BREAKING NEWS

ഭാര്യയെ ക്രൂരമായി കൊന്നു, പിന്നാലെ തലയറുത്തെടുത്ത് ക്ഷേത്രത്തിലെത്തി, അയല്‍വാസി ബഹളം വച്ചതോടെ കത്തിയുമായി പാഞ്ഞടുത്തു, യുവാവിനെ സാഹസികമായി കീഴടക്കി പൊലീസ്

· · 1 min read
Share: Copied!

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ദക്ഷിൺ ദിനാജ്പൂർ ജില്ലയിലുള്ള ഗംഗാരാംപൂരിൽ ഭാര്യയെ തലയറുത്തു കൊലപ്പെടുത്തിയ ശേഷം, അറുത്തെടുത്ത തലയുമായി ക്ഷേത്രത്തിലിരുന്ന ഭർത്താവ് അറസ്റ്റിലായി. റിന്റു ഘോഷ് (47) എന്നയാളാണ് തന്റെ ഭാര്യ സീമ സർക്കാരിനെ (42) ക്രൂരമായി കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ഈ സംഭവം പുറംലോകമറിഞ്ഞത്. കുടുംബപരമായ തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അഭിഷേക് ഗുപ്ത വ്യക്തമാക്കി. റിന്റു മുൻപ് ഗവൺമെന്റ് ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്നുവെങ്കിലും പിന്നീട് ജോലി നഷ്ടപ്പെടുകയോ ഉപേക്ഷിക്കുകയോ ചെയ്തിരുന്നു. നിലവിൽ ഇയാൾ വീട്ടിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. കുറച്ചു ദിവസങ്ങളായി റിന്റു വളരെ വിചിത്രമായാണ് പെരുമാറിയിരുന്നതെന്നും, പൂർണമായും സസ്യാഹാര രീതിയിലേക്ക് മാറിയ ഇയാൾ ഒരു ‘താന്ത്രികനെ’ പോലെയാണ് ജീവിച്ചിരുന്നതെന്നും ബന്ധുവായ രാജേഷ് പ്രമാണിക് പറഞ്ഞു.

ദമ്പതികൾ തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും, അത് ഇത്രയും ക്രൂരമായ ഒരു കൊലപാതകത്തിൽ കലാശിക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വീട്ടിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശരീരത്തിൽ നിന്ന് തല അറുത്തുമാറ്റിയ പ്രതി, രക്തം ഒലിക്കുന്ന തലയുമായി സമീപത്തെ ക്ഷേത്രത്തിനുള്ളിൽ ശാന്തനായി ഇരിക്കുകയായിരുന്നു. ഇത് കണ്ട് ഭയന്ന ഒരു അയൽവാസി ബഹളം വെച്ചതോടെ നാട്ടുകാർ തടിച്ചുകൂടി. ഇതോടെ പ്രതി കത്തിയുമായി ജനങ്ങളെ നേരിടാൻ പുറത്തേക്ക് വന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പൊലീസുകാർ ജീപ്പിലേക്ക് കയറ്റുന്നതിനിടെ ‘ഞാൻ ഒരു സൈക്കോ ആയി മാറി’ എന്ന് ഇയാൾ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. കൊലപാതകം നടക്കുന്ന സമയത്ത് ദമ്പതികളുടെ അഞ്ചും പന്ത്രണ്ടും വയസ്സുള്ള കുട്ടികൾ വീട്ടിലുണ്ടായിരുന്നു. സംഭവസ്ഥലത്തു നിന്ന് യുവതിയുടെ തലയും വീട്ടിനുള്ളിൽ നിന്ന് തലയില്ലാത്ത മൃതദേഹവും പൊലീസ് കണ്ടെടുത്തു. കൃത്യം നടത്തുമ്പോൾ പ്രതി മദ്യപിച്ചിരുന്നതായി തെളിവുകളൊന്നുമില്ലെന്നും, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന മൂർച്ചയേറിയ ആയുധമാണ് കൊലപാതകത്തിനായി ഉപയോഗിച്ചതെന്നും പൊലീസ് അറിയിച്ചു. നിലവിൽ ഫോറൻസിക് തെളിവുകൾ ശേഖരിച്ചുവരികയാണെന്നും കോടതിയിൽ ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കുമെന്നും എസ്.പി വ്യക്തമാക്കി.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകട കേസിൽ തുടക്കം മുതൽ വീഴ്ച!! പ്രായപൂർത്തിയാകാത്ത പ്രതികൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എത്ര കേസുകളിൽ നരഹത്യാ വകുപ്പ് ചുമത്തിയിട്ടുണ്ട്? കണക്കുകൾ ഒരു മണിക്കൂറിനുള്ളിൽ ഹാജരാക്കണം, ഇല്ലെങ്കിൽ എന്തുകൊണ്ട് ഈ കേസിൽ മാത്രം 105 ചുമത്തി? വ്യക്തമായ മറുപടി വേണം, ഇത് വെറും ആലങ്കാരികമായ ചോദ്യ...
05 Nov 2026
BREAKING NEWS
മാസങ്ങളായി ഭാര്യാഭർത്താക്കന്മാരെപ്പോലെ താമസം, മദ്യപാനത്തെ ചൊല്ലി തർക്കം; പെൺസുഹൃത്തിന് ക്രൂര മർദ്ദനം; 40-ൽപരം കേസുകളിലെ പ്രതി 'തോക്ക് ഷാജി' അറസ്റ്റിൽ, യുവതിക്ക് ഗുരുതര പരിക്ക്
05 Nov 2026
BREAKING NEWS
സിജെപിക്ക് വിദേശ-  ഇന്ത്യാവിരുദ്ധ വിദേശ ശൃംഖലകളിൽനിന്നു സാമ്പത്തിക സഹായം ലഭിക്കുന്നു, അശുതോഷിന് പണം ലഭിക്കുന്നത് പാക്കിസ്ഥാനിൽ നിന്ന്, ദീപ്കെയ്ക്ക് പണം വരുന്നത് യുഎന്നിൽനിന്ന്, തെളിവുണ്ട്... ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി, എന്ത് അടിസ്ഥാനത്തിലാണ് ബിജെപി ആരോപണങ്ങൾ ഉന്നയിക്കുന്നത് ഐബിയും റോയും എന...
05 Nov 2026
BREAKING NEWS
’അച്ചടക്കം വേണം’; കാലടി സർവകലാശാല വിവാദം; സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് സുപ്രീംകോടതിയിൽ തിരിച്ചടി, ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ നിർദേശം
05 Nov 2026