BREAKING NEWS

ഇന്ത്യ– ചൈന– റഷ്യ ബന്ധം യുഎസിന്റെ തലവേദനയോ? ലജ്ജാകരം!! ഇന്ത്യ നിൽക്കേണ്ടത് യുഎസിനൊപ്പം, അല്ലാതെ റഷ്യയ്ക്കൊപ്പമല്ലായെന്ന് മോദി മനസിലാക്കും- പീറ്റർ നവാരോ

· · 1 min read
Share: Copied!

വാഷിങ്ടൻ: ഷാങ്ഹായ് സഹകരണ കൂട്ടായ്മയുടെ (എസ്‌സിഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങുമായും നടത്തിയ കൂടിക്കാഴ്ചയെ ലജ്ജാകരമെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റർ നവാരോ. ഇന്ത്യ റഷ്യയോടൊപ്പമല്ല, യുഎസിനോടൊപ്പം നിൽക്കണമെന്ന് മോദി മനസിലാക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ പ്രസ്താവനയോടെ ഇന്ത്യ– ചൈന– റഷ്യ ബന്ധത്തെ അമേരിക്കയെ അങ്കലാപ്പിലാക്കുന്നെന്ന സംശയം അരക്കെട്ടിട്ട് ഉറപ്പിക്കുകയാണ്.

നേരത്തെ യുക്രെയ്ൻ യുദ്ധത്തെ പീറ്റർ നവാരോ ‘മോദിയുടെ യുദ്ധം’ എന്ന് വിശേഷിപ്പിച്ചത് ഏറെ വിവാദമായിരുന്നു. റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് റഷ്യൻ സൈന്യത്തെ സഹായിക്കുന്നതായും ഇത് യുഎസ് നികുതിദായകനു മേൽ അധികഭാരം ചുമത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കൂടാതെ ഇന്ത്യ ഈടാക്കുന്നത് ഉയർന്ന തീരുവയാണെന്നും അത് അംഗീകരിക്കാൻ തയാറാകുന്നില്ലെന്നും വിമർശനം ഉയർത്തിയിരുന്നു.

അതേസമയം ഇന്ത്യ– ചൈന– റഷ്യ ബന്ധം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനകൾ നൽകിയാണ് ഷാങ്‌ഹായ് സഹകരണ കൂട്ടായ്മ ഉച്ചകോടി സമാപിച്ചത്. യുഎസിന്റെ തീരുവയുദ്ധത്തെ പ്രതിരോധിക്കാൻ ശക്തമായ കൂട്ടായ്മ വേണമെന്ന ആഹ്വാനമാണ് യുഎസിനെ നേരിട്ടു പരാമ‍ർശിക്കാതെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് നടത്തിയത്. ‘പ്രിയ സുഹൃത്ത്’ എന്നാണു റഷ്യൻ ഭാഷയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യൻ പ്രസിഡന്റ് പുടിൻ അഭിസംബോധന ചെയ്തത്.

ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിലുള്ള യുഎസിന്റെ ഇരട്ടിത്തീരുവ പ്രഖ്യാപനത്തിനുശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. യുഎസ് ഭീഷണിക്കിടയിലും വ്യാപാര ഇടപാടുകൾ കൂടുതൽ ഊർജിതമാക്കുന്നതിനുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു. കഴിഞ്ഞ ദിവസം ഇന്ത്യ- യുഎസ് ബന്ധത്തെ പുകഴ്ത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും രം​ഗത്തെത്തിയിരുന്നു. 21-ാം നൂറ്റാണ്ടിനെ നിർവചിക്കാൻ പോന്നതാണ് ഇന്ത്യ- യുഎസ് ബന്ധമെന്ന് റൂബിയോ പറഞ്ഞത്. മാത്രമല്ല യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ് എന്നിവർ തമ്മിലുള്ള ചർച്ചകൾ നടത്തുകയും ചെയ്യുമ്പോഴാണ് റൂബിയോയുടെ പരാമർശം.

തെറ്റ് ചൂണ്ടിക്കാട്ടിയ അധ്യാപകനുള്ള ​ഗുരുദക്ഷിണ പീഡനക്കേസ്, കൂട്ടുനിന്നവരിൽ സഹപ്രവർത്തകരും, പരാതി തയാറാക്കിയത് സിപിഎം ഓഫിസിൽ വച്ച്!! കോപ്പിയടി പിടിച്ച ആധ്യാപകനെ വിദ്യാർഥിനികൾ പീഡനക്കേസിൽ കുടുക്കിയത് 10 വർഷം, ഒടുവിൽ നീതി…

BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026