Astrology

നിങ്ങളുടെ ഇന്ന് എങ്ങനെ?… സുഹൃത്തുക്കൾ വഴി ​ഗുണമുണ്ടാകുമോ? ജോലി സംബന്ധമായി ഉയർച്ചയുണ്ടോകുമോ?

· · 1 min read
Share: Copied!

അശ്വതി: തൊഴിലിടങ്ങളില്‍ അസ്വസ്ഥതകളുണ്ടാകാതെ ശ്രദ്ധിക്കണം, സാമ്പത്തിക കാര്യങ്ങളില്‍ മുന്‍ കരുതലുകള്‍ വേണം, എടുത്തുച്ചാടി പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളരുത്.

ഭരണി: ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധവേണം, ഏറ്റെടുത്ത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ അധ്വാനം വേണ്ടിവരും, സഹോദരങ്ങള്‍ മുഖേന ഗുണാനുഭവങ്ങളുണ്ടാകും.

കാര്‍ത്തിക: ബന്ധുജനങ്ങളെ കണ്ടുമുട്ടും, സന്തോഷകരമായ അനുഭവങ്ങള്‍ വന്നുചേരും, സുഹൃത്തുക്കള്‍ മുഖേന ഗുണാനുഭവങ്ങളുണ്ടാകും, ആരോഗ്യപ്രശ്‌നങ്ങളെ മറികടക്കാന്‍ സാധിക്കും.

രോഹിണി: വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം നടപ്പാക്കാന്‍ സാധിക്കും, അമിത ആത്മവിശ്വാസം വിനയാകാതെ ശ്രദ്ധിക്കണം, ഇഷ്ടജനങ്ങളുമായി കൂടുതല്‍ നേരം ചെലവഴിക്കും, സഹോദരഗുണമുണ്ടാകും.

മകയിര്യം: ജീവിതപങ്കാളിയുടെ നിര്‍ദേശങ്ങള്‍ സ്വീകാര്യമായി തോന്നും, സന്താനങ്ങള്‍ മൂലം ഗുണാനുഭവം, മാനസിക സമ്മര്‍ദം വര്‍ധിക്കും, തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകും, വാക്കുകള്‍ രൂക്ഷമാകാതെ ശ്രദ്ധിക്കണം.

തിരുവാതിര: മധുരമായി സംസാരിക്കും, കാര്യസാധ്യം ഉണ്ടാകും, കാര്യസാധ്യത്തിനായി അക്ഷീണം പരിശ്രമിക്കേണ്ടതായി വരും, സുഹൃത്തുക്കളെ കൊണ്ട് ഉപകാരമുണ്ടാകും

പുണര്‍തം: വാഹനസംബന്ധമായി അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതായി വരും, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്, വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം തേടണം.

പൂയം: നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ കാലതാമസം വരും, അനാരോഗ്യ പ്രവണതകളില്‍നിന്നു വിട്ടുനില്‍ക്കണം, ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും, കുടുംബത്തില്‍ ഐക്യവും സമാധാനവും ഉണ്ടാകും.

ആയില്യം: മാതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം,ബന്ധുജനങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും, വിവാദപരമായ കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം,വാക്കുകള്‍ പാലിക്കാതെയിരിക്കും.

മകം: ഭൂമിസംബന്ധമായ ചില തര്‍ക്കങ്ങളുണ്ടായേക്കാം, സഹോദരങ്ങളില്‍നിന്ന് ഗുണാനുഭവങ്ങളുണ്ടാകും, അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് എടുക്കുന്ന തീരുമാനങ്ങള്‍ വിജയമാകും, സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കും.

പൂരം: തൊഴില്‍സംബന്ധമായി നേട്ടങ്ങളുണ്ടാകും, വിചാരിച്ച കാര്യങ്ങള്‍ നടപ്പാകും, നിരവധി കാര്യങ്ങള്‍ ഒരേസമയം ചെയ്തു തീര്‍ക്കേണ്ടതായി വരും, തര്‍ക്കവിഷയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം, ദൂരയാത്രകള്‍ നടത്തേണ്ടി വരും.

ഉത്രം: സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണം, കുടുംബക്ഷേത്ര സംബന്ധമായ കാര്യങ്ങളില്‍ നേതൃത്വം വഹിക്കാനാകും, സഹപ്രവര്‍ത്തകരുടെ പിന്തുണലഭിക്കും.

അത്തം: മുന്‍പിന്‍ നോക്കാതെ എടുക്കുന്ന തീരുമാനങ്ങള്‍ ഗുണം ചെയ്യില്ലെന്ന് തിരിച്ചറിയണം, എതിര്‍ലിംഗക്കാരില്‍നിന്ന് സഹായം ലഭിക്കും, സാമ്പത്തികമായി അനുകൂലം, സുഹൃത്തുക്കളുടെ പിന്തുണലഭിക്കും.

ചിത്തിര: ഗൃഹനിര്‍മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനുകൂലതീരുമാനം, ദമ്പതികള്‍ തമ്മില്‍ അഭിപ്രായഭിന്നത, സാമ്പത്തിക പ്രതിസന്ധിയെ മറികടക്കും.

ചോതി: ബന്ധുജനസമാഗമം, നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങളില്‍ നിന്ന് പിന്നോട്ട് പോകില്ല, സുഹൃത്തുക്കളുടെ സഹായം ലഭിക്കും, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം.

വിശാഖം: സാമ്പത്തികപരമായി അനുകൂലതകളുണ്ടാകും, വിചാരിച്ച കാര്യങ്ങള്‍ നടക്കും, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, സമയബന്ധിതമായി കാര്യങ്ങള്‍ചെയ്തു തീര്‍ക്കും.

അനിഴം: ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും, മാനസികമായി നിലനിന്നിരുന്ന ആശങ്കകള്‍ അകലും, അനുകൂലസാഹചര്യം മുതലാക്കാന്‍ പരമാവധി ശ്രമം നടത്തും, സഹായം ചെയ്തവരില്‍നിന്ന് തിക്താനുഭവങ്ങളുണ്ടായേക്കാം.

തൃക്കേട്ട: സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണം, കൂട്ടുവ്യാപാരത്തില്‍ പുനരാലോചന നടത്തും, സന്താനങ്ങള്‍ മുഖേന സന്തോഷാനുഭവങ്ങള്‍, കുടുംബസ്വത്തില്‍ ആഗ്രഹിച്ച തീരുമാനങ്ങളുണ്ടാകും.

മൂലം: തൊഴിലിടത്തില്‍ സമ്മര്‍ദമുണ്ടാകും, പാഴ് ചെലവ് വര്‍ധിക്കും, സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും, ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടാകാം.

പൂരാടം: സാമ്പത്തിക സ്രോതസുകള്‍ വര്‍ധിക്കും, വിവാഹക്കാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും, ബന്ധുബലം വര്‍ധിക്കും. ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും, ദൂരയാത്രകളുണ്ടാകും, സുഹൃത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടാകം.

ഉത്രാടം: അംഗീകാരംവര്‍ധിക്കും, സുഹൃത്തുക്കളുടെപിന്തുണയാല്‍ ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും, കുടുംബത്തില്‍നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും, ഇഷ്ടജനങ്ങളുമായി സമയം ചെലവഴിക്കും.

തിരുവോണം: സന്താനങ്ങളുടെ സഹായം വര്‍ധിക്കും, സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും, ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും,പിതൃതുല്യരില്‍നിന്നും ദുഃഖാനുഭവങ്ങളുണ്ടാകും.

അവിട്ടം: തൊഴില്‍കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, സമൂഹത്തില്‍ അംഗീകാരമുണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ പ്രതീക്ഷയുള്ള മറുപടികള്‍ലഭിക്കും, ലക്ഷ്യത്തിലെത്താന്‍ കഠിനശ്രമം നടത്തണം.

ചതയം: ഭൂമിസംബന്ധമായ കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും, ഏതുകാര്യത്തിനും ആദ്യം തടസംനേരിടാം, വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കണം.

പുരുരുട്ടാതി: സുതാര്യക്കുറവിനാല്‍ കൂട്ടുവ്യാപാരത്തില്‍നിന്ന് പിന്മാറും, സഹപ്രവര്‍ത്തകരുടെ പിന്തുണലഭിക്കും, ദൂരയാത്രകളുണ്ടാകും, ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം.

ഉത്രട്ടാതി:വാക്ക് തര്‍ക്കങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറണം, അയല്‍പക്കകാരുമായുള്ള ബന്ധം വഷളാകാതെ ശ്രദ്ധിക്കണം, സുഹൃത്തുക്കളുടെ സഹായം ഉണ്ടാകും, ബന്ധുബലം വര്‍ധിക്കും, സമൂഹത്തില്‍ അംഗീകാരം നേടാന്‍ സാധിക്കും.

രേവതി: വിലപിടിച്ച രേഖകള്‍ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം, കാര്യാലോചനകളില്ലാതെപ്രവര്‍ത്തിക്കും, വാഹനസംബന്ധമായി ചെലവ് വര്‍ധിക്കും, ഉറ്റ സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും.

ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി

9995373305,8075211288

BREAKING NEWS
രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി വിഗ്രഹത്തില്‍ ഭീകരസംഘടവനയുടെ പേര് എഴുതി, പീഠത്തില്‍ അറബി അക്ഷരങ്ങളും, പൊലീസില്‍ പരാതി നല്‍കി ക്ഷേത്രസമിതി
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026