BREAKING NEWS

“താഴെ വീണുകിടക്കുമ്പോഴും വിമാനം താഴേക്ക് പതിക്കുകയാണെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞു, എങ്ങനെയോ കോക്പിറ്റ് തുറന്നു, .9,750 മണിക്കൂറിലേറെ പറക്കൽ പരിചയമുള്ള എനിക്ക് കണ്ണടച്ചാലും വിമാനത്തിന്റെ അവസ്ഥ മനസിലാക്കാം, മറ്റുള്ളവരെ മരിക്കാൻ വിട്ടുകൊടുക്കാൻ എനിക്ക് കഴിയുമായിരുന്നില്ല”…ക്യാപ്റ്റൻ മച്ചാർ!! 1’40 കോടി ഇന്ത്യക്കാർ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു’- പ്രധാനമന്ത്രി

· · 1 min read
Share: Copied!

ന്യൂഡൽഹി: സഹപൈലറ്റ് കുത്തിപ്പരുക്കേൽപ്പിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ വലിയ ദുരന്തം ഒഴിവാക്കിയ ഫ്ലൈദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൈലറ്റിന്റെ ധൈര്യവും പ്രതിസന്ധി ഘട്ടത്തിലെ മനസാന്നിധ്യവും നിരവധി ജീവനുകളാണ് രക്ഷിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ബുധനാഴ്ച രാവിലെ ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിനിടെയാണ് ഒമാൻ സ്വദേശിയായ സഹപൈലറ്റ് ക്യാപ്റ്റൻ മച്ചാറിനെ കുത്തിപ്പരുക്കേൽപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ പൈലറ്റ് കോക്പിറ്റിൽ വീണുകിടക്കുന്നതിനിടെ വിമാനം ഏകദേശം 30 സെക്കൻഡിനുള്ളിൽ 14,000 അടി താഴേക്ക് പതിച്ചിരുന്നു. ശബ്ദം കേട്ട് യാത്രക്കാരും ജീവനക്കാരും കോക്പിറ്റിലേക്ക് എത്തി സഹപൈലറ്റിനെ കീഴടക്കുകയായിരുന്നു.

180- യാത്രക്കാരും ജീവനക്കാരുമുണ്ടായിരുന്ന ബോയിങ് 737 മാക്സ് വിമാനത്തിൽ ഉണ്ടായിരുന്ന ഫ്ലൈദുബായിയുടെ മറ്റൊരു സംഘം പൈലറ്റുമാർ പിന്നീട് നിയന്ത്രണം ഏറ്റെടുത്തു. തുടർന്ന് സൗദി അറേബ്യയിലെ തബൂക്കിൽ വിമാനം സുരക്ഷിതമായി ഇറക്കി. ആശുപത്രിക്കിടക്കയിൽ നിന്ന് വീഡിയോ കോളിലൂടെ പ്രധാനമന്ത്രിയുമായി സംസാരിച്ച ക്യാപ്റ്റൻ മച്ചാറിനോട് അദ്ദേഹത്തിന്റെ ‘ധൈര്യവും ക്ഷമയും മനസ്സാന്നിധ്യവും’ നിരവധി ജീവനുകൾ രക്ഷിച്ചതായി മോദി പറഞ്ഞു.

“നിങ്ങൾക്ക് അതീവ ഗുരുതരമായി പരുക്കേറ്റിരുന്നു. ജീവിതത്തിനായി പോരാടുകയായിരുന്നു. എന്നിട്ടും സ്വന്തം ജീവനേക്കുറിച്ച് നിങ്ങൾ ചിന്തിച്ചില്ല; വിമാനത്തിലെ എല്ലാ യാത്രക്കാരുടെയും ജീവനേക്കുറിച്ചാണ് ചിന്തിച്ചത്. 140 കോടി ഇന്ത്യക്കാർ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം സംഭവ സമയത്തെ അനുഭവങ്ങൾ ക്യാപ്റ്റൻ മച്ചാർ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. താൻ കോക്പിറ്റിനുള്ളിൽ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിലായിരുന്നുവെന്നും നിരവധി മുറിവുകളേറ്റ് താഴെ വീണിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ഘട്ടത്തിൽ താൻ ഒന്നും ചെയ്തില്ലെങ്കിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിക്കുമെന്ന് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. 17 വർഷമായി വിമാനം പറത്തുന്ന ക്യാപ്റ്റൻ മച്ചാർ കഴിഞ്ഞ 11 വർഷമായി ക്യാപ്റ്റനായി സേവനം ചെയ്യുകയാണ്. 9,750 മണിക്കൂറിലേറെ പറക്കൽ പരിചയമുള്ള തനിക്ക് കണ്ണടച്ചാലും വിമാനത്തിന്റെ അവസ്ഥ മനസ്സിലാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

“എനിക്ക് ഒരുപാട് മുറിവുകളുണ്ടായിരുന്നു. ഞാൻ താഴെ വീണുപോയിരുന്നു, ഞാൻ താഴെ വീണുകിടക്കുമ്പോഴും വിമാനം താഴേക്ക് പതിക്കുകയാണെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞു,” അദ്ദേഹം പറഞ്ഞു. തുടർന്ന് എങ്ങനെയോ കോക്പിറ്റ് വാതിൽ തുറക്കാൻ കഴിഞ്ഞു. ഇതോടെ യാത്രക്കാരും ജീവനക്കാരും അകത്തേക്ക് എത്തി സഹായിക്കുകയായിരുന്നു. സംഭവത്തിൽ തനിക്ക് മാത്രമല്ല, വിമാനത്തിലെ മറ്റുള്ളവർക്കും തുല്യ പങ്കുണ്ടായിരുന്നുവെന്നും ക്യാപ്റ്റൻ മച്ചാർ വ്യക്തമാക്കി. എല്ലാവരും ഒരുപോലെ പങ്കുവഹിച്ചു. മറ്റുള്ളവരെ മരിക്കാൻ വിട്ടുകൊടുക്കാൻ എനിക്ക് കഴിയുമായിരുന്നില്ലെന്നു അദ്ദേഹം പറഞ്ഞു.

അതേസമയം ഗുജറാത്തിൽ നിന്നുള്ള ക്യാപ്റ്റൻ മച്ചാർ അടുത്തിടെ മുംബൈയിൽ നിന്ന് ദുബായിലേക്ക് താമസം മാറിയതാണ്. സംഭവസമയത്ത് തനിക്ക് ധൈര്യം നൽകിയത് ഹനുമാൻ ചാലിസയാണെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞു. ഭയപ്പെടുമ്പോഴെല്ലാം ഹനുമാൻ ചാലിസ ചൊല്ലാറുണ്ടെന്നും വേദന അനുഭവപ്പെട്ടപ്പോഴും അതുതന്നെയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

“വേദന തോന്നുമ്പോഴെല്ലാം ഞാൻ ഹനുമാൻ ചാലിസ ചൊല്ലും. അന്നും ഞാൻ ഹനുമാൻ ചാലിസ മാത്രമാണ് ചൊല്ലിക്കൊണ്ടിരുന്നത്. ദൈവമാണ് എന്നെ രക്ഷിച്ചതെന്ന് എനിക്ക് അറിയാം,” ക്യാപ്റ്റൻ മച്ചാർ പറഞ്ഞു. രണ്ട് വയസ്സുള്ള മകനും എല്ലാ ദിവസവും രാവിലെ ഹനുമാൻ ചാലിസ ചൊല്ലിക്കൊടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ക്യാപ്റ്റൻ മച്ചാർ ചെയ്തതിനെ വലിയ ദൗത്യം എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ലോകമെമ്പാടുമുള്ള ആളുകൾ അദ്ദേഹത്തെ കാണാനും സംസാരിക്കാനും ആഗ്രഹിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

“നിങ്ങൾ വിമാനം രക്ഷിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യയ്ക്കും ഇന്ത്യയിലെ എല്ലാ പൈലറ്റുമാർക്കും പിന്നീട് എന്തെല്ലാം നേരിടേണ്ടിവരുമായിരുന്നുവെന്ന് ആർക്കറിയാം. ആ പൈലറ്റുമാരെ ആളുകൾ എങ്ങനെ കാണുമായിരുന്നുവെന്നും അറിയില്ല. നിങ്ങൾ എല്ലാവരെയും രക്ഷിച്ചു. നിങ്ങൾ അത്യന്തം മഹത്തായ കാര്യമാണ് ചെയ്തത്,”- പ്രധാനമന്ത്രി പറഞ്ഞു.

‘ ഞങ്ങളെ ഒരു മൈൻഡും ഇല്ല, പൂർണ്ണ അവ​ഗണന; പാർട്ടിക്കുള്ളിൽ ജനാധിപത്യപരമായ ചർച്ചകൾ നടക്കുന്നില്ല; തീരുമാനങ്ങൾ ഏകപക്ഷീയം‘: മഹിളാ കോൺഗ്രസിനും അതൃപ്തി; എഐസിസിയെ പരാതി അറിയിച്ചു

BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026
BREAKING NEWS
സരൾ ബില്ലിൽ സഭയിൽ വാക്പോര്; ‘കരാള ബിൽ’ എന്ന് ജി. സുധാകരൻ, നടപ്പായാൽ നെൽവയലുകളില്ലാതാകുമെന്ന് പിണറായി; പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി പ്രതിപക്ഷം; എതിർപ്പുകൾക്കിടെ പാസാക്കി
29 Oct 2026