BREAKING NEWS

എട്ടിന്റെ പണി, പിന്നെ അൽപം പുകഴ്ത്തലും!! ഇന്ത്യയുമായുള്ള ബന്ധം പുതിയ ഉയരങ്ങൾ കീഴടക്കും…21-ാം നൂറ്റാണ്ടിനെ നിർവചിക്കാൻ പോന്നതാണ് ഇന്ത്യാ- യുഎസ് ബന്ധം- മാർക്കോ റൂബിയോ

· · 1 min read
Share: Copied!

ഷാങ്ഹായ്: ടിയാൻജിനിൽ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടി നടക്കുന്നതിനിടെ ഇന്ത്യ- യുഎസ് ബന്ധത്തെ പുകഴ്ത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ രം​ഗത്ത്. 21-ാം നൂറ്റാണ്ടിനെ നിർവചിക്കാൻ പോന്നതാണ് ഇന്ത്യ- യുഎസ് ബന്ധമെന്ന് റൂബിയോ പറഞ്ഞു. മാത്രമല്ല യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ് എന്നിവർ തമ്മിലുള്ള ചർച്ചകൾ നടത്തുകയും ചെയ്യുമ്പോഴാണ് റൂബിയോയുടെ പരാമർശം.

‘നമ്മെ മുന്നോട്ടുനയിക്കുന്ന ആളുകൾ, പുരോഗതി, സാധ്യതകൾ എന്നിവയിലാണ് ഈ മാസം ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ കണ്ടുപിടിത്തങ്ങളും സംരംഭകത്വവും മുതൽ പ്രതിരോധവും ഉഭയകക്ഷി ബന്ധങ്ങളുംവരെ, നമ്മുടെ രണ്ട് ജനതകൾ തമ്മിൽ നിലനിൽക്കുന്ന സൗഹൃദമാണ് ഈ യാത്രയ്ക്ക് ഊർജം പകരുന്നത്’ എന്ന് റൂബിയോ പറഞ്ഞതായി യുഎസ് എംബസി എക്‌സിൽ പോസ്റ്റുചെയ്തു.

അതേസമയം ടിയാൻജിനിൽ മോദിയും പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മിനിറ്റുകൾക്ക് മുൻപാണ് എക്‌സിലെ പുതിയ പോസ്റ്റ്. ഇന്ത്യക്കുമേലുള്ള തീരുവ കുത്തനെ കൂട്ടിയതിന്റെ പശ്ചാതലത്തിൽ എസ്‌സിഒ ഉച്ചകോടിയും അതിൽ മോദിയും പുടിനും ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയും വലിയ വാർത്തയായിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ വിസമ്മതിച്ചതിനെത്തുടർന്നാണ് തീരുവ 50 ശതമാനമാക്കി ഉയർത്തിയത്. എന്നാൽ, റഷ്യയിൽനിന്ന് എണ്ണ വാങ്ങുമെന്ന നിലപാടിൽനിന്ന് ഇന്ത്യ പിറകോട്ട് പോയില്ല. യുഎസ് ഭീഷണികൾക്ക് മുന്നിൽ കീഴടങ്ങില്ലെന്നും റഷ്യയുമായുള്ള ദീർഘകാലബന്ധം തകർക്കില്ലെന്നും ഇന്ത്യ സൂചന നൽകുകയും ചെയ്തിരുന്നു. ഇതിനിടെ ഇന്ത്യയെ പിണക്കാതെ കൂടെ നിർത്താനുള്ള തന്ത്രത്തിന്റെ ഭാ​ഗമാണ് പുതിയ പോസ്റ്റെന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.

BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026