BREAKING NEWS

ആരോഗ്യ വകുപ്പിന്റെ പ്രതികാര നടപടിക്ക് ഡോ. ഹാരിസിനെ വിട്ടുകൊടുക്കില്ല!! ബ്യൂറോക്രാറ്റിക് ധാർഷ്ട്യങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കണം- ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ചികിത്സാ സംവിധാനങ്ങളിലെ അപര്യാപ്തതകളുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് ചിറക്കൽ നടത്തിയ വെളിപ്പെടുത്തലുകളുടെ പേരിലുള്ള പ്രതികാര നടപടികൾക്ക് അദ്ദേഹത്തെ വിട്ടുകൊടുക്കില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.

ഡോ. ഹാരിസിനെതിരെ ന‌ടപടി സ്വീകരിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കത്തെ ശക്തമായി ചെറുക്കുമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. ഇത്തരം പ്രതികാര നടപടികൾ നിസ്വാർഥമായി ജന സേവനം നടത്തുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും ആത്മവീര്യത്തെ തന്നെ തകർക്കുമെന്നും ഡോ. ഹാരിസ് സദുദ്ദേശ്യത്തോടെയാണ് വെളിപ്പെടുത്തലുകൾ നടത്തിയതെന്നും ഐഎംഎ അധികൃതർ അറിയിച്ചു.

മാത്രമല്ല ആരോഗ്യ വകുപ്പിന്റെ ‘സിസ്റ്റം’ തകരാറാണ് യഥാർഥ പ്രശ്നമെന്ന് ആരോഗ്യ മന്ത്രി തന്നെ മുൻപ് സമ്മതിച്ചിരുന്നതാണ്. എന്നിട്ടും സ്വന്തം വകുപ്പിലെ തകരാറുകൾ പരിഹരിക്കാതെ, അതിനായി യാതൊരു നടപടിയും സ്വീകരിക്കാതെ, ഹാരിസിനെ പോലൊരു ജനകീയ ഡോക്ടർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാൻ കോപ്പ് കൂട്ടുന്നത് മെഡിക്കൽ കോളേജുകളെ ചികിത്സക്കുള്ള അന്തിമാശ്രയമായി കരുതുന്ന ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികളോടുള്ള യുദ്ധ പ്രഖ്യാപനമായി മാത്രമേ കരുതാനാവുകയുള്ളു.

ഇങ്ങനെയുള്ള ബ്യൂറോക്രാറ്റിക് ധാർഷ്ട്യങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കണം. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയെന്ന് പഠിക്കാനും പരിഹരിക്കാനും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും അതിനായി പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിക്കണം.’’ – ഐഎംഎ തിരുവനന്തപുരം പ്രസിഡന്റ് ഡോ.ആർ. ശ്രീജിത്ത്‌, സെക്രട്ടറി ഡോ. സ്വപ്ന എസ്. കുമാർ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

അവധിക്കാലമാഘോഷിക്കാൻ എയർപോർട്ടിലെത്തിയപ്പോഴാ അറിഞ്ഞത് മകന്റെ പാസ്പോർട്ട് കാലാവധി തീർന്നെന്ന്!! എറങ്ങിയതല്ലേ യാത്രമുടക്കിയില്ല, 10 വയസുകാരനെ എയർപോർട്ടിൽ ഉപേക്ഷിച്ച് അടുത്ത കൊച്ചുമായി യാത്രതിരിച്ച് മാതാപിതാക്കൾ

BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026
BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026