BREAKING NEWS

ഇന്ത്യ- കാനഡ ബന്ധം മെച്ചപ്പെടുന്നു!! 9 മാസങ്ങൾക്കു ശേഷം ഇന്ത്യയുടെ സ്ഥാനപതിയെ നിയമിച്ചു, ദിനേഷ് കെ പട്നായിക് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി ചുമതലയേൽക്കും

· · 1 min read
Share: Copied!

ന്യൂഡൽഹി: ഖലിസ്ഥാൻ- ജസ്റ്റിൻ ട്രൂഡോ പ്രസ്ഥാവനയോടെ വിള്ളൽ വീണ ഇന്ത്യാ- കാനഡ ബന്ധം മെച്ചപ്പെടുന്നു. ഇതിന്റെ ഭാ​ഗമായി കാനഡയിലെ ഇന്ത്യയുടെ സ്ഥാനപതിയായി ദിനേഷ് കെ പട്നായികിനെ നിയമിച്ചു. 1990 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ ദിനേഷ് നിലവിൽ സ്പെയിനിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച് അദ്ദേഹം ഉടൻ തന്നെ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി ചുമതലയേൽക്കും.

അതേസമയം ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജർ വധത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയെത്തുടർന്ന് 2023 സെപ്റ്റംബറിലാണ് കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാകുന്നത്. തുടർന്ന് 2024 ഒക്ടോബറിൽ കാനഡയിലെ തങ്ങളുടെ സ്ഥാനപതിയെ പിൻവലിക്കാൻ ഇന്ത്യ തീരുമാനിച്ചു. ഇതിനുശേഷം ഒമ്പത് മാസങ്ങൾ ശേഷമാണ് കാനഡയിൽ ഇന്ത്യ ഇപ്പോൾ പുതിയ സ്ഥാനപതിയെ നിയമിക്കുന്നത്.

കനേഡിയൻ മണ്ണിൽ വെച്ച് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യയാണെന്ന് കനേഡിയൻ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിൽ ഗുരുതരമായ നയതന്ത്ര സംഘർഷങ്ങൾക്ക് ഇടയാക്കി. മാർക് കാർണി പുതിയ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതോടെ ഇന്ത്യ കാനഡ ബന്ധം പൂർവ്വസ്ഥിതിയിലായേക്കുമെന്ന പ്രതീക്ഷകൾ ഉടലെടുത്തിരുന്നു. ഇതിന് ശക്തി പകരുന്നതാണ് പുതിയ നിയമനം.

BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026