BREAKING NEWS

പ്രണയത്തിനു കണ്ണില്ല!!, പ്രണയത്തിലായിരുന്നപ്പോൾതന്നെ യാസിർ ലഹരിക്കടിമയാണെന്ന് അറിയാമായിരുന്നു, വീട്ടുകാർ എതിർത്തിട്ടും വിവാഹിതരായി, ലഹരി വാങ്ങാൻ ഭാര്യയുടെ സ്വർണം ഒന്നൊന്നായി വിറ്റു, എതിർത്താൽ ക്രൂര മർദ്ദനം, ​ഷിബില സ്വന്തം വീട്ടിലേക്ക് കുട്ടിയുമായി പോന്നത് സഹികെട്ട്…

· · 1 min read
Share: Copied!

കോഴിക്കോട്: ഈങ്ങാപ്പുഴയിൽ ചൊവ്വാഴ്ച വൈകിട്ട് ഭാര്യയെ കുത്തിക്കൊന്ന യാസിർ ലഹരിക്ക് അടിമയായിരുന്നെന്ന് ഷിബിലയ്ക്ക് അറിയാമായുരുന്നുവെന്ന് ബന്ധുക്കൾ. ലഹരിക്കടിമയായ യാസിറിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെയാണ് ഷിബില ഈങ്ങാപ്പുഴയുള്ള സ്വന്തം വീട്ടിലെത്തിയത്. ഇതിനിടെ കുടുംബ പ്രശ്നം തീർക്കാൻ നാട്ടുകാർ ഇടപെട്ട് ചർച്ച നടത്തിയിരുന്നു. യാസിറും ഷിബിലയും പ്രേമിച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് മുൻപു തന്നെ യാസിർ ലഹരി മരുന്ന് ഉപയോഗിക്കുന്ന വിവരം അറിയാമായിരുന്നതിനാൽ വീട്ടുകാർ എതിർത്തു. എന്നാൽ ഇത് വകവയ്ക്കാതെ യാസറിനെ വിവാഹം കഴിക്കണമെന്നു ഷിബില നിർബന്ധം പിടിക്കുകയായിരുന്നു. 2020 ൽ വിവാഹിതരായ ശേഷം ഷിബിലയും യാസിറും അടിവാരത്ത് വാടക വീട്ടിലായിരുന്നു താമസം.

കുഞ്ഞുമകള്‍ക്ക് പെരുന്നാള്‍ വസ്ത്രവുമായി വരാമെന്ന് ഉറപ്പുനല്‍കി, എത്തിയത് ആയുധവുമായി, സ്വന്തം വീട്ടിലേക്ക് വന്ന ഭാര്യയെ കൊല്ലുമെന്ന് മുന്‍പും ഭീഷണിപ്പെടുത്തി; യാസിര്‍ ലഹരിക്കടിമയെന്ന് നാട്ടുകാര്‍

സുഹൃത്തിന്റെ കൊടും ക്രൂരത ആവർത്തിച്ച് യാസിർ, മാതാവിനെ കഴുത്തറുത്ത് കൊന്ന ആഷിഖ് ഉറ്റ ചങ്ങാതി.. ഒരുമിച്ചുള്ള ദൃശ്യങ്ങൾ പുറത്ത്…

വിവാഹ ശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പ്രശ്നങ്ങൾ തുടങ്ങി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന യാസിർ ഷിബിലയെ മർദിക്കുകയും സ്വർണാഭരണങ്ങൾ വിറ്റ് പണം ധൂർത്തടിക്കുകയും ചെയ്തു. ഒരു മാസം മുൻപ് മകളുമായി സ്വന്തം വീട്ടിലെത്തിയ ഷിബില യാസിറിനെതിരെ പോലീസിൽ പരാതിയും നൽകി. എന്നാൽ പോലീസ് കാര്യമായ നടപടി എടുത്തില്ലെന്ന് ആരോപണമുണ്ട്. ഇന്നലെ രാത്രി 7 മണിയോടെയാണ് താമരശ്ശേരിയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം അരങ്ങേറിയത്. നോമ്പുതുറയ്ക്കിടെ യാസിർ കയ്യിൽ കരുതിയ കത്തി ഉപയോ​ഗിച്ച് ഷിബിലയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

അതേസമയം യാസിർ ഉമ്മയെ കഴുത്തറത്ത് കൊന്ന കേസിലെ പ്രതി ആഷിഖിൻറെ അടുത്ത സുഹൃത്ത്. ആഷിഖും യാസിറും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നു. ഇവരെല്ലാം വലിയ ലഹരി മരുന്ന് സംഘത്തിന്റെ കണ്ണികളാണെന്നാണ് നാട്ടുകാർ പറയുന്നത്. ഒരുമാസം മുൻപായിരുന്നു അടിവാരം സ്വദേശി സുബൈദയെ (53) മകൻ ആഷിഖ് കഴുത്തറത്ത് കൊന്നത്. ലഹരി മരുന്നിന് അടിമയായിരുന്നു ആഷിഖ്. ബ്രെയിൻ ട്യൂമർ ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടിയുള്ള സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് എത്തിയ ആഷിഖ് സുബൈദയെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു ആഷിഖ് കൊലപാതകശേഷം നാട്ടുകാരോട് പറഞ്ഞത്.

BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026
BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026
BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026