അശ്വതി: സാമ്പത്തികമായ പ്രതിസന്ധികളെ മറികടക്കും, ബന്ധുജനങ്ങളുടെ സഹായം, വാഗ്ദാനങ്ങള്‍നിറവേറ്റാന്‍ കഠിനശ്രമം നടത്തും.
ഭരണി: വാക്കുകള്‍ രൂക്ഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം, ഉത്തരവാദിത്വപ്പെട്ടതൊഴിലുകള്‍ ഏല്‍ക്കേണ്ടതായി വരും.
കാര്‍ത്തിക: സുമനസുകളുടെ സഹായത്താല്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, സാമ്പത്തികമായി ഗുണമുള്ള ദിനം.
രോഹിണി: കാര്‍ഷിക കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, ഗൃഹാന്തരീക്ഷം സന്തോഷ പ്രദമാകും, സാമ്പത്തിക കാര്യങ്ങളില്‍മേന്മയുണ്ടാകും.
മകയിര്യം: വ്യവഹാരങ്ങളില്‍ വിജയിക്കും, തൊഴില്‍ സംബന്ധമായി നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, സ്വസ്ഥതയുണ്ടാകും.
തിരുവാതിര: സാമ്പത്തികമായി ചെലവുകള്‍വര്‍ധിക്കും, നൂതനസംരംഭങ്ങളില്‍ വിജയിക്കും, സന്തോഷാനുഭവങ്ങളുണ്ടാകും.
പുണര്‍തം: നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങളില്‍നിന്ന് വ്യതിചലിക്കേണ്ടതായി വരും, സഹോദരങ്ങളില്‍നിന്ന് ഗുണാനുഭവങ്ങളുണ്ടാകും.
പൂയം: ദൂരയാത്രകള്‍ അടിക്കടി നടത്തേണ്ടി വരും, സഹായം ചോദിച്ചുവരുന്നവരെ പിണക്കരുത്, എല്ലാക്കാര്യത്തിലും ക്ഷമയുണ്ടാകണം.
ആയില്യം: വാക്കുകള്‍ കര്‍ക്കശമാകാതെ ശ്രദ്ധിക്കണം, സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസമുണ്ടാകും, സന്താനഗുണം.
മകം: വ്യവസ്ഥകള്‍ പാലിക്കാന്‍ കഠിനശ്രമം നടത്തും, സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം, സേവനമനോഭാവം പ്രകടിപ്പിക്കും.
പൂരം: ഗൃഹാന്തരീക്ഷം കലുഷിതമായിരിക്കും, നിലപാടുകള്‍ വ്യക്തമാക്കും, പിതാവിന്റെ ആരോഗ്യക്കാര്യത്തില്‍ ആശങ്കയുണ്ടാകും.
ഉത്രം: സുഹൃത്തുക്കളുടെ സഹായം ലഭിക്കും, സഹോദരഗുണം ഉണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ പ്രായോഗികമായ നിലപാടുകള്‍ സ്വീകരിക്കും.
അത്തം: ഗൃഹാന്തരീക്ഷം ആഹ്ലാദപ്രദമാകും, സാമ്പത്തിക ഉന്നമനം ഉണ്ടാകും, വാക്കുകള്‍ പാലിക്കാന്‍ കഴിയാതെ വരും.
ചിത്തിര: മനസ് വിഷമിച്ചുകൊണ്ടേയിരിക്കും, ഗുരുകാരണവന്മാരുടെ അനുഗ്രഹത്തോടെ ചെയ്യുന്ന കാര്യങ്ങളില്‍ ഗുണാനുഭവങ്ങളുണ്ടാകും.
ചോതി: വിശേഷപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും, സന്താനങ്ങളുടെ ആരോഗ്യക്കാര്യങ്ങളില്‍ ആശങ്കകളുണ്ടാകും, ബന്ധുഗുണം.
വിശാഖം: എല്ലാപ്രകാരത്തിലും മാറ്റങ്ങളുണ്ടാകും, വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനംനടത്തും, ആരോഗ്യം തൃപ്തികരമായിരിക്കും.
അനിഴം: സന്തോഷകരമായ അനുഭവങ്ങളുണ്ടാകും, വ്യവഹാരങ്ങളില്‍ നേട്ടം, സന്താനങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും.
തൃക്കേട്ട: ഗൃഹാന്തരീക്ഷം സന്തോഷപ്രദമാകും, സാമ്പത്തി കാര്യങ്ങളില്‍ ശ്രദ്ധവേണം, സഹായം ചെയ്തവരില്‍നിന്ന് വിപരീതാനുഭവങ്ങള്‍ വന്നുചേരും.
മൂലം: ഐശ്വര്യമുണ്ടാകും, സാമ്പത്തിക പ്രയാസങ്ങളെ തരണം ചെയ്യും, വാക്കുകള്‍ യാഥാര്‍ഥ്യമാകും, സ്വഗൃഹംവെടിഞ്ഞ് താമസിക്കേണ്ടതായി വരും.
പൂരാടം: സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാടുകള്‍ മാറ്റേണ്ടതായി വരും, ദൂരയാത്രകള്‍ നടത്തും, ജീവിതപങ്കാളിമുഖേന നേട്ടം.
ഉത്രാടം: സന്തോഷകരമായ അനുഭവങ്ങള്‍, വാഹനത്തിന് അറ്റകുറ്റപ്പണി, ആത്മാര്‍ഥ സുഹൃത്തുക്കള്‍ മുഖേന നേട്ടങ്ങളുണ്ടാകും.
തിരുവോണം: സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകും, സഹോദരങ്ങളില്‍നിന്ന് ഗുണാനുഭവം ഉണ്ടാകും, നാല്‍ക്കാലികള്‍മൂലം ധനനഷ്ടം.
അവിട്ടം: വ്യത്യസ്തമായ ആശയങ്ങള്‍ സംയോജിപ്പിച്ച് നടത്തുന്ന സംരംഭങ്ങളില്‍ വിജയം വരിക്കാന്‍ സാധിക്കും, സാമ്പത്തിക നേട്ടം.
ചതയം: ധൈര്യം വര്‍ധിക്കും, വിവേകപരമായി എല്ലാക്കാര്യത്തിലും ഇടപെടും, സാധ്യമായ എല്ലാക്കാര്യങ്ങളും ചെയ്തു തീര്‍ക്കാന്‍ ശ്രമിക്കും.
പുരുരുട്ടാതി: വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും, സാമ്പത്തിക പരിമിതികളെ മറികടക്കും, സന്താനഗുണം.
ഉത്രട്ടാതി: വാക്കുകള്‍ രൂക്ഷമാകാതെ ശ്രദ്ധിക്കണം, ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം, അയല്‍വാസികളുമായി കലഹങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം.
രേവതി: സാമ്പത്തിക നഷ്ടങ്ങളുണ്ടാകും, വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിക്കും, സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
ജ്യോതിഷാചാര്യഷാജി പൊന്നമ്പുള്ളി
9995373305, 8075211288