേറുകയാണെന്നും ഉടൻ ഒരു കരാർ പ്രഖ്യാപിക്കാമെന്നുമായിരുന്നു മാധ്യമങ്ങൾക്കുമുന്നിലെ ട്രംപിന്റെ അവകാശവാദം. കരാർ നടപ്പായാൽ അമേരിക്കയ്ക്ക് സൗജന്യമായി എണ്ണ ലഭിക്കുകയും ഹോർമുസ് വഴിയുള്ള ഗതാഗതം പൂർണമായും സ്വതന്ത്രമാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ആഗോള എണ്ണവില മുൻ നിലയേക്കാൾ താഴെയാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. “എല്ലാം നല്ല രീതിയിൽ നടക്കും” എന്ന ആത്മവിശ്വാസ പ്രകടനവും അദ്ദേഹം നടത്തി.

ഈ പ്രസ്താവനയ്ക്കു പിന്നാലെ ഐആർഐബി ഒരു പേർഷ്യൻ പഴമൊഴി ഉദ്ധരിച്ച് ട്രംപിനെ പരിഹസിച്ചു., “The camel dreams of cottonseed, sometimes gulping it down, sometimes eating it grain by grain’’(ഒട്ടകം പരുത്തിക്കുരു സ്വപ്നം കാണുന്നു, ചിലപ്പോൾ അത് വിഴുങ്ങുന്നു, ചിലപ്പോൾ ഓരോന്നായി അതിനെ തിന്നുന്നു). യാഥാർത്ഥ്യത്തിൽ നടക്കാൻ സാധ്യത കുറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള അമിത പ്രതീക്ഷകളെ സൂചിപ്പിക്കുന്നതാണ് ഈ പഴമൊഴി. അതേസമയം ചർച്ചകൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ് എന്ന സന്ദേശമാണ് ഇറാൻ ഇതിലൂടെ നൽകുന്നത്.

യുഎസ്-ഇറാൻ സമാധാനക്കരാറുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്റെ സൈനിക മേധാവി അസിം മുനീർ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫുമായി ടെഹ്‌റാനിൽ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ട്രംപിന്റെ ഈ പ്രസ്താവനകൾ വന്നത്. കഴിഞ്ഞയാഴ്ച നടന്ന ആദ്യ റൗണ്ട് ചർച്ചകളിൽ ഇറാനിയൻ പ്രതിനിധി സംഘത്തെ ഗാലിബഫാണ് നയിച്ചത്.

അതേസമയം, ഇറാന്റെ ആണവ പദ്ധതി ചർച്ചകളിലെ പ്രധാന തടസ്സമായി തുടരുന്നു. അമേരിക്ക 20 വർഷത്തേക്ക് എല്ലാ ആണവ പ്രവർത്തനങ്ങളും നിർത്തണമെന്ന് നിർദേശിച്ചപ്പോൾ, ഇറാൻ മൂന്ന് മുതൽ അഞ്ച് വർഷം വരെ മാത്രം താൽക്കാലിക നിർത്തലിന് തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ വ്യത്യാസം കാരണം ഇസ്ലാമാബാദ് ചർച്ചകൾ ഫലപ്രദമാകാതെ പോയെങ്കിലും, യുദ്ധവിരാമം നീട്ടാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

 

BREAKING NEWS
മുസ്ലിം പണ്ഡിതന്‍ നിയാസ് ജൗഹറി നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചു?? പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ്
02 Nov 2026
BREAKING NEWS
‘നേരാംവണ്ണം ഒരു എഐ ഫോട്ടോപോലും റെഡിയാക്കാൻ കോൺ​ഗ്രസിന് കഴിഞ്ഞില്ല‘; ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധ റാലിയെ പരിഹസിച്ച് കിരൺ റിജിജു; ‘28,000 കസേരകളിൽ 7,000 കസേരകൾ വരെ കാലിയായിരുന്നു‘: സംബീത്; മറുപടിയെന്നോണം വീഡിയോ പുറത്ത് വിട്ട് പ്രതിപക്ഷം
02 Nov 2026
BREAKING NEWS
ഭർത്താവുമായി വാക്കേറ്റം, മര്‍ദനം ഭയന്ന് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, എസ്‌ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർ അറസ്റ്റിൽ, 14 പേര്‍ക്ക് സസ്പെഷന്‍
02 Nov 2026
BREAKING NEWS
മുണ്ടക്കയത്ത് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം, പത്തുപേർക്ക് പരിക്ക്; അപകടം ആത്മഹത്യാശ്രമമെന്ന് ഡ്രൈവറുടെ മൊഴി; മനഃപൂർവമുള്ള നരഹത്യാശ്രമത്തിന് കേസ്; അറസ്റ്റ്
02 Nov 2026