BREAKING NEWS

രാവിലെ മുതല്‍ പൊരിവെയിലത്ത് പോളിങ് ബൂത്തിന് മുന്നില്‍ കാത്തിരുന്നു, രണ്ട് വര്‍ഷം മുമ്പ് മറ്റൊരാളുടെ കൂടെ ഒളിച്ചോടിയ ഭാര്യയെ ക്രൂരമായി മര്‍ദിച്ച് യുവാവ്, മുടി പിടിച്ച് വലിച്ചിഴച്ച് വോട്ടര്‍ ഐഡി തട്ടിയെടുത്തു

· · 1 min read
Share: Copied!

കൊൽക്കത്ത: പശ്ചിമബം​ഗാൾ തിരഞ്ഞെടുപ്പിനിടെ വോട്ട് ചെയ്യാനെത്തിയ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്. നക്സൽബാരി നിയമസഭ മണ്ഡലത്തിലെ ഫാൻസിദേവയിലെ തരാബാരിയിലെ പോളിം​ഗ് ബൂത്തിലാണ് സംഭവമുണ്ടായത്. രണ്ട് വർഷം മുമ്പ് മറ്റൊരു പുരുഷനോടൊപ്പം ഭാര്യയെ ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ രാവിലെ മുതൽ ഇയാൾ ബൂത്തിന് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.

ഇതിനിടെയാണ് ഭാര്യ വോട്ട് ചെയ്യാനായി എത്തുന്നതും ആക്രമിക്കപ്പെടുന്നതും. സംഘാർഷാവസ്ഥ ഉണ്ടായതിന് പിന്നാലെ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മണിക്കൂറുകളോളമാണ് യുവാവ് ബൂത്തിന് പുറത്ത് കാത്തുനിന്നത്. കൊടുംചൂട് അവ​ഗണിച്ച് യുവാവ് അവിടെ ചുറ്റിതിരിയുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ഉച്ചയ്ക്ക് രണ്ട് മണിയോടെ യുവതി എത്തിയതും പ്രതി അവരുടെ അടുത്തേക്ക് പാഞ്ഞടുക്കുകയും മർദ്ദിക്കുകയുമായിരുന്നു.

വോട്ടർ ഐഡി പിടിച്ചെടുക്കാൻ ശ്രമിക്കുകയും മുടി പിടിച്ച് വലിക്കുകയും ചെയ്തു.
ബൂത്തിന് പുറത്ത് സംഘർഷം ശ്രദ്ധയിൽപെട്ടതോടെ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ് ഉദ്യോഗസ്ഥർ ഇടപെട്ടു. യുവതിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി. പിന്നീടാണ് ഇരുവരും ദമ്പതികളാണെന്ന് മനസിലായത്. ഭാര്യ രണ്ട് വർഷം മുമ്പ് ഇയാളെ വിട്ട് മറ്റൊരാളോടൊപ്പം താമസിക്കുകയായിരുന്നു. ഇതിന്റെ വൈരാ​ഗ്യത്തിലാണ് യുവതിയെ കാത്തിരുന്ന് ആക്രമിച്ചത്.

സംഘർഷാവസ്ഥയ്ക്ക് പിന്നാലെ യുവതി വോട്ട് ചെയ്തുമടങ്ങി. യുവാവിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനിടെയാണ് സംഭവം നടന്നത്.

BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026
BREAKING NEWS
പ്രതിയെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടയ്ക്കുന്നതിനു പകരം പാലൂട്ടാൻ ജുവനൈൽ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കിൽ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെപ്പറ്റി സംശയമുണ്ടാകും...നീതിക്ക് നിങ്ങൾ വല്ല വിലയും കൽപിക്കുന്നുണ്ടെങ്കിൽ മറുപടി തരണം... എന്തിനാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ ശമ്പളം കൊടുത്തു...
13 Oct 2026
BREAKING NEWS
’പ്രായമായവരെ വീട്ടിൽനിന്ന് ഇറക്കിവിട്ടാൽ 3 വർഷം തടവ്; സ്വത്ത് തട്ടിയെടുത്താലും ശിക്ഷ, ആരും ഒറ്റയ്ക്കാകരുത്’: വയോജന സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി
13 Oct 2026
BREAKING NEWS
മുഴുവൻ ശമ്പളവും വേണം, മാതാപിതാക്കളുടെ വീട് അമ്മായിയമ്മയുടെ പേരിലേക്കു മാറ്റണം, ഭർതൃപിതാവിന് ഒരു കോടി വിലയുള്ള ഫ്ലാറ്റ്, സ്ത്രീധന പീഡനം, ഒടി ജീവനക്കാരി ജാവനൊടുക്കി
13 Oct 2026