BREAKING NEWS

ഭാര്യയുടെ അവസാന ആ​ഗ്രഹം പൂർത്തിയാക്കാൻ ചിതാഭസ്മവുമായി ​ഗുജറാത്തിലേക്ക്, അവളുടെ ആ​ഗ്രഹം സാധിച്ചുള്ള മടക്കയാത്ര മരണത്തിലേക്ക്, നാലും എട്ടും വയസുള്ള മക്കൾ ഒന്നുമറിയാതെ അച്ഛനേയും കാത്ത് ലണ്ടനിൽ

· · 1 min read
Share: Copied!

ഗാന്ധിനഗർ: ഭാര്യയുടെ അവസാന ആ​ഗ്രഹം സാധിച്ചുള്ള മടക്കയാത്രയായിരുന്നു അർജുൻ മനുഭായി പടോലിയയുടേത്. ഏതാനും ദിവസം മുൻപു മരണപ്പെട്ട ഭാര്യയുടെ മരണാനന്തരകർമങ്ങൾക്കായി ഇന്ത്യയിലെത്തി ലണ്ടനിലേക്ക് മടങ്ങുന്നതിനിടെയാണ് അർജുൻ മനുഭായി പടോലിയ അഹമ്മദാബാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. അമ്മയുടെ ആ​ഗ്രഹവും സാധിച്ചു വീട്ടിൽ മടങ്ങിയെത്തുന്ന അച്ഛനേയും കാത്തിരിക്കുന്ന രണ്ട് ചെറിയ പെൺമക്കളുണ്ട് അർജുൻ പടോലിയയ്ക്ക്.

അർജുന്റെ ഭാര്യ ഭാരതിബെന്നിന്റെ അവസാന ആഗ്രഹം സഫലമാക്കുന്നതിനായി ഗുജറാത്തിലെ അമ്രേലിയിലെത്തിയതായിരുന്നു അർജുൻ. ഒരാഴ്ച മുൻപാണ് ആരതി ബെന്നിന്റെ മരണം. തന്റെ സ്വന്തം ദേശത്ത് തന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ ചിതാഭസ്മം ഒഴുക്കണമെന്നുള്ള ഭാരതിയുടെ ആഗ്രഹം സഫലമാക്കുന്നതിനാണ് അർജുൻ ഗുജറാത്തിലെത്തിയതെന്ന് ഡെയ്‌ലി മെയ്ൽ റിപ്പോർട്ട് ചെയ്തു.

അവരുടെ ആ​ഗ്രഹം പോലെ മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി എയർ ഇന്ത്യ വിമാനത്തിൽ ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു അർജുൻ. മക്കൾക്ക് നാലും എട്ടും വയസ്സാണ് പ്രായം. എയർ ഇന്ത്യ വിമാനത്തിൽ ലണ്ടനിലേക്ക് തിരിച്ചെങ്കിലും അദ്ദേഹം അപകടത്തിൽ പെട്ടതായി അർജുനിന്റെ അനന്തരവൻ ക്രിഷ് ജഗദീഷ് പടോലിയ പ്രതികരിച്ചു.

ഏറ്റവും ഹീനമായി പ്രവർത്തി: കെ. രാജൻ!! രഞ്ജിതയ്ക്കെതിരായ പോസ്റ്റിനു താഴെ അശ്ലീല കമന്റിട്ട വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസിൽദാർ പോലീസ് കസ്റ്റഡിയിൽ

BREAKING NEWS
ചേരാനല്ലൂർ അപകടക്കേസ്: 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
29 Oct 2026
BREAKING NEWS
കായികമേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന അധ്യാപകൻ ; ജിജോ ജെയിംസിന് സസ്പെൻഷൻ
29 Oct 2026
BREAKING NEWS
"ഞാൻ ആദ്യം അദ്ദേഹത്തിന്റെ നിതംബമാണ് ശ്രദ്ധിച്ചത്, അത് അതിശക്തമായിരുന്നു, തോളുകൾക്ക് ഉരുക്ക് കഷ്ണം പോലെയുള്ള കരുത്തുണ്ട്"- സെനറ്റർ ജോൺ ഹസ്റ്റഡിന്റെ ശരീരത്തെക്കുറിച്ച് വീണ്ടും പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ്, എപ്‌സ്റ്റീനെ വർഷങ്ങൾക്കു മുൻപേ ക്ലബ്ബിൽനിന്ന് പുറത്താക്കി- വിശദീകരണം
29 Oct 2026
BREAKING NEWS
പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രയ്ക്കെത്തിയത് മദ്യലഹരിയില്‍, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, പിടിഎ പ്രസിഡന്റിനെ ഇറക്കിവിട്ടു
29 Oct 2026