BREAKING NEWS

ഹലോ…ഇനി അനന്തം അഞ്ജാതം പോലെ ഒത്തിരി സിം കാർഡുകൾ സ്വന്തം പേരിൽ എടുക്കാനാവില്ല; മൊബൈൽ കണക്ഷനുകളുടെ എണ്ണത്തിൽ കർശന നിയന്ത്രണം നടപ്പാക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഒരാൾക്ക് കൈവശംവെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണത്തിൽ നിലവിലുള്ള പരിധി കർശനമായി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഓഗസ്റ്റ് 24 മുതൽ ടെലികോം സേവനദാതാക്കൾ പുതിയ സിം കാർഡ് അനുവദിക്കുന്നതിന് മുമ്പ് ഉപഭോക്താവിന്റെ പേരിലുള്ള നിലവിലെ മൊബൈൽ കണക്ഷനുകളുടെ എണ്ണം പരിശോധിക്കണം. അനുവദനീയമായ പരിധി കഴിഞ്ഞവർക്ക് പുതിയ കണക്ഷൻ ലഭിക്കില്ലെന്നാണ് റിപ്പോർട്ട്.

നിലവിൽ ഒരാൾക്ക് പരമാവധി ഒൻപത് മൊബൈൽ കണക്ഷനുകൾ കൈവശംവെക്കാനാണ് അനുമതി. ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഈ പരിധി ആറ് കണക്ഷനുകളാണ്. പുതിയ ചട്ടം എല്ലാ ടെലികോം ഓപ്പറേറ്റർമാർക്കും സർവീസ് മേഖലകൾക്കും ബാധകമായിരിക്കും.

പുതിയ സിം എടുക്കുമ്പോൾ ഉപഭോക്താവിന്റെ പേരിൽ നിലവിലുള്ള കണക്ഷനുകളുടെ എണ്ണം പരിശോധിക്കും. മറ്റ് ടെലികോം ഓപ്പറേറ്റർമാരിൽ നിന്നോ മറ്റ് ടെലികോം സർവീസ് മേഖലകളിൽ നിന്നോ എടുത്തിട്ടുള്ള നമ്പറുകളുടെ വിവരങ്ങളും അപേക്ഷയ്ക്കൊപ്പം നൽകേണ്ടിവരും. ഇതിനായി കസ്റ്റമർ അപ്ലിക്കേഷൻ ഫോമിലും ആവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്തും.

ഉപഭോക്താക്കളുടെ വിവരങ്ങൾ പരിശോധിക്കാൻ ടെലികോം കമ്പനികൾ സർക്കാരിന്റെ ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്ഫോം ഉപയോഗിക്കും. ഫോട്ടോ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ സംവിധാനവും ഇതിൽ ഒരുക്കുമെന്നാണ് വിവരം. ഓഗസ്റ്റ് 23 മുതൽ പരിധി കഴിഞ്ഞ ഉപഭോക്താക്കളുടെ വിവരങ്ങൾ പ്ലാറ്റ്ഫോമിൽ ലഭ്യമാകും. പുതിയ കണക്ഷനുള്ള അപേക്ഷ പരിശോധിക്കുമ്പോൾ ഈ വിവരങ്ങൾ ഉപയോഗിച്ചായിരിക്കും തീരുമാനം.

ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമിലേക്ക് വിവരങ്ങൾ സംയോജിപ്പിക്കുന്നതിന് ടെലികോം കമ്പനികൾക്ക് നവംബർ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. അനുവദനീയമായ പരിധിക്ക് മുകളിൽ മൊബൈൽ കണക്ഷനുകൾ കണ്ടെത്തിയാൽ അധിക കണക്ഷനുകൾ സസ്‌പെൻഡ് ചെയ്യാനും സാധ്യതയുണ്ട്.

അതേസമയം, നിങ്ങളുടെ പേരിൽ എത്ര മൊബൈൽ നമ്പറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് വീട്ടിലിരുന്ന് തന്നെ പരിശോധിക്കാം. ഇതിനായി സഞ്ചാർ സാഥി പോർട്ടലോ ആപ്പോ ഉപയോഗിച്ചാൽ മതി.

“Know mobile connections in your name” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് മൊബൈൽ നമ്പറും ക്യാപ്ചയും നൽകി നിങ്ങളുടെ നമ്പറിലേക്ക് ലഭിക്കുന്ന ഒ.ടി.പി. നൽകണം. ഇതിന് ശേഷം നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ കണക്ഷനുകളുടെ പട്ടിക ലഭിക്കും.

പട്ടികയിൽ നിങ്ങളുടേതല്ലാത്ത ഏതെങ്കിലും നമ്പർ കണ്ടെത്തിയാൽ അത് റിപ്പോർട്ട് ചെയ്യാനും സാധിക്കും. നിങ്ങളുടെ അറിവില്ലാതെ മറ്റാരെങ്കിലും നിങ്ങളുടെ രേഖകൾ ഉപയോഗിച്ച് സിം എടുത്തിട്ടുണ്ടോ എന്ന് കണ്ടെത്താനും ഈ സംവിധാനം സഹായിക്കും.

എരുമത്തൊഴുത്തിൽ പ്രവർത്തിക്കുന്ന സര്‍ക്കാര്‍ സ്കൂള്‍ സന്ദര്‍ശിക്കാനെത്തിയ സിജെപി പ്രവര്‍ത്തകര്‍ക്ക് മര്‍ദനം, പിന്നില്‍ ബിജെപി ഗുണ്ടകൾ, ആക്രമണത്തിന് പൊലീസ് ഒത്താശ ചെയ്തെന്ന് സിജെപി

BREAKING NEWS
’സിപിഎമ്മിനെ അച്ചടക്കമുള്ള പാർട്ടിയാക്കിയത് പിണറായി വിജയന്റെ ഉറച്ച നിലപാടുകൾ; നായനാരുടെ ജനകീയ ശൈലി അനുകരിക്കാവുന്നത്: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
02 Nov 2026
BREAKING NEWS
അപകടസ്ഥലത്ത് ജഡ്ജി ചെലവഴിച്ചത് മൂന്ന് മണിക്കൂർ; മകനെ രക്ഷിക്കാൻ തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പ്രത്യേക കേസെടുക്കണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
02 Nov 2026
BREAKING NEWS
'ആന്റി, വേഗം വരൂ! അച്ഛൻ അമ്മയെ കൊന്നു', നാട്ടുകാർ കേട്ടത് മകന്റെ അലറിക്കരച്ചിൽ!! ദമ്പതികൾ ഓസ്ട്രേലിയയിൽനിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്... ഭാര്യയെ സംശയം, മകനെ പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം 49 കാരിയെ ഭർത്താവ് കുത്തിക്കൊന്നു, തെളിവുനശിപ്പിക്കാൻ കത്തിയിലെ രക്തം കഴുകി...
02 Nov 2026
BREAKING NEWS
മരണത്തിനു മുൻപ് അവർ ഭയപ്പെട്ടതുതന്നെ സംഭവിച്ചു, അവനെ നന്നായി നോക്കണം, ഞങ്ങൾ പോയാൽ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന് ബന്ധുക്കൾക്ക് കത്തെഴുതി വച്ച് സാജുവും അനുവും... ഇരുവരും ജീവനൊടുക്കും മുൻപ് പുതുവസ്ത്രങ്ങളണിഞ്ഞു, സവിൻ വിവാഹിതനായത് രണ്ടുവർഷം മുൻപ്, ചങ്ങനാശേരിയിലെ കൂട്ടമരണത്തിനു പിന്നിൽ സാമ്പത്തിക ...
02 Nov 2026