BREAKING NEWS

അമേരിക്കയുടെ ‘മാക്സിമലിസ്റ്റ്’ നിലപാടുകൾ ചർച്ചകൾക്ക് തടസം, ഞങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നില്ലെങ്കിൽ മറ്റുള്ളവരെ കടത്തിവിടുന്നത് അസാധ്യമാണ്, സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറില്ല, ഉപരോധം നീക്കാതെ പിന്നോട്ടില്ലെന്ന് ഇറാന്‍

· · 1 min read
Share: Copied!

തെഹ്‌റാൻ: തങ്ങളുടെ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കാതെ ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനാകില്ലെന്ന നിലപാട് കടുപ്പിച്ച് ഇറാൻ. “ഞങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നില്ലെങ്കിൽ മറ്റുള്ളവരെ കടത്തിവിടുന്നത് അസാധ്യമാണ്,” എന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് വ്യക്തമാക്കി.

ഇതോടെ മേഖലയിൽ നിലനിൽക്കുന്ന രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ നീട്ടാനുള്ള പാകിസ്താന്റെ നേതൃത്വത്തിലുള്ള അനുരഞ്ജന ചർച്ചകൾ അനിശ്ചിതത്വത്തിലായി. അമേരിക്കൻ ഉപരോധം തുടരുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയാണ് ഇറാനെ പുതിയ തീരുമാനത്തിന് പ്രേരിപ്പിച്ചത്.

യു.എസിന്റെ ഉപരോധ നടപടിയെ “അറിവില്ലായ്മ മൂലമുള്ള വിഡ്ഢിത്തം” എന്നാണ് ഇറാൻ ചീഫ് നെഗോഷ്യേറ്റർ കൂടിയായ ഖാലിബാഫ് വിശേഷിപ്പിച്ചത്. ഇറാൻ സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിലും അമേരിക്കയുടെ ‘മാക്സിമലിസ്റ്റ്’ നിലപാടുകൾ ചർച്ചകൾക്ക് തടസ്സമാണെന്ന് ഇറാൻ വിദേശകാര്യ വക്താവ് സഈദ് ഖത്തീബ്സാദെ പറഞ്ഞു. തങ്ങളുടെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്താൻ സൈനിക മേധാവിയുടെ സന്ദർശനത്തെത്തുടർന്ന് അമേരിക്ക പുതിയ നിർദേശങ്ങൾ അംഗീകരിക്കാൻ ഉതകുന്നതല്ലെന്നും, ഉപരോധം നീക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ.

 

BREAKING NEWS
ലാത്തിയും ലഹരിയും നല്‍കി ക്രിമിനലുകളെ ഉപയോഗിച്ച് പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്, മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കാന്‍ ഒരു പൊലീസുകാരന് എങ്ങനെയാണ് ധൈര്യം ലഭിക്കുന്നത്?? ക്രിമിനല്‍ പൊലീസുകാരെ കയറൂരി വിടുന്ന സമീപനം അംഗീകരിക്കാനാകില്...
13 Oct 2026
BREAKING NEWS
ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് പൊലീസ് തന്നെ വലിച്ചിഴച്ചത്, ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിച്ചത്, കാപ്പ കേസിന് പിന്നിൽ വി കെ പ്രശാന്തിന്റെ മുൻവൈരാഗ്യം, ജയിലിൽ താൻ കൊടിയ പീഡനം നേരിട്ടു- ആര്‍ സുഗതന്‍
13 Oct 2026
BREAKING NEWS
‘എന്നെ കൊല്ലാനാണോ തോക്ക് കൈവശം വെച്ചിരിക്കുന്നത്, എങ്കിൽ കൊന്നോളൂ’; ലഹരിവിൽപ്പന ചോദ്യം ചെയ്ത് ഫേസ്ബുക്ക് ലൈവ്, തൽക്ഷണം ലഹരി വിരുദ്ധ പ്രവർത്തകനെ വെടിവെച്ചുകൊന്ന് മെഡിക്കൽ സ്റ്റോർ ഉടമ,വീഡിയോ
13 Oct 2026
BREAKING NEWS
ഓരോ തവണ വാഹനം മുന്നോട്ട് കുതിക്കുമ്പോളും വാഹനം വേ​ഗത്തിൽ പോകാൻ സുഹൈലിനെ പ്രോത്സാഹിപ്പിച്ചു, രണ്ടാം പ്രതി നിനവും മൂന്നാം പ്രതി ജോയലും സുഹൈലിനൊപ്പം നെടുമ്പാശേരിയിലെ ഹോട്ടലിൽവച്ച് മദ്യപിച്ചു, യുവാവ് വാഹനം വേ​ഗത്തിലോടിച്ചത് മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട്- റിമാൻഡ് റിപ്പോർട്ട്
13 Oct 2026