BREAKING NEWS

ഇതൊക്കെ ജോലിസ്ഥലത്തെ കൊച്ചു കൊച്ചു തമാശകൾ!!! അഞ്ച് വർഷത്തിനിടെ 12 ലൈം​ഗികാതിക്രമ കേസുകൾ, ഇന്ത്യൻ വംശജനായ ഡോക്ടർക്ക് 6 വർഷം തടവ് വിധിച്ച് യുകെ കോടതി

· · 1 min read
Share: Copied!

ലണ്ടൻ: പദവി ദുരുപയോഗിച്ച് വനിതാ ജീവനക്കാരെ ലൈംഗികമായി ഉപദ്രവിച്ചതിന് നാഷനൽ ഹെൽത് സർവീസിലെ ഇന്ത്യൻ വംശജനായ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന് 6 വർഷം ജയിൽശിക്ഷ. വടക്കൻ ഇംഗ്ലണ്ടിലെ ലങ്കാഷർ ബ്ലാക്പൂൾ വിക്ടോറിയ ഹോസ്പിറ്റലിലെ കാർഡിയോവാസ്കുലർ വിഭാഗം തലവനായിരുന്ന ഡോ. അമൽ കൃഷ്ണ ബോസിനാണ് (55) പ്രസ്റ്റൻ ക്രൗൺ കോടതി ശിക്ഷ വിധിച്ചത്.

2017–22 ൽ വനിതാ ജീവനക്കാരോട് മോശമായി പെരുമാറിയതിനാണ് ശിക്ഷ. ജൂണിൽ വിചാരണ പൂർത്തിയായിരുന്നു. കുറ്റം നിഷേധിച്ച ബോസ് തന്റെ ചെയ്തികൾ ജോലിസ്ഥലത്തെ തമാശയായി നിസ്സാരവൽകരിച്ചതിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

2017 നും 2022 നും ഇടയിൽ ലങ്കാഷെയറിലെ ബ്ലാക്ക്പൂൾ വിക്ടോറിയ ആശുപത്രിയിലെ അഞ്ച് വനിതാ ജീവനക്കാരോട് അനുചിതമായി പെരുമാറിയതിന് 12 ലൈംഗികാതിക്രമ കേസുകളാണ് അമൽ കൃഷ്ണ ബോസിനെതിരെ ചുമത്തിയിരിക്കുന്നത്. ശല്യം സഹിക്കാനാകാതെ നിരവധി സ്ത്രീകൾ ജോലി രാജിവച്ച് പോകുകയും ചെയ്തിരുന്നു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026