Astrology

വനിതാ ദിനത്തില്‍ നിങ്ങള്‍ക്ക് എങ്ങനെ

· · 1 min read
Share: Copied!

08-03 രാത്രി 11.28 വരെ തിരുവാതിര

അശ്വതി: വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യും.

ഭരണി: വ്യാപാര രംഗത്തെ പ്രതിസന്ധികള്‍ മാറും, സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടമുണ്ടാകും.

കാര്‍ത്തിക: ബന്ധുജനങ്ങള്‍ വിരുന്നെത്തും, കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും, സാഹസിക പ്രവര്‍ത്തികളില്‍നിന്ന് വിട്ടുനില്‍ക്കണം.

രോഹിണി: വിഷമസന്ധികളെ പരിഹരിക്കും, കൂട്ടുവ്യാപാരത്തിലുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കും, വിപരീതസാഹചര്യങ്ങളെ നയപരമായി മറികടക്കും.

മകയിര്യം: സാമ്പത്തിക ഇടപാടുകളില്‍ പ്രത്യേകം ശ്രദ്ധിക്കണം, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, വാക്കുകള്‍ യാഥാര്‍ഥ്യമാകും.

തിരുവാതിര: ഗുണാനുഭവങ്ങള്‍ വര്‍ധിക്കും, ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പാകും, എടുത്തുച്ചാടി തീരുമാനങ്ങളെടുക്കരുത്.

പുണര്‍തം: ആശയങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാനാകും, സാഹചര്യങ്ങളെ പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിയും, ബന്ധുജനങ്ങളുടെ കൂടിച്ചേരല്‍ സന്തോഷപ്രദമാകും.

പൂയം: വിവാഹക്കാര്യങ്ങളില്‍ ധൃതിപിടിച്ച് തീരുമാനങ്ങളെടുക്കരുത്, സഹോദരഗുണം, വാക്കുകള്‍ യാഥാര്‍ഥ്യമാകും, ആഘോഷവേളകളില്‍ പൂര്‍വ സുഹൃത്തുക്കളെ കണ്ടുമുട്ടും.

ആയില്യം: വാസഗൃഹം മോടിപിടിപ്പിക്കും, ഔദ്യോഗിക തിരക്കുകള്‍ വര്‍ധിക്കുന്നതിനാല്‍ അധികചുമതല സഹപ്രവര്‍ത്തകരെ ഏല്‍പ്പിക്കേണ്ടതായി വരും.

മകം: വാക്കുകള്‍ യാഥാര്‍ഥ്യമാകും, സുഹൃത്തുക്കളുടെ സഹായത്താല്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും, ദീര്‍ഘവീക്ഷണത്തോടെ ചെയ്യുന്ന പ്രവൃത്തികളില്‍ നേട്ടങ്ങളുണ്ടാകും.

പൂരം: വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തും, സാമ്പത്തിക പ്രതിസന്ധിയെ മറികടക്കും, പ്രണയകാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങളുണ്ടാകും.

ഉത്രം: സുഹൃത്തുക്കളുടെ പിന്തുണയുണ്ടാകും, ഉന്നതവ്യക്തികളുമായി അടുത്തബന്ധം പുലര്‍ത്തും, നയപരമായി ഇടപെടും.

അത്തം: ചിരകാലഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കും, ഉന്നത വ്യക്തികളുമായി അടുത്തബന്ധം പുലര്‍ത്തും, വാക്കുകളെ സൂക്ഷിച്ചുപയോഗിക്കണം, യാത്രകളുണ്ടാകും.

ചിത്തിര: മനസമാധാനം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം, ആശ്രിതരായവരില്‍നിന്ന് മോശം അനുഭവങ്ങളുണ്ടാകാം, ദൂരയാത്രകളുണ്ടാകും.

ചോതി: ദൂരസ്ഥലങ്ങളില്‍നിന്ന് നേട്ടങ്ങളുണ്ടാകും, പിതാവുമായി അഭിപ്രായഭിന്നത, മാതാവിനോട് സ്നേഹം വര്‍ധിക്കും, ഉത്സാഹത്തോടെ എല്ലാക്കാര്യങ്ങളിലും ഇടപെടും.

വിശാഖം:വ്യവഹാരങ്ങളില്‍ വേണ്ടത്ര ഗുണാനുഭവങ്ങളുണ്ടായില്ലെന്നു വരാം, സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധിക്കണം, സന്താനങ്ങള്‍ മുഖേന നേട്ടം.

അനിഴം: കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും, സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണം, ചിന്താശൂന്യമായ പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്.

തൃക്കേട്ട: സഹായവാഗ്ദാനങ്ങള്‍ ലഭിക്കും, വിദ്യാര്‍ഥികള്‍ക്ക് പഠനനിലവാരം ഉയര്‍ത്താന്‍ കഴിയും, സന്താനങ്ങള്‍ മുഖേന സന്തോഷാനുഭവം.

മൂലം: തൊഴില്‍മേഖലയിലെ വിഷമസന്ധികളെ പരിഹരിക്കും, കൂട്ടുവ്യാപാരത്തിലുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇടനിലക്കാരെ തേടേണ്ടതായി വരും.

പൂരാടം: സാമ്പത്തിക നേട്ടമുണ്ടാകും,അപ്രതീക്ഷിതമായി ധനവരവ്, സഹോദരങ്ങളില്‍ നിന്ന് ഗുണാനുഭവം എന്നിവയുണ്ടാകും.

ദൂരയാത്രകളുണ്ടാകും, ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം, തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകും, വ്യാപാര സ്ഥാപനങ്ങള്‍ വിപുലീകരിക്കാനുള്ളശ്രമം നടത്തും, ആശുപത്രിവാസമുണ്ടാകാം, പാഴ്‌ചെലവുണ്ടാകും.

ഉത്രാടം: സത് ചിന്തകളുണ്ടാകും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, പിതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം, ഉത്തരവാദിത്വം വര്‍ധിക്കും, ശാഠ്യമനോഭാവം മാറ്റണം.

തിരുവോണം: വിശേഷപ്പെട്ട ആഭരണങ്ങളും വസ്ത്രങ്ങളും സമ്മാനമായി ലഭിക്കും, സഹോദരങ്ങളില്‍നിന്ന് പിന്തുണ വര്‍ധിക്കും, വിവധങ്ങളായ കാര്യങ്ങള്‍ ഒരേസമയം ചെയ്തു തീര്‍ക്കും.

അവിട്ടം: തൊാഴില്‍ പരമായി ഉത്തരവാദിത്വം വര്‍ധിക്കും, സന്താനങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും, ആരോഗ്യപ്രശ്നങ്ങളുണ്ടാകും, അലച്ചിലുകളുണ്ടാകാം.

ചതയം: സന്തോഷാനുഭവങ്ങളുണ്ടാകും, വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം ചെയ്തു തീര്‍ക്കാന്‍ സാധിക്കും, സഹായികള്‍ വര്‍ധിക്കും.

പുരുരുട്ടാതി: വാക്കുകള്‍ മധുരമുള്ളതാകും, ഉത്സാഹം വര്‍ധിക്കും, ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കും, സാമ്പത്തിക നിലയില്‍ മാറ്റങ്ങളുണ്ടാകും.

ഉത്രട്ടാതി: മനസിന് സമാധാനക്കുറവുണ്ടാകും, സാമ്പത്തിക പ്രയാസം അനുഭവപ്പെടാം, സുഹൃത്തുക്കളുടെ പിന്തുണ ആശ്വാസം നല്‍കും.

രേവതി: ആത്മവിശ്വാസം വര്‍ധിക്കും, സത്ജനങ്ങളുടെ സഹവാസത്താല്‍ കുറ്റകൃത്യവാസനകളില്‍നിന്ന് പിന്തിരിയും, സാമ്പത്തിക നിലയില്‍ നേട്ടങ്ങളുണ്ടാകും.

ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി

9995373305, 8075211288

BREAKING NEWS
കൈഞരമ്പ് മുറിച്ചു, മുഖത്ത് തലയിണ അമര്‍ത്തിവച്ച നിലയില്‍, മാനസിക വെല്ലുവിളി നേരിടുന്ന 63കാരിയെ കൊന്ന് സഹോദരന്‍ ജീവനൊടുക്കി
26 Oct 2026
BREAKING NEWS
17കാരനെ വീണ്ടും കസ്റ്റഡിയിലെടുത്തു, രാത്രിതന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി, പിന്നാലെ ജാമ്യം!! 'പ്രതി മൈനറാണെങ്കിൽ പിതാവിനെതിരെ നടപടിയെടുക്കണം'- ജയബാലകൃഷ്ണൻറെ മക്കൾ
26 Oct 2026
BREAKING NEWS
ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള സ്ഥാപനമായി ലോക്ഭവൻ മാറരുത്, പി.എസ്.സിക്ക് നിയമങ്ങളും ചട്ടങ്ങളുമില്ലേ, അത് അനുസരിച്ചല്ലേ ഗവർണർ പ്രവർത്തിക്കേണ്ടത്. ‘പോകുന്ന വഴിക്ക് രണ്ടേറ് ഇരിക്കട്ടെ’ എന്ന പോലെയാണ് ആർലേക്കറിന്റെ നടപടി- ഇ പി ജയരാജന്‍
26 Oct 2026
BREAKING NEWS
സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ എഐ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു! പിന്നാലെ ഒരു വർഷത്തെ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയുടെ തന്ത്രം പൊളിഞ്ഞു; അറസ്റ്റിൽ
26 Oct 2026